സംസ്ഥാനങ്ങളിൽ ബോട്ടുകൾ, മരം മുറിക്കുന്ന യന്ത്രങ്ങൾ, ടെലികോം ഉപകരണങ്ങൾ തുടങ്ങിയ സജ്ജീകരണങ്ങളുള്ള 29 ടീമുകളെ എൻഡിആർഎഫ് മുൻകൂട്ടി നിയോഗിച്ചു; ഇന്ത്യൻ തീരദേശ സേനയും നാവികസേനയും ദുരിതാശ്വാസ,തിരച്ചിൽ, രക്ഷാപ്രവർത്തനങ്ങൾ എന്നിവയ്ക്കായി കപ്പലുകളും ഹെലികോപ്റ്ററുകളും വിന്യസിച്ചു;തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലും ആന്‍ഡമാനിലുമായി രൂപപ്പെട്ട ന്യൂനമര്‍ദ്ദം ഇന്ന് വൈകിട്ടോടെ ജവാദ് ചുഴലിക്കാറ്റായി മാറും

ജവാദ് ചുഴലിക്കാറ്റിന്റെ ഭീഷണിയിലാണ് ഇപ്പോൾ രാജ്യം. തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലും ആന്‍ഡമാനിലുമായി രൂപപ്പെട്ട ന്യൂനമര്‍ദ്ദം ഇന്ന് വൈകിട്ടോടെ ജവാദ് ചുഴലിക്കാറ്റായി മാറുകയാണ്. നാളെ പുലര്‍ച്ചയോടെ തെക്കന്‍ ആന്ധ്രയ്ക്കും ഒഡീഷയ്ക്കും ഇടയില്‍ തീരം തൊടുമെന്നാണ് ലഭ്യമാകുന്ന വിവരം .
മണിക്കൂറിൽ 100 കി.മി. വേഗതയിൽ കാറ്റ് വീശുമെന്നും റിപ്പോർട്ട് പുറത്ത് വരുന്നുണ്ട്. ആന്ധ്രയുടെ തീര മേഖലയില്‍ കനത്ത മഴ മുന്നറിയിപ്പും നിലനിൽക്കുന്നുണ്ട്. തെക്കന്‍ ആന്ധ്ര തീരങ്ങളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിക്കുകയും ചെയ്തു. ആന്ധ്ര തീരങ്ങളില്‍ മത്സ്യബന്ധനത്തിന് പോകരുതെന്നും മുന്നറിയിപ്പിൽ പറഞ്ഞിട്ടുണ്ട്.
തീര മേഖലകളിൽ നിന്ന് ആളുകളെ മാറ്റിപാർപ്പിക്കാൻ നടപടി ഇതിനോടകം തുടങ്ങി കഴിഞ്ഞു. ഇതുവരെ 95 ട്രെയിനുകൾ റദ്ദാക്കിയിരിക്കുകയാണ്. ആന്ധ്രാ ഒഡീഷ തീരത്തേക്കാണ് സഞ്ചാരപാത.അതുകൊണ്ട് കേരളത്തിൽ കാര്യമായ സ്വാധീനമുണ്ടാക്കില്ലെന്നാണ് ഇപ്പോഴുള്ള വിലയിരുത്തൽ. ജവാദ് ചുഴലിക്കാറ്റ് രൂപപ്പെടാൻ സാധ്യതയുള്ള സാഹചര്യം നേരിടാനുള്ള മുന്നൊരുക്കങ്ങൾ കേന്ദ്ര സർക്കാർ തുടങ്ങി കഴിഞ്ഞിരുന്നു .
സംസ്ഥാനങ്ങളുടെയും കേന്ദ്ര മന്ത്രാലയങ്ങളുടെയും ബന്ധപ്പെട്ട ഏജൻസികളുടെയും തയ്യാറെടുപ്പുകൾ അവലോകനം ചെയ്യുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നു. ജനങ്ങളെ സുരക്ഷിതമായി മാറ്റിപ്പാർപ്പിക്കുന്നതിനും വൈദ്യുതി, വാർത്താവിനിമയം , ആരോഗ്യം, കുടിവെള്ളം തുടങ്ങിയ എല്ലാ അവശ്യ സേവനങ്ങളുടെയും അറ്റകുറ്റപ്പണികൾ ഉറപ്പാക്കുന്നതിനും എന്തെങ്കിലും തടസ്സമുണ്ടായാൽ ഉടൻ പുനഃസ്ഥാപിക്കുന്നതിനും സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കാൻ പ്രധാനമന്ത്രി ഉദ്യോഗസ്ഥരോട് നിർദ്ദേശിക്കുകയുണ്ടായി .
