ബിനോയി കോടിയേരി പ്രതിയായ പീഡനക്കേസില്‍ ഡിഎന്‍എ ഫലവും കോടിയേരി ബാലകൃഷ്ണന്റെ രാഷ്ട്രീയ ഭാവിഫലവും ഇന്ന് വ്യക്തമാകും... ബിനീഷ് കോടിയേരി മയക്കുമരുന്നു കേസില്‍ പുറത്തിറങ്ങി ഒരു വിധം ആശ്വാസത്തില്‍ നില്‍ക്കുമ്പോഴാണ് കോടിയേരി ബാലകൃഷ്ണനും സിപിഎമ്മിലും വല്ലാത്ത ആഘാതമായി ഡിഎന്‍എ ഫലം പുറത്തുവരുന്നത്

ബിനോയി കോടിയേരി പ്രതിയായ പീഡനക്കേസില്‍ ഡിഎന്‍എ ഫലവും കോടിയേരി ബാലകൃഷ്ണന്റെ രാഷ്ട്രീയ ഭാവിഫലവും ഇന്ന് വ്യക്തമാകും. സിപിഎം സംസ്ഥാന സെക്രട്ടറിയും പോളിറ്റ് ബ്യൂറോ അംഗവുമായ കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയി കോടിയേരിക്കെതിരെ മുംബൈയില്‍ താമസിക്കുന്ന ബിഹാര്‍ സ്വദേശി നല്‍കിയ പീഡനക്കേസ് സിപിഎമ്മിന്റെ അടിവേരിളക്കുമെന്ന് തീര്‍ച്ചയാ ണ്.
സിപിഎം ജില്ലാ സമ്മേളനങ്ങള്‍ക്ക് മുന്നോടിയായി സംസ്ഥാന സെക്രട്ടറി പദവിയില്‍ തിരിച്ചെത്തിയ ഉടടന്‍ ബിനോയി കോടിയേരി അറസ്റ്റിലാകുന്ന സാഹചര്യമുണ്ടായാല്‍ കോടിയേരി വീണ്ടും രാജിവയ്ക്കേണ്ടിവരും. മകന്‍ പീഡനക്കേസില്‍ ജാമ്യം ലഭിക്കാതെ മകന്‍ ജയില്‍ പോകേണ്ടിവരുന്ന സാഹചര്യത്തിനു മുന്നേ സെക്രട്ടറി സ്ഥാനം മാത്രമല്ല രാഷ്ട്രീയംതന്നെ ഉപേക്ഷിക്കേണ്ട സാഹചര്യമാണ് കോടിയേരിക്കു വരിക. പീഡനക്കേസ് മാത്രമല്ല നര്‍ത്തകിയില്‍ മകനു ജനിച്ച ആണ്‍കുട്ടിക്ക് കുടുംബവിഹിതവും യുവതിക്ക് ആയുഷ്‌കാല നഷ്ടപരിഹാരവും നല്‍കേണ്ട ഗതികേടാണ് കോടിയേരിക്കുണ്ടാവുക.
സാമ്പിള്‍ ശേഖരിച്ച ശേഷം 30 മാസം പിന്നിടുന്ന സാഹചര്യത്തിലാണ് വിചാരണയ്ക്കു മുന്നോടിയായി ഇന്ന് മുംബൈ കോടതി ഡിഎന്‍എ പരിശോധനാ ഫലം പുറത്തുവിടുന്നത്.
വിവാഹവാഗ്ദാനം നല്‍കി വര്‍ഷങ്ങളോളം പീഡിപ്പിച്ചെന്നും ആ ബന്ധത്തില്‍ മകനുണ്ടെന്നും ആരോപിച്ചു ബീഹാര്‍ സ്വദേശിനി ബിനോയ് കോടിയേരിക്ക് എതിരെ നല്‍കിയ പരാതിയിലാണ് ഡിഎന്‍എ ടെസ്റ്റിന് കോടതി ഉത്തരവിട്ടത്.
