ഡാം സുരക്ഷ ബില്‍ രാജ്യസഭ പാസാക്കി.... നിയമം നിലവില്‍ വരുന്നതോടെ അണക്കെട്ടുകളുടെ നിരീക്ഷണം, പരിശോധന, നിയന്ത്രണം, പരിപാലനം എന്നിവ ദേശീയ അതോറിറ്റി നിര്‍വഹിക്കും

ഡാം സുരക്ഷ ബില്‍ രാജ്യസഭ പാസാക്കി. രാജ്യത്തെ പ്രധാന അണകെട്ടുകള്‍ എല്ലാം ദേശീയ തലത്തില്‍ രൂപീകരിക്കുന്ന ഡാം സുരക്ഷ അതോറിറ്റിക്ക് കീഴിലാക്കുന്ന ബില്ലിന് പാര്‍ലമെന്റിന്റെ അംഗീകാരം ലഭിച്ചു.
നേരത്തെ ലോക്‌സഭ പാസാക്കിയ ബില്‍ ശബ്ദ വോട്ടോടെ രാജ്യസഭയും പാസാക്കി. ഫെഡറല്‍ അവകാശങ്ങളിലേക്കുള്ള കടന്നുകയറ്റമെന്ന പ്രതിപക്ഷ അംഗങ്ങളുടെ എതിര്‍പ്പുകള്‍ രാജ്യസഭ തള്ളി.
നിയമം നിലവില്‍ വരുന്നതോടെ അണക്കെട്ടുകളുടെ നിരീക്ഷണം, പരിശോധന, നിയന്ത്രണം, പരിപാലനം എന്നിവ ദേശീയ അതോറിറ്റി നിര്‍വഹിക്കും. ദേശീയ അതോറിറ്റിക്ക് കീഴില്‍ സംസ്ഥാനതല സമിതികളും ഉണ്ടാകും.
കേരളത്തിലെ 50ല്‍ അധികം അണകെട്ടുകള്‍ ഉള്‍പ്പെടെ രാജ്യത്തെ 5000ല്‍ അധികം അണകെട്ടുകള്‍ ഇതോടെ കേന്ദ്രത്തിന്റെ നിയന്ത്രണത്തിലാകും.
https://www.facebook.com/Malayalivartha