സാമൂഹിക ആരോഗ്യകേന്ദ്രത്തില്‍ അതിക്രമിച്ചുകയറി നഴ്സിനോട് അപമര്യാദയായി പെരുമാറി; കേസിൽ പ്രതി അറസ്റ്റില്‍

സാമൂഹിക ആരോഗ്യകേന്ദ്രത്തില്‍ അതിക്രമിച്ചുകയറി നഴ്സിനോട് അപമര്യാദയായി പെരുമാറിയ സംഭവത്തിലെ പ്രതി അറസ്റ്റില്‍. മൂത്തകുന്നം കളവമ്പാറ സുധിയാണ് (65) അറസ്റ്റിലായത്. വടക്കേക്കര പൊലീസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
മൂത്തകുന്നം സാമൂഹിക ആരോഗ്യകേന്ദ്രത്തില്‍ ഞായറാഴ്ച പുലര്‍ച്ച 5.30ന് ആണ് സംഭവം. ആശുപത്രിയിലെത്തിയ ഇയാള്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സിനെ കയറിപ്പിടിക്കാന്‍ ശ്രമിക്കുകയായിരുന്നെന്നാണ് പരാതി. ഇയാള്‍ ആക്രമിക്കാന്‍ ശ്രമിക്കുന്നതിനിടെ നഴ്സ് മറ്റൊരു മുറിയില്‍ കയറി വാതിലടച്ച് രക്ഷപ്പെടുകയായിരുന്നെന്നും പരാതിയില്‍ പറയുന്നു. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
https://www.facebook.com/Malayalivartha