മുഖ്യമന്ത്രിയും അടക്കം ഞങ്ങള്‍ കുടുംബമായി സിനിമകള്‍ കാണാറുണ്ട്; അതില്‍ അത്ഭുതമൊന്നുമില്ല; മുഖ്യമന്ത്രിയും ഒരു മനുഷ്യനാണ്; എല്ലാ സിനിമകളും കാണും; നല്ലൊരു സിനിമാ ആസ്വാദകന്‍ കൂടിയാണ്; കത്തി നില്‍ക്കുന്ന പല സംഭവങ്ങളും കേരളത്തില്‍ നടക്കുമ്പോള്‍ രാത്രി അദ്ദേഹമൊരു സിനിമ കാണുന്നുണ്ടാകും; വെളിപ്പെടുത്തലുമായി മുഹമ്മദ് റിയാസ്

മുഖ്യമന്ത്രിയെ കുറിച്ചുള്ള ഒരു വെളിപ്പെടുത്തലുമായി മരുമകൻ മുഹമ്മദ് റിയാസ് രംഗത്തുവന്നിരിക്കുകയാണ്.പിണറായി നല്ല സിനിമാ ആസ്വാദകൻ എന്നാണ് മന്ത്രിയും മകളുടെ ഭര്‍ത്താവുമായ പിഎ മുഹമ്മദ് റിയാസ് പറയുന്നത്. സംസ്ഥാനത്ത് ചില വിഷയങ്ങൾ ആളി കത്തിനിൽക്കുമ്പോൾ മുഖ്യമന്ത്രി രാത്രിയിൽ സിനിമ കാണുമെന്ന് മുഹമ്മദ് റിയാസ് പറഞ്ഞു.
എല്ലാ സിനിമകളും മുഖ്യമന്ത്രി കാണാറുണ്ട്. കാണുന്ന സിനിമകളെക്കുറിച്ച് വ്യക്തമായ അഭിപ്രായങ്ങളുണ്ടെന്നും മുഹമ്മദ് റിയാസ് പറഞ്ഞു. ”മുഖ്യമന്ത്രിയും അടക്കം ഞങ്ങള്‍ കുടുംബമായി സിനിമകള്‍ കാണാറുണ്ട്. അതില്‍ അത്ഭുതമൊന്നുമില്ല. മുഖ്യമന്ത്രിയും ഒരു മനുഷ്യനാണ്. എല്ലാ സിനിമകളും കാണും. നല്ലൊരു സിനിമാ ആസ്വാദകന്‍ കൂടിയാണ് .
കത്തി നില്‍ക്കുന്ന പല സംഭവങ്ങളും കേരളത്തില്‍ നടക്കുമ്പോള്‍ രാത്രി അദ്ദേഹമൊരു സിനിമ കാണുന്നുണ്ടാകും എന്നാണ് മുഹമ്മദ് റിയാസ് പറഞ്ഞത് . മാത്രമല്ല തനിക്ക് നേരെ ഉയരുന്ന വ്യക്തിപരമായ അധിക്ഷേപങ്ങൾക്ക് മറുപടി പറയാൻ സമയമില്ലെന്നും മുഹമ്മദ് റിയാസ് വ്യക്തമാക്കി.
തനിക്കെതിരെ ഉയരുന്ന വ്യക്തിപരമായ അധിക്ഷേപങ്ങൾക്ക് മറുപടിയില്ലെന്ന് മുഹമ്മദ് റിയാസ് പറയുമ്പോൾ അദ്ദേഹത്തിനെതിരെ ഉയർന്ന ആക്ഷേപങ്ങൾ ചില്ലറ അല്ല എന്ന കാര്യം വളരെ വ്യക്തമാണ്. റിയാസിന്റേത് വിവാഹമല്ല, വ്യഭിചാരമാണെന്ന ആരോപണവുമായി മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹിമാന്‍ കല്ലായി രംഗത്തുവന്നിരുന്നു .
https://www.facebook.com/Malayalivartha