സംസ്ഥാന മെഡിക്കല്‍ ഒന്നാം റാങ്ക് ആലപ്പുഴ വെട്ടിയാര്‍ തണലില്‍ എസ്. ഗൗരീശങ്കറിന്... നീറ്റ് യുജി പരീക്ഷയില്‍ 715 മാര്‍ക്കോടെ 17ാം റാങ്ക്

സംസ്ഥാന മെഡിക്കല്‍ ഒന്നാം റാങ്ക് ആലപ്പുഴ വെട്ടിയാര്‍ തണലില്‍ എസ്. ഗൗരീശങ്കറിന്. സംസ്ഥാന പ്രവേശന പരീക്ഷാ കമ്മീഷ്ണര്‍ തയാറാക്കിയ റാങ്ക് പട്ടിക ഇന്നലെയാണ് പ്രസിദ്ധീകരിച്ചത്.
നീറ്റ് യുജി പരീക്ഷയില്‍ 715 മാര്‍ക്കോടെ 17ാം റാങ്കായിരുന്നു ഗൗരീശങ്കറിന്. തൃശൂര്‍ പെരിങ്ങോട്ടുകര പരയങ്കത്തില്‍ വൈഷ്ണാ ജയവര്‍ധനന്‍ രണ്ടാം റാങ്കും( നീറ്റ് റാങ്ക് 23) കോട്ടയം പാലാ വൈപ്പനയില്‍ ആര്‍.ആര്‍. കവിനേഷ് മൂന്നാം റാങ്കും (നീറ്റ് റാങ്ക് 31) സ്വന്തമാക്കി. മലപ്പുറം ചെങ്കാലങ്ങാടി സോപാനത്തില്‍ പി.നിരുപമ നാലും എറണാകുളം ഇടപ്പള്ളി ഫളാറ്റ് 5 എ സ്‌കൈലൈന്‍ എമിനന്‍സില്‍ ഭരത് നായര്‍ അഞ്ചും റാങ്ക് സ്വന്തമാക്കി.
ആറു മുതല്‍ പത്തുവരെയുള്ള റാങ്കുകള്‍ ചുവടെ എറണാകുളം വൈറ്റില തൈക്കൂടം ഹെവനില്‍ ഭുവനീഷ് രമേഷ് മേനോന്‍ കോഴിക്കോട് കൂതാളി കിഴക്കേപ്പറമ്പില്‍ പി. നിമിഷ
മലപ്പുറം ചന്തനപ്പറമ്പ് വാരിക്കോടനില്‍ വി.അബ്ദുള്‍ ഷുക്കൂര്‍ മലപ്പുറം പൊന്നിയാക്കുറിശി ഇലിക്കൂട്ടില്‍ ഹമ്ദാ റഹ്മാന്‍<യൃ> തമിഴ്‌നാട് വെല്ലൂര്‍ ഷെറില്‍ സൂസന്‍ മാത്യു
എസ്സി വിഭാഗത്തില്‍ ഒന്നാം റാങ്ക് മലപ്പുറം കുളത്തൂര്‍ സരോവരത്തില്‍ കെ.വി. രോഹിത്തിനും രണ്ടാം റാങ്ക് തിരുവനന്തപുരം ചെറ്റച്ചല്‍ ജഐന്‍വി ക്വാര്‍ട്ടേഴ്‌സില്‍ എസ്.അനുരാഗ് സൗരവിനുമാണ്. എസ്ടി വിഭാഗത്തില്‍ എറണാകുളം പള്ളൂരുത്തി നെല്ലിപ്പള്ളില്‍ ജോനാഥന്‍ എസ്. ഡാനിയേലിനാണ്. ഈ വിഭാഗത്തതിലെ രണ്ടാം റാങ്ക് പ്രഖ്യാപിച്ചിട്ടില്ല.
നീറ്റ് യുജി പരീക്ഷാ ഫലം പ്രവേശന പരീക്ഷാ കമ്മീഷ്ണര്‍ക്ക് സമര്‍പ്പിച്ച വിദ്യാര്‍ഥികളെ ഉള്‍പ്പെടുത്തി സംവരണമാനദണ്ഡങ്ങള്‍ എല്ലാം പാലിച്ച് സംസ്ഥാന പ്രവേശന പരീക്ഷാ കമ്മീഷ്ണര്‍ തയ്യാറാക്കിയ റാങ്ക് പട്ടികയാണ് പ്രസിദ്ധീകരിച്ചത്.
"
https://www.facebook.com/Malayalivartha