കോവിഡ് 19 പ്രതിരോധ-നിയന്ത്രണ നടപടികൾ വിലയിരുത്താൻ കേന്ദ്ര ആരോഗ്യസംഘം കോട്ടയം ജില്ലയിലെത്തി; ജില്ലയില്‍ 323 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു

കോവിഡ് 19 വൈറസിന്റെ വകഭേദമായ ഡെൽറ്റ, ഒമിക്രോൺ എന്നിവയുടെ പ്രതിരോധത്തിനും നിയന്ത്രണത്തിനും സ്വീകരിച്ച നടപടികൾ വിലയിരുത്തുന്നതിനായി കേന്ദ്ര സംഘം ജില്ലയിലെത്തി. ആരോഗ്യ-കുടുംബ ക്ഷേമ മന്ത്രാലത്തിലെ പൊതുജനാരോഗ്യ സ്പെഷലിസ്റ്റ് ഡോ. രുചി ജെയ്ൻ, ന്യൂഡൽഹിയിലെ ദേശീയ രോഗനിയന്ത്രണ കേന്ദ്രം വെറ്ററിനറി കൺസൾട്ടന്റ് ഡോ. പല്ലവി ഡിയോൾ എന്നിവരടങ്ങുന്ന സംഘം കളക്ട്രേറ്റിൽ ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീയുമായും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുമായും കൂടിക്കാഴ്ച നടത്തി.
ആരോഗ്യവകുപ്പ് സംസ്ഥാന അസിസ്റ്റന്റ് ഡയറക്ടർ ഡോ.വി. അനിലും ഒപ്പമുണ്ടായിരുന്നു. എ.ഡി.എം. ജിനു പുന്നൂസ്, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.എൻ. പ്രിയ, ആർ.സി.എച്ച്. ഓഫീസർ ഡോ.സി.ജെ. സിതാര, ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. അജയ് മോഹൻ, ജില്ലാ സർവെയ്‌ലൻസ് ഓഫീസർ ഡോ. ശ്യാംകുമാർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. കോട്ടയം ജനറൽ ആശുപത്രി സംഘം സന്ദർശിച്ചു.
ജില്ലയില്‍ 323 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. എല്ലാവര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ എട്ട് ആരോഗ്യ പ്രവര്‍ത്തകരുമുള്‍പ്പെടുന്നു. 302 പേര്‍ രോഗമുക്തരായി. 1847 പരിശോധനാഫലങ്ങളാണു ലഭിച്ചത്.
രോഗം ബാധിച്ചവരില്‍ 152 പുരുഷന്‍മാരും 146 സ്ത്രീകളും 25 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 61 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.നിലവില്‍ 3230 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 341285 പേര്‍ കോവിഡ് ബാധിതരായി. 334161 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 20477 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.
രോഗം ബാധിച്ചവരുടെ തദ്ദേശഭരണസ്ഥാപനാടിസ്ഥാനത്തിലുള്ള വിവരം ചുവടെ:
കോട്ടയം-33
മാഞ്ഞൂര്‍-19
രാമപുരം-14
വൈക്കം-13
കടുത്തുരുത്തി, വാഴപ്പള്ളി-11
മുണ്ടക്കയം-9
പാമ്പാടി, ചങ്ങനാശേരി-8
നെടുംകുന്നം, പാലാ, പൂഞ്ഞാര്‍ തെക്കേക്കര, ഭരണങ്ങാനം, കരൂര്‍, എരുമേലി-7
മുത്തോലി, കാഞ്ഞിരപ്പള്ളി, കുറവിലങ്ങാട്-6
എലിക്കുളം, കല്ലറ, പുതുപ്പള്ളി, ചിറക്കടവ്, മുളക്കുളം, പൂഞ്ഞാര്‍, മാടപ്പള്ളി-5
കുറിച്ചി, പള്ളിക്കത്തോട്, പനച്ചിക്കാട്, പാറത്തോട്, തൃക്കൊടിത്താനം, കോരുത്തോട്, വാകത്താനം, ആര്‍പ്പൂക്കര, കങ്ങഴ, മണര്‍കാട്- 4
അയര്‍ക്കുന്നം, അതിരമ്പുഴ, പായിപ്പാട്, അയ്മനം, കിടങ്ങൂര്‍, മൂന്നിലവ്, വെള്ളാവൂര്‍, തലനാട്, തലപ്പലം, മണിമല-3
വാഴൂര്‍, മരങ്ങാട്ടുപിള്ളി, കാണക്കാരി, കൊഴുവനാല്‍, അകലക്കുന്നം, തലയോലപ്പറമ്പ്, ഈരാറ്റുപേട്ട, വിജയപുരം, കൂട്ടിക്കല്‍, മറവന്തുരുത്ത്-2
മീനച്ചില്‍, മേലുകാവ്, ഞീഴൂര്‍, കറുകച്ചാല്‍, കൂരോപ്പട, തിടനാട്, നീണ്ടൂര്‍, തിരുവാര്‍പ്പ്, മീനടം, ചെമ്പ്, ഏറ്റുമാനൂര്‍, ഉഴവൂര്‍-1
https://www.facebook.com/Malayalivartha