ഈ മാസം അവസാനത്തോടെ വിരമിക്കാനിരിക്കെ മലയാളി ജവാന് വീരമൃത്യു..... മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും, സംസ്‌കാരം വൈകുന്നേരം കൊച്ചുകാമാക്ഷി സ്നേഹഗിരി സെന്റ് സെബാസ്റ്റ്യന്‍സ് ദേവാലയ സെമിത്തേരിയില്‍

ഈ മാസം അവസാനത്തോടെ വിരമിക്കാനിരിക്കെ മലയാളി ജവാന് വീരമൃത്യു..... മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും, സംസ്‌കാരം വൈകുന്നേരം കൊച്ചുകാമാക്ഷി സ്നേഹഗിരി സെന്റ് സെബാസ്റ്റ്യന്‍സ് ദേവാലയ സെമിത്തേരിയില്‍
ഈ മാസം അവസാനത്തോടെ വിരമിക്കാനിരിക്കെ മലയാളി ജവാന് വീരമൃത്യു..... മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും, സംസ്‌കാരം വൈകുന്നേരം കൊച്ചുകാമാക്ഷി സ്നേഹഗിരി സെന്റ് സെബാസ്റ്റ്യന്‍സ് ദേവാലയ സെമിത്തേരിയില്‍.
ജമ്മു-കശ്മീര്‍ അതിര്‍ത്തിയിലെ ക്യാമ്പില്‍ ടെന്റിന് തീപിടിച്ചതിനെ തുടര്‍ന്ന് 15 അടി താഴ്ചയിലേക്ക് ചാടിയ മലയാളി ജവാന് വീരമൃത്യു. ബി.എസ്.എഫ് ജവാനായ കൊച്ചുകാമാക്ഷി സ്വദേശി വടുതലക്കുന്നേല്‍ അനീഷ് ജോസഫാ(44)ണ് മരിച്ചത്. തിങ്കളാഴ്ച അര്‍ധരാത്രി ബാരാമുള്ള ഭാഗത്ത് ക്യാമ്പിലെ ടെന്റില്‍ കാവല്‍ നില്ക്കുമ്പോഴാണ് അപകടം നടന്നത്.
ടെന്റില്‍ ചൂട് നിലനിര്‍ത്തുവാനുപയോഗിക്കുന്ന മണ്ണെണ്ണ ഹീറ്റര്‍ പൊട്ടിത്തെറിച്ച് തീപിടിക്കുകയായിരുന്നു എന്നാണ് വിവരം. തീയില്‍ നിന്ന് രക്ഷപ്പെടാന്‍ പുറത്തേക്ക് ചാടിയ അനീഷ് 15 അടിയിലേറെ താഴ്ചയുള്ള കൊക്കയിലേക്ക് വീണു. ഇദ്ദേഹത്തെ പുറത്തെത്തിച്ചത് തൊട്ടടുത്ത ടെന്റുകളിലെ പട്ടാളക്കാരാണ് . പുറത്തെത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. പോസ്റ്റുമോര്‍ട്ടം നടത്തി.വീഴ്ചയില്‍ തലയ്ക്കേറ്റ പരിക്കാണ് മരണത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. മറ്റ് ആക്രമണസാധ്യതകള്‍ സൈനികതലത്തില്‍ അന്വേഷിക്കും.
അതേസമയം പട്ടാളത്തില്‍ ചേരണമെന്നായിരുന്നു കുട്ടിക്കാലം തൊട്ടുള്ള ആഗ്രഹം. ഇരുപത്തേഴാം വയസ്സില്‍ ആ ആഗ്രഹം സഫലമായി. അത്യന്തം അപകടം പിടിച്ച പ്രദേശങ്ങളില്‍ അനീഷ് ജോസഫ് രാജ്യത്തിനായി സന്തോഷത്തോടെ പ്രവര്‍ത്തിച്ചു. ഈ മാസം അവസാനത്തോടെ വിരമിക്കാനിരിക്കുകയായിരുന്നു.
നാട്ടിലെത്തുന്നതിന് മുമ്പായി വീടെല്ലാം ഭംഗിയാക്കി. രണ്ടാംനിലയിലെ പണി നടന്നു കൊണ്ടിരിക്കുകയായിരുന്നു. രണ്ടു മാസം മുമ്പ് നാട്ടിലെത്തി വീടുപണിക്ക് നേരിട്ട് മേല്‍നോട്ടം നല്‍കിയിട്ടാണ് അനീഷ് തിരികെ പോയത്.
"
https://www.facebook.com/Malayalivartha