ഇതിനിടയില്‍ വ്യാവസായി ആവശ്യത്തിന് തനിക്ക് വിദേശയാത്രയ്ക്ക് അനുമതി നല്‍കണമെന്ന അപേക്ഷ ബിനോയ് കോടതിയില്‍ സമര്‍പ്പിച്ചെങ്കിലും വൈകാതെ വരാനിരിക്കുന്ന ഡിഎന്‍എ ഫലത്തിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ ദിവസം ഹര്‍ജി കോടതി പരിഗണിച്ചില്ല.
ബിനോയ്‌ക്കെതിരേ കുറ്റം ചുമത്തുന്ന നടപടി ക്രമങ്ങള്‍ ഇന്നു പരിഗണിക്കുമെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു. കേസ് നടപടികള്‍ നീട്ടിക്കൊണ്ടു പോകാനും ഡി എന്‍ എ പരിശോധനാ ഫലം പുറത്തു വരാതിരിക്കാനുമാണ് ഇതെന്നാണ് സൂചന. ഇത് മുന്നില്‍കണ്ട് ബിനോയ് നാടുവിടാന്‍ ആലോചിക്കുന്നതായാണ് വിവരങ്ങള്‍ പുറത്തുവരുന്നത്.
ഡിഎന്‍എ ഫലത്തില്‍ ആശങ്കയില്ലെന്ന് ബിനോയ് കോടിയേരി പറയുമ്പോഴും കുട്ടി ബിനോയി കോടിയേരിയുടേതാണെന്ന സാധ്യതയിലേക്കാണ് നിലവിലെ പരിശോധനകളുടെ സൂചന. 30 മാസത്തോളം ഉന്നത സ്വാധീനത്തില്‍ ഒളിച്ചുവെച്ച ബിനോയ് കോടിയേരിയുടെ ഡിഎന്‍എ ഫലം പുറത്ത് വിടണമെന്ന ആവശ്യവുമായി യുവതി ഹൈക്കോടതിയെ സമീപിച്ചിരുന്നു. ബിനീഷ് കോടിയേരി മയക്കുമരുന്നു കേസില്‍ പുറത്തിറങ്ങി ഒരു വിധം ആശ്വാസത്തില്‍ നില്‍ക്കുമ്പോഴാണ് കോടിയേരി ബാലകൃഷ്ണനും സിപിഎമ്മിലും വല്ലാത്ത ആഘാതമായി ഡിഎന്‍എ ഫലം പുറത്തുവരുന്നത്.
പീഡനക്കേസ് റദ്ദാക്കണമെന്ന് അഭ്യര്‍ഥിച്ചുള്ള ഹര്‍ജി ഹൈക്കോടതിയിലുണ്ടെന്നും നിയമനടപടിയുമായി മുന്നോട്ടു പോകുമെന്നുമാണ് ബിനോയ് മുന്‍പ് പറഞ്ഞിരുന്നത്.
ഇക്കൊല്ലം ജനുവരിയില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചെങ്കിലും കോവിഡിനെത്തുടര്‍ന്ന് നടപടി നീളുകയായിരുന്നു.
ദുബായിയില്‍ ഡാന്‍സ് ബാര്‍ നര്‍ത്തകിയായിരുന്ന കാലത്ത് കെട്ടുകണക്കിന് പണവും ആഭരണങ്ങളും നല്‍കിയെ ബിനോയി കോടിയേരി ബാറില്‍വെച്ച് യുവതിയെ പ്രലോഭിച്ചതായാണ് പരാതി. അവിവാഹിതനാണെന്ന വ്യാജേന വിവാഹ വാഗ്ദാനം നല്‍കി യുവതിയെ ഒപ്പം പാര്‍പ്പിക്കുകയും ആണ്‍കുട്ടി ജനിക്കുകയും ചെയ്തതായാണ് പരാതി. യുവതിയെ ദുബായി ബാറില്‍നിന്നും മുംബൈയിലെത്തിച്ച് ഫ്ളാറ്റില്‍ പാര്‍പ്പിച്ച് അവിടെയും ബിനോയി ഒപ്പം താമസിക്കുകയും പിന്നീട് മുങ്ങാന്‍ ശ്രമിക്കുകയും ചെയ്തതായി പരാതിയില്‍ പറയുന്നു.
