മദ്യപാനിയായ ഭര്ത്താവിന്റെ ഉപദ്രവം അസഹ്യമായി; ഭര്‍ത്താവിനെ കഴുത്ത് ഞെരിച്ച് കൊന്ന സംഭവത്തില്‍ ഭാര്യയും മകളും അറസ്റ്റിൽ; സംഭവം കടവന്ത്രയില്‍

കൊച്ചിയിൽ ഭര്‍ത്താവിനെ കഴുത്ത് ഞെരിച്ച് കൊന്ന സംഭവത്തില്‍ ഭാര്യയും മകളും അറസ്റ്റിൽ. കടവന്ത്രയില്‍ താമസിക്കുന്ന സെല്‍വിയും മകളുമാണ് അറസ്റ്റിലായത്.
മദ്യപാനിയായ ഭര്ത്താവിന്റെ ഉപദ്രവം സഹിക്കാനാവാതെയാണ് കൊലപ്പെടുത്തിയതെന്ന് സെല്‍വി പൊലീസിനോട് പറഞ്ഞു. ദിണ്ടിഗല്‍ സ്വദേശിയായ ശങ്കറിനെ രണ്ടു ദിവസം മുമ്ബ് വീട്ടിനുള്ളില്‍ അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് ഭാര്യയും അയല്‍വാസികളും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ശങ്കര്‍ മരിച്ചിരുന്നു.
എന്നാല്‍, മൃതദേഹത്തില്‍ കഴുത്തില്‍ ഉണ്ടായിരുന്ന പാടുകള്‍ കണ്ട് ഡോക്ടര്‍ക്ക് സംശയം തോന്നുകയും പോസ്റ്റുമോര്‍ട്ടം നടത്തുകയുമായിരുന്നു. തുടര്‍ന്ന് ഭാര്യ സെല്‍വിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയായിരുന്നു.
https://www.facebook.com/Malayalivartha