ആ കരുതലാ കരുതല്‍... രണ്ട് മാസം മാത്രം ജോലി ചെയ്തിരുന്ന സ്ഥാപനത്തില്‍ നിന്നും ഇങ്ങനെയൊരു സഹായം സ്വപ്നങ്ങളില്‍ മാത്രം; കാഴ്ച നഷ്ടപ്പെട്ട മുന്‍ ജീവനക്കാരന് താങ്ങായി യൂസഫലി; ലുലു മാളിലെ മലയാളി ജീവനക്കാരുടെ കുക്കായി ജോലി ചെയ്യുന്നതിനിടെ കാഴ്ച നഷ്ടപ്പെട്ട അനില്‍ കുമാറിന് നന്ദി പറഞ്ഞാലും പറഞ്ഞാലും തീരുന്നില്ല

ജീവിതം മാറി മറിയുന്നത് വളരെ പെട്ടന്നാണ്. അല്ലെങ്കില്‍ ഒന്ന് പച്ചപിടിക്കുമെന്ന് തോന്നിയ അവസരത്തിലാണ് കായംകുളം കരീലക്കുളങ്ങര സ്വപ്നാലയത്തില്‍ അനില്‍ കുമാറിന്റെ (45) ജീവിതത്തിലേക്ക് ഇരുട്ട് കയറിയത്. എല്ലാം തകരുന്ന അവസ്ഥയില്‍ താങ്ങായി മാറുകയായിരുന്നു ലുലുഗ്രൂപ്പ് ചെയര്‍മാന്‍ യൂസഫലി.
ഇന്തോനേഷ്യയിലുള്ള ലുലു മാളിലെ മലയാളി ജീവനക്കാരുടെ കുക്കായി ജോലി ചെയ്യുന്നതിനിടെയാണ് അനില്‍ കുമാറിന് കാഴ്ച നഷ്ടപ്പെട്ടത്. കാഴ്ച നഷ്ടപ്പെടുമ്പോള്‍ ജീവിതം തന്നെ ഇരുട്ടിലായി എന്നു കരുതിയ നിമിഷമുണ്ടായിരുന്നു. എന്നാല്‍ എം .എ യൂസഫലിയും, ലുലു ഗ്രൂപ്പ് മാനേജ്‌മെന്റും ജീവനക്കാരും പ്രതീക്ഷയുടെ തിരിനാളമായി. മകളുടെ പഠനം മുടങ്ങില്ലെന്നു കൂടി ഉറപ്പായതോടെ യൂസഫലിയുടെ ഇടപെടലിന് ഒരിക്കല്‍ കൂടി നന്ദി പറയുകയാണ് അനില്‍ കുമാറും കുടുംബവും.
അനില്‍ കുമാറിന് കടുത്ത പ്രമേഹമാണു വില്ലനായത്. പിന്നീട് ലുലു ഗ്രൂപ്പ് ജീവനക്കാര്‍ ചേര്‍ന്ന് ഇന്തോനേഷ്യയിലെ ഏറ്റവും നല്ല ആശുപത്രിയില്‍ അനില്‍ കുമാറിന് ചികിത്സാ സംവിധാനമൊരുക്കി. ഇന്‍ഷുറന്‍സിനു പുറമേ ചികിത്സയ്ക്കായി 2 ലക്ഷം രൂപ ലുലു ഗ്രൂപ്പ് തന്നെ കെട്ടിവച്ചു. നാട്ടിലേക്കു പോകണമെന്ന് അനില്‍കുമാര്‍ അറിയിച്ചപ്പോള്‍ വിമാന ടിക്കറ്റും അഞ്ചര ലക്ഷം രൂപയും ലുലു ഗ്രൂപ്പ് മാനേജ്‌മെന്റും ജീവനക്കാരും ചേര്‍ന്നു നല്‍കി. പന്ത്രണ്ടര ലക്ഷം രൂപയുടെ സഹായമാണ് കൈമാറിയത്. ചികിത്സയ്ക്കായി നാട്ടിലെത്തിയപ്പോള്‍ ലുലു ഗ്രൂപ്പ് മേധാവി എം.എ യൂസഫലി ഒരു ലക്ഷം രൂപ കൂടി അനില്‍ കുമാറിനു നല്‍കി.