യുവതി 2019 ജൂണിലാണു മുംബൈ ഓഷിവാര പൊലീസില്‍ പരാതി നല്‍കിയത്. പരാതിയുടെ പശ്ചാത്തലത്തില്‍ കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി മുംബൈയില്‍പോയി യുവതിയെയും കുട്ടിയെയും സന്ദര്‍ശിച്ചിരുന്നു. ഹിന്ദി അറിയില്ലാത്തതിനാല്‍ യുവതിയുമായി സംസാരാക്കാനിയില്ലെന്നാണ് വിനോദിനി പിന്നീട് പുറത്തുപറഞ്ഞത്.
പത്തു വയസ്സുള്ള മകനു നീതി ലഭിക്കണമെന്നും ഡിഎന്‍എ റിപ്പോര്‍ട്ട് തുറന്നാല്‍ എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരമാകുമെന്നുമാണു യുവതിയുടെ നിലപാട്. കേസ് റദ്ദാക്കണമെന്ന് അഭ്യര്‍ഥിച്ച് 2019 ജൂലൈയില്‍ ബിനോയ് സമീപിച്ചപ്പോള്‍ ഹൈക്കോടതിയാണു ഡിഎന്‍എ പരിശോധനയ്ക്കു നിര്‍ദേശിച്ചത്. ജൂലൈ 30നു രക്തസാംപിള്‍ ശേഖരിച്ചു. കലീന ഫൊറന്‍സിക് ലാബില്‍ നടത്തിയ പരിശോധനയുടെ ഫലം 17 മാസത്തിനു ശേഷമാണ് ഹൈക്കോടതി റജിസ്ട്രാര്‍ക്ക് രഹസ്യരേഖയായി മുംബൈ പൊലീസ് കൈമാറിയത്. കോവിഡ് നിയന്ത്രണങ്ങളെത്തുടര്‍ന്ന് കേസ് നീണ്ടു.
ഫലം റജിസ്ട്രാറുടെ പക്കലെത്തി ഒരു വര്‍ഷം പിന്നിട്ടിരിക്കെയാണ് വീണ്ടും പാര്‍ട്ടി കോണ്‍ഗ്രസിനു മുന്‍പ് കോടിയേരി ബാലകൃഷ്ണനെ കാലാവധി പൂര്‍ത്തിയാക്കാന്‍ സെക്രട്ടറി പദവിയിലെത്തിക്കാനുള്ള പാര്‍ട്ടി താല്‍പര്യമാണ് ഇപ്പോള്‍ നടപടിയായിരിക്കുന്നത്. ബിനീഷ് കോടിയേരി പ്രതിയായ മയക്കുമരുന്ന് കേസും കള്ളപ്പണം ഇടപാട് കേസും കോടതിയില്‍ വിചാരണയില്‍ വരുമ്പോള്‍ ശിക്ഷ കിട്ടാനുള്ള സാഹചര്യം ഏറെയാണുതാനും.
കുട്ടിയുടെ പിതൃത്വക്കേസില്‍ കോടികള്‍ പ്രതിഫലം കൊടുത്ത് പാര്‍ട്ടി കേസ് ഒതുക്കാന്‍ ശ്രമിച്ചുവെങ്കിലും യുവതി കേസില്‍ ഉറച്ചുനില്‍ക്കുകയായിരുന്നുവെന്നാണ് സൂചന്. താന്‍ അവിവാഹിതനാണെന്നു ധരിപ്പിച്ച് വിവാഹം കഴിക്കാമെന്ന പ്രലോഭനനത്തിലാണ് ഒപ്പം പാര്‍പ്പിച്ചതെന്നും കുട്ടി ജനിച്ചതോടെ ബന്ധത്തില്‍ നിന്ന് പിന്‍മാറിയെന്നുമാണ് ആരോപണം.
