ബിനോയ് കോടിയേരി വിവാഹ വാഗ്ദാനം നൽകി തന്നെ പത്ത് വർഷത്തോളം പീഡിപ്പിച്ചു;എന്റെ കുഞ്ഞിന്റെ അച്ഛനാണ് ബിനോയി;കേരള രാഷ്ട്രീയത്തിൽ കോളിളക്കം സൃഷ്ടിച്ച കേസിൽ വീണ്ടും ട്വിസ്റ്റ്; ഡിഎൻഎ ഫലം പുറത്ത് വേണമെന്ന ആവശ്യവുമായി ബീഹാർ യുവതി വീണ്ടും കളത്തിലേക്ക്;തലയിൽ കൈ വച്ച് കോടിയേരി കുടുംബം

വളരെ കോളിളക്കം സൃഷ്ടിച്ച ഒരു കേസ് ആയിരുന്നു ബിനോയി കോടിയേരി തന്റെ പിതാവാണെന്ന ആരോപണവുമായി ബീഹാർ യുവതി രംഗത്തുവന്നത്. ഇപ്പോൾ വീണ്ടും ആ വിഷയം ചൂടുപിടിക്കുകയാണ്. ഡിഎൻഎ ഫലം പുറത്ത് വേണമെന്ന ആവശ്യവുമായി ബീഹാർ യുവതി വീണ്ടും രംഗത്ത് വന്നിരിക്കുന്നു ഇതോടെ കാര്യങ്ങൾ എല്ലാം കൈവിട്ടു പോകുന്ന തലത്തിലേക്ക് നീങ്ങുകയാണ്.
ബിനോയ് കോടിയേരി കേസിൽ തന്റെ മകന്റെ പിതൃത്വത്തെ മുൻനിർത്തിയുള്ള ഡി.എൻ.എ. ഫലം പുറത്തുവിടണമെന്നാവശ്യമാണ് ബിഹാർ യുവതി ബോംബെ ഹൈക്കോടതിയിൽ ഉന്നയിച്ചിരിക്കുയുന്നത് . വ്യാഴാഴ്ച കേസ് പരിഗണിച്ച കോടതി കേസ് ജനുവരി നാലിലേക്ക് മാറ്റിയിരിക്കുകയാണ് . കേസ് പരിഗണിച്ചത് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് സാരംഗ് കോട്ട്‌വാൾ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് .
ഡി.എൻ.എ. ഫലം പോലീസ് മുദ്രവെച്ച കവറിൽ കഴിഞ്ഞ വർഷം ഹൈക്കോടതിയിൽ സമർപ്പിക്കുകയും ചെയ്തു . 2020 ഡിസംബർ ഒൻപതിനായിരുന്നു ഓഷിവാര പോലീസ് ഫലം സമർപ്പിച്ചത്. കോവിഡ് രോഗവ്യാപനം രൂക്ഷമായതിനെത്തുടർന്ന് കേസുകൾ പരിഗണിക്കുന്നത് ഹൈക്കോടതി മാറ്റിവെച്ചിരുന്നു. എന്നാൽ വീണ്ടും കേസുകൾ പരിഗണിക്കാൻ തുടങ്ങിയിരുന്നു.
അതുകൊണ്ടാണ് ഡി.എൻ.എ. ഫലം തുറക്കണമെന്നാവശ്യപ്പെട്ട് യുവതി കോടതിയെ സമീപിച്ചിരിക്കുന്നത്. ഇതോടെ കോടിയേരി വീണ്ടും പാർട്ടി സെക്റട്ടറി സ്ഥാനത്തേക്ക് തിരിച്ച് വരുന്ന കാര്യം അനിശ്ചിതത്വത്തിൽ ആകുമോ എന്ന കാര്യവും ശ്രദ്ധേയമാണ്. ഈ കേസുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങൾ ചൂട് പിടിക്കുന്നതിനിടയിലായിരുന്നു കോടിയേരി പാർട്ടി സ്ഥാനം ഒഴിഞ്ഞത്.
2019 ജൂലായ് മാസത്തിൽ തനിക്കെതിരേ ബിഹാർ യുവതി ഓഷിവാര പോലീസ് സ്റ്റേഷനിൽ നൽകിയ ബലാത്സംഗക്കേസ് തള്ളണമെന്നാവശ്യപ്പെട്ട് ബിനോയ് ഹൈക്കോടതിയെ സമീപിച്ചിരുന്നു.ജൂലായ് 29-ന് കേസ് പരിഗണിച്ച കോടതി ഡി.എൻ.എ. പരിശോധന നടത്താൻ ബിനോയിയോട് നിർദേശിച്ചു. ബിനോയ് തൊട്ടടുത്ത ദിവസമായ ജൂലായ് 30-ന് ജെ.ജെ.ആശുപത്രിയിൽ രക്തസാംപിളുകൾ നൽകിയിരുന്നു. കലീന ഫൊറൻസിക് ലബോറട്ടറിയിൽ സമർപ്പിച്ച സാപിളുകളുടെ ഡി.എൻ.എ. ഫലം 17 മാസത്തിനുശേഷമായിരുന്നു മുംബൈ പോലീസിന് ലഭിച്ചത്.
