ഗ്രാന്റ് ടെക് ബില്‍ഡറെ ചതിച്ച് അരക്കോടി തട്ടിയെടുത്ത സോളാര്‍ തട്ടിപ്പ് കേസ് :2 സാക്ഷികള്‍ക്ക് അറസ്റ്റ് വാറണ്ട്, സാക്ഷികളെ കോടതിയില്‍ ഹാജരാക്കാതെ വിചാരണ അട്ടിമറിക്കാന്‍ ശ്രമിച്ച മെഡിക്കല്‍ കോളേജ് സി ഐ യെ കോടതി ശാസിച്ചിരുന്നു, വിചാരണ അട്ടിമറിക്കാന്‍ ശ്രമിച്ചതിന് കോടതി നല്‍കിയ വിശദീകരണ മെമ്മോയ്ക്ക് മാപ്പിരന്ന് സിഐ , ഡിസംബര്‍ 18 ന് സാക്ഷികളെ ഹാജരാക്കാന്‍ അന്ത്യശാസനം

തലസ്ഥാനത്തെ ബില്‍ഡറെ വഞ്ചിച്ച് അരക്കോടി രൂപ തട്ടിച്ചെടുത്ത സോളാര്‍ തട്ടിപ്പ് കേസില്‍ 2 സാക്ഷികള്‍ക്ക് അറസ്റ്റ് വാറണ്ട്. സാക്ഷികളെ ഡിസംബര്‍ 18 ന് ഹാജരാക്കാന്‍ തിരുവനന്തപുരം അഡീ. ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതി മെഡിക്കല്‍ കോളേജ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്ക് അന്ത്യശാസനം നല്‍കി.
കേസ് വിചാരണ അട്ടിമറിക്കാനായി സാക്ഷികളെ ഹാജരാക്കാത്ത സിറ്റി മെഡിക്കല്‍ കോളേജ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറെ രൂക്ഷമായി ശാസിച്ചിരുന്നു. വിചാരണക്ക് സാക്ഷികളെ ഹാജരാക്കാന്‍ 3 തവണ ആവശ്യപ്പെട്ടിട്ടും സമന്‍സ് ഉത്തരവ് നടപ്പിലാക്കാതെയും കാരണം വിശദമാക്കി സമന്‍സുത്തരവ് മടക്കി നല്‍കാതെയും വിചാരണ അട്ടിമറിക്കാന്‍ ശ്രമിച്ചതിന് സിഐക്കെതിരെ കേസെടുക്കുന്നതിന് മുന്നോടിയായി കോടതി കാരണം കാണിക്കല്‍ മെമ്മോ നല്‍കിയിരുന്നു.
തുടര്‍ന്ന് ഹാജരായ സി ഐ കോടതിയില്‍ മാപ്പിരന്ന് കൊണ്ട് വിശദീകരണവും മാപ്പപേക്ഷയും ബോധിപ്പിക്കുകയായിരുന്നു. വിചാരണ തടസ്സപ്പെടുത്തുന്ന പ്രവണത മേലില്‍ ആവര്‍ത്തിക്കരുതെന്ന് സിഐ ക്ക് താക്കീത് നല്‍കിയ അഡീ. സി ജെ എം വിവിജാ രവീന്ദ്രന്‍ സി ഐ യെ രൂക്ഷമായി വിമര്‍ശിച്ചു.
പ്രോസിക്യൂഷന്‍ ഭാഗത്തേക്ക് വിസ്തരിക്കാനുള്ള 2 സാക്ഷികളെ ഹാജരാക്കാന്‍ നിര്‍ദേശിച്ച് 2021 മെയ് 27 , ആഗസ്റ്റ് 10 , ആഗസ്റ്റ് 26 എന്നീ തീയതികളില്‍ വിചാരണ വച്ചിട്ടും സി ഐ ഉത്തരവ് അവഗണിച്ചതിനാണ് കോടതി മെമ്മോ നല്‍കിയത്.
മൂന്നാഴ്ച മുമ്പ് കാറ്റാടി വൈദ്യുതി യന്ത്ര തട്ടിപ്പുകേസില്‍ ഒന്നാം പ്രതിയായ സരിതാ നായരെ അറസ്റ്റ് ചെയ്യാത്തതിന് വലിയതുറ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്ക് കോടതി മെമ്മോ നല്‍കിയതിന് പിന്നാലെ സരിത കോടതിയില്‍ കീഴടങ്ങിയിരുന്നു.
" f
https://www.facebook.com/Malayalivartha