എം.ഇ.എസ് വനിതാ കോളജ് ഒഴിപ്പിക്കാന്‍ വഖഫ് ട്രൈബ്യൂണല്‍ ഉത്തരവ്; 25 കോടിയുടെ കെട്ടിടവും 79 സെന്റ് ഭൂമിയും 45 ദിവസത്തിനുള്ളില്‍ ഒഴിപ്പിക്കണം, 2017-ൽ തുടങ്ങിയ നിയം പോരാട്ടത്തിന് അന്ത്യം കുറിച്ചു

എം.ഇ.എസ് വനിതാ കോളജ് ഒഴിപ്പിക്കാന്‍ ഉത്തരവിറക്കി വഖഫ് ട്രൈബ്യൂണല്‍ . കോഴിക്കോട്ടെ നടക്കാവിലുള്ള 25 കോടിയുടെ കെട്ടിടവും 79 സെന്റ് ഭൂമിയും 45 ദിവസത്തിനുള്ളില്‍ ഒഴിപ്പിക്കാനാണ് ഉത്തരവ്.
വഖഫ് ബോര്‍ഡ് സി.ഇ.ഒ നല്‍കിയ പരാതിയിലാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. 2017 മുതലാണ് ഇതുസംബന്ധിച്ചുള്ള നിയമ പോരാട്ടം ആരംഭിച്ചത്. വഖഫ് ഭൂമിയിലാണ് കോളജ് സ്ഥാപിച്ചതെന്ന ബോര്‍ഡിന്റെ വാദം ട്രൈബ്യൂണല്‍ അംഗീകരിക്കുകയും എം.ഇ.എസ് പ്രസിഡന്റ് ഡോ.ഫസല്‍ ഗഫൂര്‍ നല്‍കിയ ഹരജി ട്രൈബ്യൂണല്‍ തള്ളുകയുമാണ് ചെയ്തത്.
വഖഫ് ഭൂമിയില്‍ അനധികൃതമായാണ് കോളജ് നടത്തിയിരുന്നത് എന്നായിരുന്നു പരാതിയിലുണ്ടായിരുന്നത്. 50 വര്‍ഷത്തേക്ക് പാട്ടത്തിന് എടുത്ത ഭൂമിയിലാണ് കോളജ് പ്രവര്‍ത്തിക്കുന്നതെന്ന് ഫസല്‍ ഗഫൂര്‍ വാദിച്ചു.
എന്നാല്‍ വഖഫ് ബോര്‍ഡിന്റെ അനുമതിയില്ലാതെ ഭൂമി പാട്ടത്തിനെടുക്കാന്‍ കഴിയില്ലെന്ന് ബോര്‍ഡും വാദിച്ചു. എന്നാല്‍ കോളജ് പ്രവര്‍ത്തിക്കുന്നത് വഖഫ് ഭൂമിയിലാണെന്ന് ട്രൈബ്യൂണല്‍ കണ്ടെത്തി. 45 ദിവസത്തിനുള്ളില്‍ ഭൂമി ഒഴിഞ്ഞില്ലെങ്കില്‍ ഒഴിപ്പിക്കാനും ട്രൈബ്യൂണല്‍ അനുമതി നൽകിയിരിക്കുകയാണ്.
https://www.facebook.com/Malayalivartha