കൃത്യമായ കണക്ക് ലഭിച്ചു... വാക്‌സിനെടുക്കാത്ത അധ്യാപകരുടെ പേര് പുറത്തുവിടുമെന്ന് വിദ്യാഭ്യാസ മന്ത്രി ... ഇവര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസും നല്‍കും

വാക്‌സിനെടുക്കാത്ത അധ്യാപകരുടെ പേര് പുറത്തുവിടുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. കൃത്യമായ കണക്ക് തനിക്ക് ലഭിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
ഇന്ന് ഉച്ചയ്ക്ക് അധ്യാപകരുടെ പേര് പുറത്തുവിടും. ഇവരുടെ വിവരം സമൂഹം അറിയണമെന്നും അദ്ദേഹം വ്യക്തമാക്കി. ഇവര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസും നല്‍കും.
47 ലക്ഷം വിദ്യാര്‍ത്ഥികളാണ് സംസ്ഥാനത്തുള്ളത്. കുട്ടികളുടെ ആരോഗ്യത്തിനാണ് സര്‍ക്കാര്‍ മുഖ്യ പരിഗണന നല്‍കുന്നത്. കുട്ടികളുടെ സംരക്ഷണത്തിന് സര്‍ക്കാര്‍ ആവുന്നതെല്ലാം ചെയ്യുമെന്നും ശിവന്‍കുട്ടി പറഞ്ഞു
വലിയ തയ്യാറെടുപ്പ് നടത്തിയ ശേഷമാണ് സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറന്നത്. ഒമിക്രോണ്‍ ഭീതിയുടെ പശ്ചാത്തലത്തിലും ഇതേ ഒരുക്കം നടത്തും. കുട്ടികളുടെ ആരോഗ്യം സംരക്ഷിക്കും. ഒമിക്രോണ്‍ പ്രതിരോധം സംബന്ധിച്ച് കൂടിയാലോചനകള്‍ നടത്തുമെന്നും മന്ത്രി പറഞ്ഞു.
അദ്ധ്യാപകരും അനധ്യാപകരും വാക്സിന്‍ എടുക്കണം വാക്സീന്‍ എടുക്കാത്തവര്‍ ക്യാമ്പസിന് അകത്ത് പ്രവേശിക്കേണ്ടതില്ല എന്നാണ് മാര്‍ഗരേഖ. ഇത് കര്‍ശനമായി നടപ്പിലാക്കുമെന്നും മന്ത്രി വി ശിവന്‍കുട്ടി വ്യക്തമാക്കിയിരുന്നു. വാക്സിന്‍ എടുക്കുന്നതുമായി ബന്ധപ്പെട്ട് ആരോഗ്യ പ്രശ്നങ്ങള്‍ ഉള്ളവര്‍ ആരോഗ്യ സമിതിയുടെ റിപ്പോര്‍ട്ട് വാങ്ങണമെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha