'പൊലീസ് തിരിച്ചറിഞ്ഞ ജിഷ്ണുവിന്റെ അച്ഛൻ രഘു സ്ഥലത്തെ പ്രധാന സി.ഐ.ടി.യു. പ്രവർത്തകനുമാണ്. ജിഷ്ണു കോട്ടയം, പത്തനംതിട്ട ജില്ലകളിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയുമാണ്. ഇക്കാര്യങ്ങളെല്ലാം മറച്ചു വെച്ചാണ് സിപിഎം ബിജെപിക്കെതിരെ ആരോപണം ഉന്നയിക്കുന്നത്...' ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാചസ്പതി
സിപിഎം പെരിങ്ങര ലോക്കല്‍ സെക്രട്ടറി പി.ബി. സന്ദീപ് കുമാറിന്റെ കൊലപാതകത്തിൽ ആർഎസ്എസിന് പങ്കുണ്ടെന്ന സിപിഎം ആരോപണത്തിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാചസ്പതി രംഗത്ത് എത്തിയിരിക്കുകയാണ്. സന്ദീപിന്റെ കൊലപാതകത്തിന് പിന്നിൽ ഉള്ള പ്രതി ജിഷ്ണുവിന്റെ പിതാവ് സ്ഥലത്തെ സിഐടിയു നേതാവാണെന്ന് വാചസ്പതി ഫേസ്ബുക്കിൽ കുറിക്കുകയുണ്ടായി.
ഇത് കൂടാതെ സംഭവത്തിൽ ആർഎസ്എസിന് പങ്കില്ലെന്ന് സംഘ്പരിവാർ ഔദ്യോഗിക പത്രകുറിപ്പും പുറത്തു വിട്ടു. ഇക്കാര്യങ്ങളെല്ലാം മറച്ചു വെച്ചാണ് സിപിഎം ബിജെപിക്കെതിരെ ആരോപണം ഉന്നയിക്കുന്നത് എന്നാണ് വ്യക്തമാക്കുന്നത്.
ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;
ഇങ്ങനെയൊക്കെയാണ് നാട്ടിൽ കലാപം സൃഷ്ടിക്കുന്നത്. സിപിഎം പ്രവർത്തകനായ സന്ദീപിന്റെ കൊലപാതകത്തിന് പിന്നിൽ ക്വട്ടേഷൻ സംഘമാണ് എന്ന കാര്യം അവിടുത്തെ സിപിഎം പ്രവർത്തകർ ഉൾപ്പെടെ എല്ലാവർക്കും അറിയുന്ന കാര്യമാണ്. എന്ന് മാത്രമല്ല കൊലപാതകിയായി പൊലീസ് തിരിച്ചറിഞ്ഞ ജിഷ്ണുവിന്റെ അച്ഛൻ രഘു സ്ഥലത്തെ പ്രധാന സി.ഐ.ടി.യു. പ്രവർത്തകനുമാണ്. ജിഷ്ണു കോട്ടയം, പത്തനംതിട്ട ജില്ലകളിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയുമാണ്. ഇക്കാര്യങ്ങളെല്ലാം മറച്ചു വെച്ചാണ് സിപിഎം ബിജെപിക്കെതിരെ ആരോപണം ഉന്നയിക്കുന്നത്.
ഒരു വിധ രാഷ്ട്രീയ സംഘർഷവും നില നിൽക്കുന്ന പ്രദേശമല്ല തിരുവല്ല. ഇപ്പോൾ ഉണ്ടായിരിക്കുന്ന ഈ ദൗർഭാഗ്യ സംഭവത്തിന്റെ ഗുണഭോക്താക്കൾ ആരെന്നും ജനങ്ങൾ ചിന്തിക്കണം. പാർട്ടി നേതാക്കൾക്കെതിരായ ലൈംഗിക പീഡന കേസിൽ നിന്ന് ജനശ്രദ്ധ തിരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് കൊലപാതകത്തിന്റെ ഉത്തരവാദിത്തം ആർ.എസ്.എസ് ബിജെപി പ്രവർത്തകരുടെ തലയിൽ കെട്ടി വെക്കാൻ ശ്രമിക്കുന്നത്.
സത്യം അറിയുന്ന പ്രവർത്തകർ ഈ കള്ള പ്രചരണത്തിൽ നിന്ന് പിന്മാറണം. ഈ കൊലപാതകവുമായി രാഷ്ട്രീയത്തിന് ഒരു ബന്ധവുമില്ല. ഗുണ്ടാ സംഘത്തിന് കിട്ടിയ അവസരം അവർ പ്രയോജന പെടുത്തി എന്നതാണ് സത്യം. അതിനുള്ള കാരണം സത്യസന്ധമായി അന്വേഷിച്ച് കണ്ടെത്താൻ പൊലീസ് തയ്യാറാകണം. അവരെ അതിന് അനുവദിക്കണം.
കൊല്ലപ്പെട്ട സന്ദീപിന് ആദരാഞ്ജലികൾ.
https://www.facebook.com/Malayalivartha