ഉറങ്ങിക്കിടന്ന ഭര്‍ത്താവിനെ വെട്ടിക്കൊന്ന ശേഷം മകനുമൊത്ത് വീടുവിട്ട യുവതിയെ പള്ളിമുറ്റത്ത് നിന്ന് കസ്റ്റഡിയിലെടുത്തു; റോസന്നയ്ക്ക് മാനസിക പ്രശ്നമുള്ളതായി ബന്ധുക്കള്‍

ഉറങ്ങിക്കിടന്ന ഭര്‍ത്താവിനെ കോടാലിക്ക് വെട്ടിക്കൊന്ന ശേഷം ആറു വയസുകാരനായ മകനുമൊത്ത് വീടുവിട്ട യുവതിയെ മണര്‍കാട് പള്ളിമുറ്റത്ത് നിന്ന് കസ്റ്റഡിയിലെടുത്തു. പുതുപ്പള്ളി പയ്യപ്പാടിയില്‍ പെരുങ്കാവ് പടനിലം വീട്ടില്‍ സിജി (മാത്യു എബ്രഹാം 48) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം അര്‍ദ്ധരാത്രിയോടെയാണ് സംഭവം. ഭാര്യ റോസന്നയ്ക്കും മകന്‍ ജോയലിനുമായി ഇന്ന് പകല്‍ മുഴുവന്‍ നടത്തിയ തിരച്ചിലിനൊടുവിലാണ് സന്ധ്യയോടെ കണ്ടെത്തിയത്. റോസന്നയ്ക്ക് മാനസിക പ്രശ്നമുള്ളതായി സിജിയുടെ ബന്ധുക്കള്‍ പറഞ്ഞു.
കാഞ്ഞിരത്തുംമൂട്ടില്‍ ഓട്ടോ ഡ്രൈവറായിരുന്നു സിജി. രാവിലെ ഏറെ വൈകിയിട്ടും ഫോണില്‍ കിട്ടാതിരുന്നതിനെ തുടര്‍ന്ന് തൊട്ടടുത്ത് താമസിക്കുന്ന സഹോദരന്‍ ജോണിന്റെ ഭാര്യ കൊച്ചുമോള്‍ വന്നു നോക്കിയപ്പോഴാണ് രക്തം വാര്‍ന്ന നിലയില്‍ കണ്ടത്. പുലര്‍ച്ചെ മകനുമായി റോസന്ന പുറത്തേയ്ക്ക് പോകുന്നത് ചിലര്‍ കണ്ടിരുന്നു. പുതുപ്പള്ളിയില്‍ നിന്ന് മണര്‍കാട് ഭാഗത്തേയ്ക്ക് നടന്നുപോകുന്നതിന്റെ സി.സി ടിവി ദൃശ്യങ്ങളും ലഭിച്ചു. തമിഴ്നാട്ടിലേക്ക് കടന്നെന്ന നിഗമനത്തിലായിരുന്നെങ്കിലും സന്ധ്യയോടെ പള്ളിമുറ്റത്ത് റോസന്നയെ കണ്ട നാട്ടുകാരാണ് പൊലീസിനെ വിവരം അറിയിച്ചത്.
https://www.facebook.com/Malayalivartha