മണല്‍ ലോറി പോലീസിന് ഒറ്റിയതിന് പ്രതികാരമായി മണല്‍ മാഫിയ കൊലപ്പെടുത്തിയ പ്രവീണ്‍ കുമാര്‍ കൊലക്കേസ്...അന്തിമ വാദം ഇന്ന് പൂര്‍ത്തിയാകും, തിരുവനന്തപുരം ആറാം അഡീ. ജില്ലാ സെഷന്‍സ് ജഡ്ജി കെ. എന്‍. അജിത് കുമാറിന്റെ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്

മണല്‍ ലോറി പോലീസിന് ഒറ്റിയതിന് പ്രതികാരമായി മണല്‍ മാഫിയ കൊലപ്പെടുത്തിയ പ്രവീണ്‍ കുമാര്‍ കൊലക്കേസില്‍ അന്തിമ വാദം 15 ന് ബുധനാഴ്ച പൂര്‍ത്തിയാകും. സാക്ഷി വിസ്താര വിചാരണ പൂര്‍ത്തിയായതിനെ തുടര്‍ന്നാണ് അന്തിമവാദം കോടതി കേള്‍ക്കുന്നത്.
തിരുവനന്തപുരം ആറാം അഡീ. ജില്ലാ സെഷന്‍സ് ജഡ്ജി കെ. എന്‍. അജിത് കുമാറിന്റെ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. മണല്‍കടത്ത് ലോറി സ്വന്തമായുള്ള മണല്‍ മാഫിയ സംഘാംഗങ്ങളും മാഫിയാ കണ്ണികളുമായ സ്വകാര്യ മാനേജ്‌മെന്റ് സ്‌കൂള്‍ അധ്യാപകനും ലോറിയുടമയുമാണ് വിചാരണ നേരിട്ട 2 പ്രതികള്‍.
തിരുവനന്തപുരം റൂറല്‍ വെള്ളറട സ്വദേശികളായ മില്‍മ എന്ന് വിളിക്കുന്ന വിജയന്‍ , ലൗവ് ലിന്‍ എന്നിവരാണ് വിചാരണ നേരിട്ടത്. 2012 ജനുവരി 9 രാത്രി 9.15 മണിക്ക് വെള്ളറട കവലയില്‍ വച്ചാണ് ദാരുണ കൊലപാതകം നടന്നത്.
അധ്യാപകനായ ലൗവ് ലിന്‍ കൊല്ലപ്പെട്ട വെള്ളറട സ്വദേശി പ്രവീണ്‍ കുമാറിനെ തടഞ്ഞു നിര്‍ത്തി ' നമ്മുടെ മണല്‍ ലോറി പോലീസിനെ കൊണ്ട് പിടിപ്പിച്ച ഇവനെ കൊല്ലടാ '' എന്ന് ആക്രോശിക്കുകയും മര്‍ദ്ദിക്കുകയും വിജയന്‍ കയ്യില്‍ കരുതിയിരുന്ന മാരകമായ കത്തി കൊണ്ട് കുത്തിക്കൊലപ്പെടുത്തിയെന്നുനുമാണ് കേസ്.
സംഭവത്തിന് 3 മാസം മുമ്പ് പ്രവീണ്‍ പോലീസിന് മണല്‍ ലോറി ഒറ്റിയതിന്റെയും വിജയന്റെ മാതൃസഹോദരന്‍ ബിനുകുമാറിനെ കൊല്ലപ്പെട്ട പ്രവീണ്‍ കുത്തിപ്പരിക്കേല്‍പ്പിച്ചതിന്റെയും പ്രതികാരമായിട്ടാണ് കൊല നടത്തിയതെന്നാണ് വിരോധ കാരണമായി കേസില്‍ ആരോപിക്കുന്നത്.
https://www.facebook.com/Malayalivartha