അത് പോലീസ് കോടതിയിൽ സമർപ്പിക്കുകയും ചെയ്തു. ബിനോയിക്കെതിരേ മുംബൈ പോലീസ് സമർപ്പിച്ച കുറ്റപത്രം ഡിസംബർ 13-ന് ദിൻദോഷി കോടതി പരിഗണിക്കാനിരിക്കുകയാണ്. അതേസമയം ബിനോയ് കോടിയേരിക്കെതിരെ വന്ന ഗുരുതര ആരോപണം പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കിയിരുന്നു .
കണ്ണൂരിലെ വീട്ടിലും തിരുവനന്തപുരത്ത് പാര്‍ട്ടി ആസ്ഥാനത്തോട് ചേര്‍ന്ന് നിൽക്കുന്ന കോടിയേരിയുടെ ഫ്ലാറ്റിലേക്കുമെല്ലാം അന്വേഷണ സംഘം പരിശോധനയ്ക്ക് എത്തിയിരുന്നു . ഈ ഘട്ടത്തിൽ കൂടിയായിരുന്നു കോടിയേരി ബാലകൃഷ്ണന്‍റെ സ്ഥാനമൊഴിഞ്ഞത് . ആരോപണം വന്ന സമയം മുതൽ തിരുവനന്തപുരത്തെ സ്വകാര്യ ആയുര്‍വേദ ആശുപത്രിയിൽ ചികിത്സയിലായിരുന്നു കോടിയേരി.
ബിനോയ് കൊടിയേരിക്കെതിരായ ലൈംഗീക പീഡന പരാതിയിൽ അന്വേഷണം ആരംഭിച്ചത് മുംബൈ പൊലീസായിരുന്നു . പരാതിക്കാരി നൽകിയ രേഖകള്‍ പരിശോധിച്ചു. അതിന് ശേഷമായിരുന്നു ബിനോയ് കോടിയേരിയെ വിളിച്ചുവരുത്തി ചോദ്യം ചെയ്തത് . യുവതിക്ക് എതിരെ ബിനോയ് കോടിയേരി നൽകിയ ബ്ലാക്ക് മെയിലിങ്ങ് പരാതി ഇതിനിടയിൽ ഉയർന്നിരുന്നു.
ബിനോയ് കോടിയേരി വിവാഹ വാഗ്ദാനം നൽകി തന്നെ പത്ത് വർഷത്തോളം പീഡിപ്പിച്ചെന്നും പിന്നീട് വിവാഹത്തിൽ നിന്ന് പിന്മാറിയെന്നും ആ ബന്ധത്തിൽ എട്ട് വയസുള്ള ഒരു മകൻ ഉണ്ടെന്നും ആരോപിചായിരുന്നു ദുബായിൽ ബാർ ഡാൻസറായിരുന്ന ബിഹാർ സ്വദേശിയായ 33കാരി രംഗത്ത് വന്നത്. മുംബൈ പൊലീസിന് പരാതി കൊടുത്തത്.
മുംബയിലെ ഓഷിവാര പൊലീസ് സ്റ്റേഷനിൽ എഫ് ഐ ആർ രജിസ്റ്റർ ചെയ്‌തത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 376 (മാനഭംഗം), 420 ( വഞ്ചന ), 504 ( ബോധപൂർവം അപമാനിക്കൽ ), 506 (ഭീഷണിപ്പെടുത്തൽ ) തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. 2009 മുതൽ 2018 വരെയാണ് പീഡനം നടന്നത്. പണവും വിലപിടിപ്പുള്ള സമ്മാനങ്ങളും വാരിക്കോരി തന്ന് തന്നെ വശത്താക്കി, വിവാഹം ചെയ്യാമെന്ന് വാഗ്ദാനം ചെയ്‌താണ് പീഡിപ്പിച്ചത്.
2018 അവസാനമാണ് ബിനോയ് കോടിയേരി വിവാഹിതനാണെന്നും ഭാര്യയും രണ്ട് കുട്ടികളും കേരളത്തിൽ ഉണ്ടെന്നും മനസിലായതെന്നും യുവതിയുടെ പരാതിയിൽ പറയുന്നു.അതേസമയം, യുവതിക്കെതിരെ ബിനോയ് കോടിയേരി കണ്ണൂർ റെയ്ഞ്ച് ഐജിക്ക് പരാതി നൽകിയിരുന്നു. യുവതി പണം ആവശ്യപ്പെട്ട് ബ്ലാക്ക് മെയിൽ ചെയ്യാൻ ശ്രമിക്കുന്നു എന്നാണ് പരാതി.
പണം ആവശ്യപ്പെട്ടു ഭീഷണിപ്പെടുത്തി യുവതി അയച്ച കത്ത് സഹിതമാണു ബിനോയ് പരാതി നൽകിയത്. ആറുമാസം മുമ്പ് ഇവർ അഞ്ചുകോടി രൂപ ആവശ്യപ്പെട്ട് കത്ത് നൽകിയിരുന്നു. ഞാനവരെ കല്യാണം കഴിച്ചെന്നാണ് കത്തിൽ അവകാശപ്പെട്ടത്. എട്ടുവയസുള്ള കുട്ടിയുണ്ടെന്ന കാര്യത്തിൽ അവരെ താൻ വെല്ലുവിളിച്ചിരുന്നതാണ്. അത് തെളിയിക്കാൻ ശാസ്ത്രീയ മാർഗങ്ങളുണ്ടെന്നും ബിനോയ് ചൂണ്ടിക്കാട്ടി.
https://www.facebook.com/Malayalivartha