കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ടുകള്‍ വാരി കൂട്ടിയ ഇടതുമുന്നണി തങ്ങള്‍ക്ക് വോട്ട് ചെയ്ത ഓരോരുത്തരെയായി തേയ്ക്കുന്നു, നാടാര്‍ വിഭാഗത്തിനെ പൂര്‍ണമായി തേച്ചതിന് പിന്നാലെ മുന്നാക്കക്കാരെയും സര്‍ക്കാര്‍ തേച്ചു. നാടാര്‍ സംവരണവും മുന്നാക്ക സംവരണവും ഭരണഘടനാ വിരുദ്ധമാണെന്ന് നിയമ സെക്രട്ടറി ഉള്‍പ്പെടെയുള്ളവര്‍ ഫയലില്‍ എഴുതിയിട്ടും സര്‍ക്കാര്‍ ഇക്കാര്യത്തില്‍ കടുംപിടുത്തം പിടിച്ചത് ഇപ്പോള്‍ വിനയായി

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ടുകള്‍ വാരി കൂട്ടിയ ഇടതുമുന്നണി തങ്ങള്‍ക്ക് വോട്ട് ചെയ്ത ഓരോരുത്തരെയായി തേയ്ക്കുന്നു.
നാടാര്‍ വിഭാഗത്തിനെ പൂര്‍ണമായി തേച്ചതിന് പിന്നാലെ മുന്നാക്കക്കാരെയും സര്‍ക്കാര്‍ തേയ്ച്ചു. നാടാര്‍ സംവരണവും മുന്നാക്ക സംവരണവും ഭരണഘടനാ വിരുദ്ധമാണെന്ന് നിയമ സെക്രട്ടറി ഉള്‍പ്പെടെയുള്ളവര്‍ ഫയലില്‍ എഴുതിയിട്ടും സര്‍ക്കാര്‍ ഇക്കാര്യത്തില്‍ കടുംപിടുത്തം പിടിച്ചതാണ് ഇപ്പോള്‍ വിനയായത്.
നാടാര്‍ വിഭാഗങ്ങള്‍ക്ക് സംവരണം ഏര്‍പ്പെടുത്തി പുതിയ ഉത്തരവിറക്കുമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. നിലവിലുള്ള ഉത്തരവ് സര്‍ക്കാര്‍ പിന്‍വലിച്ചു. ഭരണഘടനാവിരുദ്ധമെന്ന ഹര്‍ജിയെ തുടര്‍ന്ന് ഉത്തരവ് പിന്‍വലിക്കുന്നതായി എ ജി ഹൈക്കോടതിയെ അറിയിക്കുകയായിരുന്നു. പുതിയ ഉത്തരവ് ഇറക്കാനുള്ള അനുമതിയും കോടതി നല്‍കിയിട്ടുണ്ട്. നിലവില്‍ ആനുകൂല്യം കിട്ടിയവരെ സംരക്ഷിച്ച് കൊണ്ടായിരിക്കും പുതിയ ഉത്തരവെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.
നിയമസഭാ തെരഞ്ഞെടുപ്പ് മുന്‍പാണ് ഏറെ നാളുകളായുള്ള ക്രിസ്ത്യന്‍ നാടാര്‍ വിഭാഗത്തിന്റെ ആവശ്യം അംഗീകരിച്ച് ഒബിസിയില്‍ ഉള്‍പ്പെടുത്തി സര്‍ക്കാര്‍ ഉത്തരവിറക്കിയത്. ഏറെ പിന്തുണ നേടിയ ഈ ഉത്തരവ് നാടാര്‍ ഭൂരിപക്ഷമേഖലയില്‍ ഇടതുമുന്നണിക്ക് തെരഞ്ഞെടുപ്പില്‍ ഗുണം ചെയ്തു. പക്ഷെ അന്ന് തന്നെ ഉത്തരവിന്റെ ഭരണഘടനാസാധുത പ്രതിപക്ഷം ഉള്‍പ്പടെ ചോദ്യം ചെയ്തിരുന്നു.
