കേരള പോലീസിന്റെ ഹെലികോപ്റ്റര്‍ കരാര്‍ ചിപ്‌സണ്‍ ഏവിയേഷന്; പ്രതിമാസ വാടക 80 ലക്ഷം രൂപ; കരാര്‍ മൂന്ന് വര്‍ഷത്തേക്ക്

കേരള പോലീസിന്റെ ഹെലികോപ്റ്റര്‍ കരാര്‍ ചിപ്‌സണ്‍ ഏവിയേഷന് നല്‍കി. ഡല്‍ഹി ആസ്ഥാനമായാണ് ചിപ്‌സണ്‍ ഏവിയേഷന്‍ പ്രവര്‍ത്തിക്കുന്നത്. 20 മണിക്കൂര്‍ ഹെലികോപ്റ്റര്‍ പറത്താനാണ് കരാര്‍ ഒപ്പിട്ടിരിക്കുന്നത്. ഇതിനായി പ്രതിമാസ വാടക 80 ലക്ഷം രൂപയാണ്. മൂന്ന് വര്‍ഷത്തേക്കാണ് കരാര്‍.
നേരത്തെ കരാര്‍ പവന്‍ ഹാന്‍സ് കമ്ബനിക്കായിരുന്നു നല്‍കിയിരുന്നത്. 22.21കോടി രൂപയായിരുന്നു ചെലവ്. വാടക മാത്രം 21.64 കോടി രൂപയായിരുന്നു. എന്നാല്‍ ഇതിനേക്കാള്‍ കുറഞ്ഞ നിരക്കില്‍ ഹെലികോപ്റ്റര്‍ നല്കാന്‍ തയാറായതിനെ തുടര്‍ന്നാണ് ചിപ്‌സണ്‍ ഏവിയേഷന് കരാര്‍ നല്‍കിയിരിക്കുന്നത്.
ആറ് സീറ്റര്‍ ഹെലികോപ്റ്ററാണ് നല്‍കുക. ഇരട്ട എഞ്ചിനുകളുള്ള ഹെലികോപ്ടറുകളാണ് വാടകയ്‌ക്കെടുത്തിരിക്കുന്നത്. 20 മണിക്കൂര്‍ പറത്താന്‍ ഒരു കോടി 40 ലക്ഷം രൂപ വാടകയ്ക്കാണ് പവന്‍ ഹാന്‍സ് കമ്ബനിക്ക് സര്‍ക്കാര്‍ കരാര്‍ നല്‍കിയിരുന്നതെങ്കില്‍ ചിപ്‌സണ്‍ ഏവിയേഷന്‍ 80 ലക്ഷം രൂപയ്ക്കാണ് 20 മണിക്കൂര്‍ ഹെലികോപ്റ്റര്‍ പറത്തുക.
https://www.facebook.com/Malayalivartha