Widgets Magazine 

16
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സംസ്ഥാനത്ത് തുലാവർഷമെത്തി.... എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...ഞായറാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യത


അർദ്ധരാത്രിയിൽ നിലവിളി കേട്ട് ഓടിയെത്തിയ സഹോദരൻ കണ്ടത് ഭീകര ദൃശ്യം; തൃശൂരിൽ ഇരട്ടക്കൊലപാതകം: ആൺ സുഹൃത്തുക്കളുമായുള്ള കൂട്ടുകെട്ടും, പുറത്ത് പോകുന്നതും വിലക്കിയിട്ടും, തുടർന്നെന്ന് ആരോപണം; പിന്നാലെ കൊലപാതകം: ആ നാലര വയസുകാരനെ എന്തിന് കൊലപ്പെടുത്തി?


'കോടതിയെപ്പോലും പറ്റിക്കാൻ വ്യക്തമായ പ്ലാൻ'; ബോസ്റ്റൽ സ്കൂൾ വിവാദത്തിലും ശശികലയുടെ പ്രസ്താവനയിലും രൂക്ഷ വിമർശനവുമായി ഭാഗ്യലക്ഷ്മി...


കേരളത്തിൽ തുലാവർഷം സജീവം; അറബിക്കടലിൽ ചക്രവാതച്ചുഴി, 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്


'മക്കളെ നഷ്ടപ്പെട്ട കുടുംബത്തോട് ഈ ക്രൂരത അരുത്';സി.പി.ഐ നേതാവിന്റെ പരാതിയിൽ ശശികലയ്‌ക്കെതിരെ കേസ്: ജനവികാരം തള്ളി ശശികലയുടെ പുതിയ പോസ്റ്റ് വീണ്ടും...

ഇനി താനെ എടുക്കും... വാക്‌സീന്‍ എടുക്കാത്ത അധ്യാപകര്‍ക്ക് നിര്‍ബന്ധിത പരിശോധന സംബന്ധിച്ച ഉത്തരവ് ഇന്നിറങ്ങും; സ്വന്തം ചെലവില്‍ പരിശോധന നടത്തി ഫലം ഹാജരാക്കിയില്ലെങ്കില്‍ സ്‌കൂളില്‍ കയറ്റില്ല; വാക്‌സിന്‍ എടുക്കാത്ത അധ്യാപകര്‍ കുട്ടികള്‍ക്ക് ഭീഷണി

06 DECEMBER 2021 07:56 AM IST
മലയാളി വാര്‍ത്ത

വാക്‌സിന്‍ എടുക്കാത്ത അധ്യാപകര്‍ സ്വന്തം കുടുംബത്തിന് മാത്രമല്ല കുട്ടികള്‍ക്കു കൂടി ഭീഷണി ആവുകയാണ്. വാക്‌സിന്‍ എടുക്കാത്ത 5,000ത്തോളം അധ്യാപകരുണ്ടെന്നാണ് ആദ്യം കണക്കാക്കിയത്. എന്നാല്‍ സര്‍ക്കാര്‍ നിയന്ത്രണം കര്‍ശനമാക്കിയതോടെ അത് രണ്ടായിരത്തില്‍ താഴെയായി. വീണ്ടും സര്‍ക്കാര്‍ നിയന്ത്രണം കടുപ്പിക്കുകയാണ്.

കോവിഡ് പ്രതിരോധ വാക്‌സീന്‍ എടുക്കാത്ത അധ്യാപകര്‍ക്കും ജീവനക്കാര്‍ക്കും ആഴ്ച തോറും ആര്‍ടിപിസിആര്‍ പരിശോധന നിര്‍ബന്ധമാക്കുന്നതു സംബന്ധിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഇന്ന് ഉത്തരവിറക്കും. സ്വന്തം ചെലവില്‍ പരിശോധന നടത്തി ഫലം ഹാജരാക്കുക, രോഗങ്ങള്‍, അലര്‍ജി തുടങ്ങിയ പ്രശ്‌നങ്ങള്‍ കാരണം വാക്‌സീന്‍ എടുക്കാത്തവര്‍ ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുക തുടങ്ങിയ നിബന്ധനകളും ഉത്തരവില്‍ ഉണ്ടാകും.

 



സര്‍ക്കാര്‍ നിലപാടുകള്‍ എല്ലാവര്‍ക്കും ബാധകമാണെന്നും ഇതനുസരിക്കാത്തത് അച്ചടക്ക ലംഘനമായി കാണേണ്ടി വരുമെന്നും മന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞു. അധ്യാപകര്‍ വാക്‌സീന്‍ എടുക്കാത്തതു പൊതുസമൂഹത്തില്‍ ചര്‍ച്ചയാകുകയാണ്. രക്ഷിതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ ഈ അധ്യാപകര്‍ക്കെതിരെ രംഗത്തുവന്നിട്ടുണ്ട്.