അവശ്യമരുന്നുകളുടെയും സപ്ലൈകളുടെയും മതിയായ സംഭരണം ഉറപ്പാക്കാനും തടസ്സമില്ലാത്ത നീക്കത്തിന് ആസൂത്രണം ചെയ്യാനും അദ്ദേഹം അവരോട് നിർദ്ദേശിക്കുകയുണ്ടായി. കൺട്രോൾ റൂമുകളുടെ മുഴുവൻ സമയ പ്രവർത്തനത്തിനും നിർദ്ദേശം നൽകിയിട്ടുണ്ട്. ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം ജവാദ് ചുഴലിക്കാറ്റായി മാറുമെന്നും 2021 ഡിസംബർ 4 ശനിയാഴ്ച രാവിലെയോടെ വടക്കൻ ആന്ധ്രാപ്രദേശ് - ഒഡീഷ തീരത്ത് എത്തുമെന്നുംഇന്ത്യൻ കാലാവസ്ഥാ വകുപ്പ് അറിയിച്ചത്.
കാറ്റിന്റെ വേഗത മണിക്കൂറിൽ 100 കിലോമീറ്റർ വരെയാകുമെന്നും പറഞ്ഞിരിക്കുകയാണ് . ബന്ധപ്പെട്ട എല്ലാ സംസ്ഥാനങ്ങൾക്കും ഏറ്റവും പുതിയ പ്രവചനവുമായി ഐഎംഡി പതിവായി ബുള്ളറ്റിനുകൾ ഇറക്കുന്നുണ്ട്. കാബിനറ്റ് സെക്രട്ടറി എല്ലാ തീരദേശ സംസ്ഥാനങ്ങളുടെയും കേന്ദ്ര മന്ത്രാലയങ്ങളുടെയും/ഏജൻസികളുടെയും ചീഫ് സെക്രട്ടറിമാരുമായി സാഹചര്യങ്ങളും തയ്യാറെടുപ്പും അവലോകനം ചെയ്യുകയുണ്ടായി.
ആഭ്യന്തര മന്ത്രാലയം സ്ഥിതിഗതികൾ 24 മണിക്കൂറും അവലോകനം ചെയ്യുന്നുണ്ട്. സംസ്ഥാന ഗവൺമെന്റുകൾ / കേന്ദ്ര ഭരണ പ്രദേശങ്ങൾ, ബന്ധപ്പെട്ട കേന്ദ്ര ഏജൻസികൾ എന്നിവയുമായി ബന്ധപ്പെടുന്നുണ്ട് . എസ് ഡി ആർഎഫിന്റെ ആദ്യ ഗഡു എല്ലാ സംസ്ഥാനങ്ങളിലേക്കും കേന്ദ്ര ആഭ്യന്തര മന്ത്രാലയം നേരത്തെ തന്നെ ലഭ്യമാക്കി കഴിഞ്ഞിരിക്കുന്നു .
സംസ്ഥാനങ്ങളിൽ ബോട്ടുകൾ, മരം മുറിക്കുന്ന യന്ത്രങ്ങൾ, ടെലികോം ഉപകരണങ്ങൾ തുടങ്ങിയ സജ്ജീകരണങ്ങളുള്ള 29 ടീമുകളെ എൻഡിആർഎഫ് മുൻകൂട്ടി നിയോഗിക്കുകയുണ്ടായി. മാത്രമല്ല 33 ടീമുകളെ തയ്യാറാക്കി നിലനിർത്തിയിരിക്കുകയാണ്. ഇന്ത്യൻ തീരദേശ സേനയും നാവികസേനയും ദുരിതാശ്വാസ, തിരച്ചിൽ, രക്ഷാപ്രവർത്തനങ്ങൾ എന്നിവയ്ക്കായി കപ്പലുകളും ഹെലികോപ്റ്ററുകളും വിന്യസിച്ചു.
കരസേനയുടെ എയർഫോഴ്‌സ്, എഞ്ചിനീയർ ടാസ്‌ക് ഫോഴ്‌സ് യൂണിറ്റുകൾ, ബോട്ടുകളും രക്ഷാപ്രവർത്തന ഉപകരണങ്ങളും വിന്യാസത്തിനായി സജ്ജമാക്കിയിട്ടുണ്ട്. നിരീക്ഷണ വിമാനങ്ങളും ഹെലികോപ്റ്ററുകളും തീരത്ത് തുടർച്ചയായി നിരീക്ഷണം നടത്തുന്നുമുണ്ട്. കിഴക്കൻ തീരത്തുള്ള സ്ഥലങ്ങളിൽ ദുരന്തനിവാരണ സംഘങ്ങളും മെഡിക്കൽ ടീമുകളും സജ്ജമാക്കി കഴിഞ്ഞു .
https://www.facebook.com/Malayalivartha