തെറ്റായ പരസ്യവാചകം... ഉല്‍പ്പാദക കമ്പനി ഒരുലക്ഷം രൂപ പിഴയൊടുക്കാന്‍ ഭക്ഷ്യസുരക്ഷാ ട്രൈബൂണല്‍ ഉത്തരവ്

തെറ്റായ പരസ്യ വാചകം നല്‍കിയ കേസില്‍ ഉല്‍പ്പാദക കമ്പനി ഒരുലക്ഷം രൂപ പിഴയൊടുക്കാകാന്‍ തിരുവനന്തപുരം ഭക്ഷ്യസുരക്ഷാ ട്രൈബൂണല്‍ ഉത്തരവിട്ടു. ബേബി വിറ്റ ബനാന പൗഡര്‍ പായ്ക്കറ്റില്‍ തെറ്റായ ലേബല്‍ പരസ്യം ഉപയോഗിച്ചതിത് പിഴ ചുമത്തിയ അഡ്ജുഡീക്കേറ്റിംഗ് ഓഫീസറുടെ ഉത്തരവ് ശരിവച്ചു കൊണ്ടുള്ള അപ്പീല്‍ കേസിലാണ് ജഡ്ജി സജികുമാറിന്റെ ഉത്തരവ്.
മലപ്പുറം ജില്ലയിലെ കോട്ടക്കല്‍ മുനിസിപ്പാലിറ്റിയിലെ സേഫ്റ്റി ഫുഡ് പ്രൈവറ്റ് ലിമിറ്റഡ് എന്ന ഉല്‍പ്പാദക സ്ഥാപനത്തിനും സ്ഥാപനത്തിന്റെ ലൈസന്‍സി ആയ വി. കെ. അബൂബക്കറിനുമാണ് പിഴ ചുമത്തിയത്.
2014 ഡിസംബര്‍ 19നാണ് ഭക്ഷ്യസുരക്ഷാ ഓഫീസറായ പി. രാധാകൃഷ്ണന്‍ സേഫ്റ്റി ഫുഡ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തില്‍ നിന്നും ബേബി വിറ്റ ബനാന പൗഡര്‍ സാമ്പിളെടുത്തത്. സാമ്പിളിന്റെ പരിശോധനയില്‍ പാക്കറ്റിലെ പരസ്യവാചകങ്ങള്‍ തെറ്റാണെന്ന് കണ്ടെത്തിയിരുന്നു.
തുടര്‍ന്ന് മലപ്പുറം ഭക്ഷ്യ സുരക്ഷാ അഡ്ജൂഡിക്കേഷന്‍ ഓഫീസര്‍ ഒരു ലക്ഷം രൂപ പിഴ ചുമത്തിയിരുന്നു. ഇതിനെതിരെയാണ് ലൈസന്‍സി അബൂബക്കര്‍ ഭക്ഷ്യസുരക്ഷാ ട്രൈബൂണലിനെ സമീപിച്ചത്. ' 100 ശതമാനം ശുദ്ധവും ബേബി വിറ്റ ബനാന പൗഡര്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതുമാണ് ' എന്ന പരസ്യ വാചകങ്ങള്‍ ഭക്ഷ്യസുരക്ഷാ നിയമത്തിലെ ലംഘനമാണെന്നും അന്യായമായ ലാഭത്തിനു വേണ്ടിയാണ് ഇത്തരത്തിലുള്ള പരസ്യവാചകങ്ങള്‍ ഉപയോഗിച്ചതെന്നും കോടതി കണ്ടെത്തി.
ആയതിന്റെ അടിസ്ഥാനത്തില്‍ ഒരു ലക്ഷം രൂപ പിഴ ഈടാക്കാനുള്ള അഡ്ജൂഡിക്കേഷന്‍ ഓഫീസറുടെ ഉത്തരവ് ഭക്ഷ്യ സുരക്ഷാ ട്രൈബൂണല്‍ ശരി വെക്കുകയും കമ്പനിയുടെ അപ്പീല്‍ തള്ളുകയുമായിരുന്നു.
"
https://www.facebook.com/Malayalivartha