സംസ്ഥാനത്തെ സ്‌കൂളുകളില്‍ കോവിഡ് വാക്‌സീന്‍ എടുക്കാത്ത അധ്യാപകരുടെയും അധ്യാപകേതര ജീവനക്കാരുടെയും എണ്ണം 1707 ആണ്. ഇതില്‍ 1495 പേര്‍ അധ്യാപകരും 212 പേര്‍ അനധ്യാപകരുമാണ്. എല്‍പി, യുപി, ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 1066 അധ്യാപകരും 189 അനധ്യാപകരും വാക്‌സീന്‍ എടുത്തിട്ടില്ല. ഹയര്‍സെക്കന്‍ഡറിയില്‍ 200 അധ്യാപകരും 23 അനധ്യാപകരുമാണ് വാക്‌സീന്‍ എടുക്കാനുള്ളത്.

 



വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറിയില്‍ അനധ്യാപകരെല്ലാം വാക്‌സീന്‍ എടുത്തവരാണ്; എന്നാല്‍, 229 അധ്യാപകര്‍ വാക്‌സീന്‍ എടുത്തിട്ടില്ല. വാക്‌സീന്‍ എടുക്കാത്ത അധ്യാപകര്‍ക്കും ജീവനക്കാര്‍ക്കും ആഴ്ച തോറും ആര്‍ടിപിസിആര്‍ പരിശോധന നിര്‍ബന്ധമാക്കി. രോഗങ്ങള്‍, അലര്‍ജി തുടങ്ങിയ പ്രശ്‌നങ്ങള്‍ കാരണം വാക്‌സീന്‍ എടുക്കാത്തവര്‍ ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം.

എല്‍പി, യുപി, ഹൈസ്‌കൂള്‍ വിഭാഗങ്ങളില്‍ വാക്‌സീന്‍ എടുക്കാത്ത അധ്യാപകരുടെയും അനധ്യാപകരുടെയും എണ്ണം ജില്ല തിരിച്ച്: മലപ്പുറം 201, കോഴിക്കോട് 151, തൃശൂര്‍ 124, തിരുവനന്തപുരം 110, എറണാകുളം 106, കൊല്ലം 90, കണ്ണൂര്‍ 90, ആലപ്പുഴ 89, കോട്ടയം 74, പാലക്കാട് 61, പത്തനംതിട്ട 51, ഇടുക്കി 43, കാസര്‍കോട് 36, വയനാട് 29.



രണ്ടായിരത്തോളം അധ്യാപകര്‍ വാക്‌സിന്‍ എടുത്തില്ലെന്നായിരുന്നു സ്‌കൂള്‍ തുറക്കുന്നതിന് മുന്നോടിയായി മന്ത്രി ആദ്യം പറഞ്ഞത്. പിന്നീട് മന്ത്രി പറഞ്ഞത് അയ്യായിരത്തോളം പേരുണ്ടെന്നാണ്. വാക്‌സിന്‍ എടുക്കാത്ത അധ്യാപകര്‍ സ്‌കൂളിലേക്ക് വരേണ്ടെന്നാണ് വിദ്യാഭ്യാസ വകുപ്പ് നിലപാട്.

വാക്‌സിന്‍ എടുക്കാത്തവര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുമെന്ന് ശിവന്‍കുട്ടി പറഞ്ഞിരുന്നു. ഇവരുടെ വിവരങ്ങള്‍ സമൂഹം അറിയണം. വലിയ തയാറെടുപ്പ് നടത്തിയ ശേഷമാണ് സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറന്നത്. ഒമിക്രോണ്‍ ഭീതിയുടെ പശ്ചാത്തലത്തിലും ഇതേ മുന്നൊരുക്കം നടത്തും. കുട്ടികളുടെ ആരോഗ്യം സംരക്ഷിക്കും. ഒമിക്രോണ്‍ പ്രതിരോധം സംബന്ധിച്ച് കൂടിയാലോചനകള്‍ നടത്തുമെന്നും മന്ത്രി പറഞ്ഞു.

 



ദുരന്തനിവാരണ നിയമപ്രകാരവും നടപടി ആലോചിക്കാം. എന്നാല്‍ അത്ര കടുപ്പിക്കേണ്ടെന്നും അഭിപ്രായമുണ്ട്. എന്നാല്‍ മതപരമായ കാരണങ്ങളാല്‍ വാക്‌സീനെടുക്കാത്ത അധ്യാപകര്‍ക്കെതിരെ നടപടിയെടുക്കാത്തതില്‍ സാമൂഹ്യമാധ്യമങ്ങളില്‍ വിമര്‍ശനമുയരുന്നുണ്ട്.

ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളവരെ വാക്‌സീന്‍ എടുക്കുന്നതില്‍ നിന്ന് ഒഴിവാക്കി ഉത്തരവിട്ട് സ്‌കൂളില്‍ വരാന്‍ അനുവദിക്കണമെന്നാണ് എയ്ഡഡ് ഹയര്‍ സെക്കന്‍ഡറി ടീച്ചേഴ്‌സ് അസോസിയേഷന്റെ ആവശ്യം.

 

" 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ന് നടക്കാനിരുന്ന ഒന്നാം വർഷ ഹയർ സെക്കൻഡറി ഇംപ്രൂവ്മെന്റ് പരീക്ഷ മാറ്റി വെച്ചു...  (17 minutes ago)

സംസ്ഥാനത്ത് തുലാവർഷമെത്തി.... എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...ഞായറാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യത  (28 minutes ago)

ആഡംബര കാറിടിച്ച് മൂന്നുപേര്‍ കൊല്ലപ്പെട്ട സംഭവം; മുഖ്യപ്രതി സുഹൈലിന്റെ ലഹരി ഉപയോഗ റിപ്പോര്‍ട്ട് പുറത്ത്  (7 hours ago)

മാസപ്പടി കേസില്‍ സര്‍ക്കാര്‍ പറയാത്ത ഒരു കാര്യവും എ.ജി കോടതിയില്‍ പറഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി  (7 hours ago)

നെടുമ്പാശേരിയിലെ അപകടത്തില്‍ പ്രതികരിച്ച് ഭാഗ്യലക്ഷ്മി  (7 hours ago)

തിരുത്തേണ്ടത് ആരെയായാലും ഞങ്ങള്‍ തിരുത്തും സാര്‍...കോളേജില്‍ വിദ്യാര്‍ത്ഥികളുടെ കൈയടി നേടി നിഖില വിമല്‍  (7 hours ago)

തിരുവനന്തപുരത്ത് ഭൂമി രണ്ടായി പിളർന്നു..!ഭൂമി കുലുങ്ങി വിറച്ച് നിലംപൊത്തി 60 കുടുംബത്തെ ഒഴിപ്പിച്ചു  (7 hours ago)

EX മുഖ്യമന്ത്രി ദേ കുടുങ്ങി അറസ്റ്റ് ഉടൻ..! വീണയുടെ കോടികൾ വന്ന വഴികൾ ഇങ്ങനെ..! ED പൂട്ടി തുടങ്ങി  (8 hours ago)

പാവപ്പെട്ട ചെറുക്കനെ നീ കൊന്നില്ലേ.. ഡി; പോയി ചാവ്...ഭർത്താവിനെ കൊന്ന് തള്ളിയ ഭാര്യയെ ചീമുട്ടയെറിഞ്ഞ് ഓടിച്ച് നാട്ടുകാർ  (8 hours ago)

രാത്രി തിരുവനന്തപുരത്ത് കൊടും മഴ, മാറി മാറിയും നാളെയും കൊടും മഴ മുന്നറിയിപ്പ് ഇങ്ങനെ  (8 hours ago)

ടോമിന്‍ തച്ചങ്കരിയുടെ ശിക്ഷ ഹൈക്കോടതി മരവിപ്പിച്ചു  (8 hours ago)

അയ്യോ..പ്രവാസി അമ്മയുടെയും മകന്റെയും തലയിലൂടെ വണ്ടി കയറി ഇറങ്ങി,മരണം പ്രവാസിക്ക് തൂക്ക് കയർ റദ്ദാക്കി  (8 hours ago)

എണ്ണിക്കൊണ്ട് 28 ദിവസം പൊട്ടിച്ചിരിച്ച് തച്ചങ്കരി സെൻട്രൽ ജയിലിന് പുറത്ത്..! പണച്ചാക്കിന് എന്ത് ചെറ്റത്തരവും ആവമല്ലേ ..!പൊട്ടിത്തെറിച്ച് ബോബി  (8 hours ago)

മമ്മൂട്ടിയുടെ ചോദ്യത്തിന് വിജയരാഘവന്‍ പറഞ്ഞതിങ്ങനെ നടനെന്ന രീതിയില്‍ എനിക്ക് അഭിമാനം തോന്നുന്നത് അപ്പോളാണ്  (9 hours ago)

അനു ടീച്ചര്‍ എവിടെ? സ്‌കൂളിലേക്ക് പോയ അധ്യാപികയെ കാണാതായിട്ട് 10 ദിവസം..! ഭർത്താവ് നെട്ടോട്ടത്തില്‍..!!  (9 hours ago)

Malayali Vartha Recommends