മാത്രമല്ല കുട്ടി തന്റേതല്ലെന്നും ബിനോയി കോടിയേരി വാദിച്ചിരുന്നു. വിവാഹിതനും അച്ഛനുമായ ബിനോയി കോടിയേരി താന്‍ അവിവാഹിതനാണെന്നു ധരിപ്പിച്ചാണ് യുവതിയെ കൂടെപ്പാര്‍പ്പിച്ചതെന്ന വഞ്ചനാക്കുറ്റവും നിലനില്‍ക്കുകയാണ്.പരാതി ഉയര്‍ന്നപ്പോള്‍ കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി മുംബൈയില്‍ പോയി നര്‍ത്തകിയായ യുവതിയെയും കുട്ടയേയും നേരില്‍ സന്ദര്‍ശിച്ചിരുന്നു. തനിക്കു ഹിന്ദി അറിയില്ലാത്തതിനാല്‍ യുവതിയുമായി സംസാരിക്കാനായില്ലെന്നും ഒന്നും മിണ്ടാതെ മടങ്ങുകയായിരുന്നുവെന്നുമാണ് വിനോദിനി പിന്നീട് പ്രതികരണം നടത്തിയത്.
വിവാദപരമായ സ്വപ്നാ സുരേഷിന്റെ ഡോളര്‍ കടത്തിനു പിന്നാലെ പുറത്തുവന്ന മയക്കുമരുന്നു വിവാദത്തില്‍ മകന്‍ ബിനീഷ് കോടിയേരി അറസ്റ്റിലായതോടെയാണ് കോടിയേരി ബാലകൃഷ്ണന്‍ സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്തു നിന്നും ഒഴിഞ്ഞത്. ആരോഗ്യപരമായ കാരണങ്ങളാല്‍ രാജിവയ്ക്കുന്നുവെന്നായിരുന്നു അന്നത്തെ വിശദീകരണമെങ്കിലും ബിനീഷ് ബാംഗളൂരില്‍ ജയിലിലായ സാഹചര്യത്തിലാണ് രാജിസമര്‍പ്പിച്ചത്. നീണ്ട ഒരു വര്‍ഷത്തോളം പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലില്‍ കഴിഞ്ഞ ശേഷമാണ് ബിനീഷ് കോടിയേരി അടുത്തയിടെ പുറത്തിറങ്ങിയത്.
ബിനീഷ് പ്രതിയായ മയക്കുമരുന്ന് കേസ് തെളിവില്ലാതെ വെറുതെ വിടപ്പെട്ടാലും ബിനോയിയുടെ പീഢനക്കേസും കുട്ടിയുടെ പിതൃത്വക്കേസും കോടിയേരിക്ക് പാരയായി മാറാനാണ് സാധ്യതയേറെയും. കുട്ടിയുടെ പിതൃത്വരേഖയിലും പാസ് പോര്‍ട്ട് ഉള്‍പ്പെടെ രേഖയിലും ആശുപത്രി രേഖകളിലും കുട്ടിയുടെ അച്ഛന്റെ പേരായി നല്‍കിയിരിക്കുന്നത് ബിനോയ് കോടിയേരിയെന്നായത് എല്ലാത്തരത്തിലും തെളിവായി മാറുകയാണ്. ഇതിനൊപ്പമാണ് ഏറെ വൈകാതെ ഡിഎന്‍എ ടെസ്റ്റിന്റെ ഫലം പുറത്തുവരാനിരിക്കുന്നത്. പീഡനക്കേസ് പുറത്തുവന്നാല്‍ ബിനോയി കോടിയേരിക്ക് ശിക്ഷ ഉറപ്പാണ്. ഒപ്പം കുട്ടിയ്ക്ക് കുടുംബ ശിഷ്ടാവകാശവും നല്‍കേണ്ടതായി വരും.
ഡിഎന്‍എ ഫലം പുറത്തുവന്നശേഷം നടപടിയുണ്ടാകുന്നില്ലെങ്കില്‍ യുവതി പത്തു വയസുകാരന്‍ മകനുമായി തിരുവനന്തപുരത്ത് എത്തുന്ന സാഹചര്യമാണ് പാര്‍ട്ടിയെ ആശങ്കപ്പെടുത്തുന്നത്.
https://www.facebook.com/Malayalivartha