ചികിത്സയ്ക്കു പുറമേ മകളുടെ പഠന ചെലവിനുള്ള തുക കണ്ടെത്തുന്നതിനുള്‍പ്പെടെ അനില്‍ കുമാര്‍ ബുദ്ധിമുട്ടുന്നത് അറിഞ്ഞാണ് മുന്‍ ജീവനക്കാരനു വേണ്ടി യൂസഫലി വീണ്ടും ഇടപെട്ടത്. മകള്‍ അപര്‍ണ മംഗളൂരുവില്‍ ബിസിഎ ക്ക് പഠിക്കുകയാണ്. അപര്‍ണയുടെ പഠനം മുടങ്ങാതിരിക്കാന്‍ 5 ലക്ഷം രൂപയുടെ സഹായം ലുലു ഗ്രൂപ്പ് മീഡിയ കോ ഓര്‍ഡിനേറ്റര്‍ എന്‍.ബി. സ്വരാജ് അനില്‍കുമാറിന്റെ വീട്ടിലെത്തി കൈമാറി. എത്ര നന്ദി പറഞ്ഞാലും തീരുന്നില്ല എന്നാണ് അനില്‍ കുമാര്‍ പറയുന്നത്.
നിരവധി പേര്‍ക്കാണ് യൂസഫലി താങ്ങായത്. പടച്ചോന്‍ ആണ് എനിക്കു യൂസഫലി സാറിനെ കാണിച്ചു തന്നത് എന്ന് അടുത്തിടെ കൊച്ചിയില്‍ സഹായം ലഭിച്ച ആമിന പറഞ്ഞത് ഏറെ ശ്രദ്ധിക്കപ്പെട്ടു. ബാങ്ക് ജപ്തി നോട്ടിസ് നല്‍കിയ കിടപ്പാടം തിരിച്ചു കിട്ടിയതിലുള്ള സന്തോഷമായിരുന്നു ആ വാക്കുകള്‍.
6 വര്‍ഷം മുന്‍പ് ഇളയ മകളുടെ വിവാഹം നടത്താനാണ് ഇവര്‍ വീടിരുന്ന 9 സെന്റ് ഈടു വച്ചു കീച്ചേരി സഹകരണ ബാങ്കില്‍ നിന്നു 2 ലക്ഷം രൂപ വായ്പയെടുത്തത്. തുച്ഛമായ വരുമാനത്തില്‍ നിന്നു മിച്ചം പിടിച്ചു വായ്പ തിരിച്ചടയ്ക്കാന്‍ ശ്രമിച്ചെങ്കിലും സെയ്ത് മുഹമ്മദ് അസുഖ ബാധിതനായതോടെ എല്ലാം മുടങ്ങി. ഇതോടെ പലിശയും കൂട്ടുപലിശയുമായി തിരിച്ചടയ്ക്കാനാകാത്ത വിധം വായ്പത്തുക വര്‍ധിച്ചു. തിരിച്ചടവു മുടങ്ങി ബാങ്കില്‍ നിന്നു ജപ്തി നോട്ടിസ് ലഭിച്ചതോടെ കുടുംബം പ്രതിസന്ധിയിലായി. ജീവിതം ചോദ്യചിഹ്നമായി നിന്നപ്പോഴാണ് ആമിനയ്ക്കു ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലിയെ കാണാന്‍ അവസരം ലഭിച്ചത്.
സെയ്ത് മുഹമ്മദിന്റെ ചികിത്സയ്ക്കായി ലേക്‌ഷോര്‍ ആശുപത്രിയില്‍ പോകാനായി നെട്ടൂരിലെ മൂത്ത മകളുടെ വീട്ടിലെത്തിയതാണ് ഇരുവരും. ഹെലികോപ്റ്റര്‍ അപകടം ഉണ്ടായപ്പോള്‍ തന്നെ സഹായിച്ചവരെ കാണാന്‍ ഞായറാഴ്ച എം.എ. യൂസഫലി എത്തിയതറിഞ്ഞാണ് മകളുടെ വീട്ടില്‍ നിന്ന് ആമിന അവിടേക്ക് ചെന്നത്. മടങ്ങിപ്പോകാനായി കാറിലേക്കു കയറുമ്പോഴാണ് ആമിന തന്റെ വിഷമം യൂസഫലിയെ അറിയിച്ചത്. വിവരങ്ങള്‍ ചോദിച്ചറിഞ്ഞ അദ്ദേഹം ജപ്തി ചെയ്യില്ലെന്നും വേണ്ടത് ചെയ്യാമെന്നും ഉറപ്പു നല്‍കി.
ലുലു ഗ്രൂപ്പ് അധികൃതര്‍ കീച്ചേരി സഹകരണ ബാങ്കുമായി ബന്ധപ്പെട്ടു പലിശ അടക്കം 3,81,160 രൂപ അടച്ചു വായ്പ തീര്‍ത്തു. ശേഷം ആമിനയുടെ വീട്ടിലെത്തിയ അധികൃതര്‍ 50,000 രൂപയും ബാങ്കില്‍ പണം അടച്ചതിന്റെ രസീതും കൈമാറി. അതാണ് യൂസഫലി.
" f
https://www.facebook.com/Malayalivartha