ഉത്തരവിനെ ചോദ്യം ചെയ്ത് മോസ്റ്റ് ബാങ്ക്വേഡ് കമ്മ്യൂണിറ്റീസ് ഫെഡറേഷന്‍ ജനറല്‍സെക്രട്ടറി എസ് കുട്ടപ്പന്‍ ചെട്ടിയാര്‍ കോടതിയെ സമീപിച്ചു. എതെങ്കിലും ഒരു മതവിഭാഗത്തിന് സംവരണം നല്‍കാനുള്ള അധികാരം രാഷ്ട്രപതിക്ക് മാത്രമാണെന്ന് കാണിച്ചായിരുന്നു ഹര്‍ജി. തുടര്‍ന്ന് ഉത്തരവ് കോടതി സ്റ്റേ ചെയ്തു. ഇതിനിടെ എതെങ്കിലും മതവിഭാഗത്തെ ഉള്‍പ്പെടുത്താന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരം നല്‍കുന്ന ബില്‍ പാര്‍ലമെന്റ് പാസാക്കി. ഇതോടെയാണ് നിലവിലുള്ള ഉത്തരവ് പിന്‍വലിക്കുന്ന കാര്യം സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്. നിയമാനുസൃതമായ പുതിയ ഉത്തരവിറക്കാന്‍ സ്വതന്ത്ര്യം നിലനിര്‍ത്തിയാണ് ഇതെന്നും സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി. പുതിയ നിയമപ്രകാരമുള്ള ഉത്തരവ് ഉടന്‍ ഇറക്കാനാണ് സര്‍ക്കാര്‍ നീക്കം. ഫെബ്രുവരിയില്‍ ഇറക്കിയ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ നിയമനം കിട്ടിയവരെ സംരക്ഷിച്ച് കൊണ്ടായിരിക്കും പുതിയ ഉത്തരവെന്ന് സര്‍ക്കാര്‍ പറയുന്നു.
വിവിധ ജാതി മത വിഭാഗങ്ങളെ പ്രീണിപ്പിക്കുന്ന നയത്തിന്റെ ഭാഗമായാണ് സിപിഎമ്മും ഒന്നാം പിണറായി സര്‍ക്കാരും സംവരണ ചീ്ട്ട് പുറത്തെടുത്തത്. മുന്നാക്ക- പിന്നാക്ക സംവരണമാണ് ഇതില്‍ ഏറ്റവും കരണമായിട്ടുള്ളതെന്ന് സി പി എമ്മിന് അറിയാം. അതാണ് സംവരണം തീരുമാനിച്ചത്.
സംവരണം ഭരണഘടനാനുസൃതമായിരിക്കണം എന്നതാണ് തത്വം. ഇക്കാര്യം നിയമ സംവിധാനങ്ങള്‍ കൃത്യമായി സര്‍ക്കാരിനെ ചൂണ്ടി കാണിച്ചതാണ്. എന്നാല്‍ പാര്‍ട്ടിയുടെ നിലപാടില്‍ സര്‍ക്കാര്‍ തീരുമാനമെടുത്തു.
മുന്നാക്ക സംവരണത്തിന്റെ കാര്യത്തിലും സര്‍ക്കാര്‍ അവതാളത്തിലാണ്. മുന്നാക്കക്കാരിലെ പിന്നാക്കക്കാരെ കണ്ടെത്താന്‍ സര്‍ക്കാര്‍ ആരംഭിച്ച സര്‍വേക്കെതിരെ എന്‍എസ്എസ് രംഗത്തെത്തിയിട്ടുണ്ട്. പക്ഷേ സര്‍വേ നിര്‍ത്തണമെന്ന ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചിട്ടില്ല.
സി പി എമ്മിന്റെ ഗുണം ഇതാണ്. ഇലക്ഷന്‍ തീരുന്നത് വരെ സംവരണം അട്ടിമറിക്കാതിരിക്കാന്‍ സര്‍ക്കാര്‍ ശരിക്കും ശ്രദ്ധിച്ചു. ഇലക്ഷന്‍ തീര്‍ന്ന് അധികാരത്തിലെത്തിയതോടെ സര്‍ക്കാര്‍ എല്ലാം മറന്നു. ക്യത്യമായ ആസൂത്രണമാണ് ഇക്കാര്യത്തില്‍ നടന്നത്.
പാലം കടക്കുവോളം നാരായണ പാലം കടന്നാല്‍ കൂരായണ എന്ന് പറയുന്നത് ഇതിനെയാണ്
https://www.facebook.com/Malayalivartha