വിദ്യാര്‍ത്ഥികള്‍ക്കുള്ള കണ്‍സെഷന്‍ നിരക്ക് വരുമാന അടിസ്ഥാനത്തിലാക്കും; രാത്രി യാത്രകളുടെ നിരക്ക് വ്യത്യാസപ്പെടുത്തി ബസുകള്‍ സര്‍വ്വീസ് നടത്തുമെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്‍റണി രാജു

വിദ്യാര്‍ത്ഥികള്‍ക്കുള്ള കണ്‍സെഷന്‍ നിരക്ക് വരുമാനത്തിന്‍റെ അടിസ്ഥാനത്തിലാക്കുന്ന കാര്യം ആലോചിക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്‍റണി രാജു.വരുമാനം കുറഞ്ഞവര്‍ക്ക് സൗജന്യമാക്കുന്ന കാര്യവും പരിഗണനയിലുണ്ട്. രാത്രി യാത്രകളുടെ നിരക്ക് വ്യത്യാസപ്പെടുത്തി ബസുകള്‍ സര്‍വ്വീസ് നടത്തും.തീരുമാനം മുഖ്യമന്ത്രിയുമായി ആലോചിച്ചായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ബസ് നിരക്ക് വര്‍ദ്ധനവുമായി ബന്ധപെട്ട് രാമചന്ദ്രന്‍ കമ്മീഷന്‍ ശുപാര്‍ശകള്‍ ചര്‍ച്ച ചെയ്തതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. നിരക്ക് വര്‍ധനവ് വേണമെന്ന് തന്നെയാണ് ചര്‍ച്ചയില്‍ ഉയര്‍ന്ന് വന്നത്.എന്നാല്‍ തീരുമാനം പിന്നീടായിരിക്കും.
വിദ്യാര്‍ത്ഥികളുടെ കണ്‍സെഷന്‍ നിരക്ക്, വരുമാനത്തിന്‍റെ അടിസ്ഥാനത്തിലാക്കുന്ന കാര്യം പരിഗണിക്കും.റേഷന്‍ കാര്‍ഡിന്‍റെ വരുമാനമനുസരിച്ചായിരിക്കും നിരക്ക്.വരുമാനം കുറഞ്ഞവര്‍ക്ക് സൗജന്യമാക്കുന്ന കാര്യവും പരിഗണനയിലുണ്ട്.രാത്രികാല യാത്രാ നിരക്കില്‍ മാറ്റം വരുത്തി യാത്രാക്ലേശം പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ആംബുലന്‍സുകളുടെ നിരക്ക് ഏകീകരിക്കണം എന്ന് ചര്‍ച്ച വന്നു.പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കമ്മീഷന് നിര്‍ദ്ദേശം നല്‍കി. സ്വകാര്യബസ് ഉടമകള്‍ പണിമുടക്കുന്ന കാര്യം നോട്ടീസ് നല്‍കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha