വൈസ് ചാൻസലർ നിയമനങ്ങളെ കുറിച്ചുള്ള ഗവർണർ-മുഖ്യമന്ത്രി പോരാട്ടം കനക്കുന്നു; കണ്ണൂർ വി.സിയുടെ പുനർനിയമനത്തിന് വേണ്ടി മന്ത്രി ഡോ. ആർ. ബിന്ദു ഗവർണർക്കെഴുതിയ കത്ത് സർക്കാരിനെതിരെ ആയുധമാക്കാനൊരുങ്ങി പ്രതിപക്ഷം

വൈസ് ചാൻസലർ നിയമനങ്ങളെ കുറിച്ചുള്ള ഗവർണർ-മുഖ്യമന്ത്രി പോരാട്ടം കനക്കുകയാണ്. കണ്ണൂർ വി.സിയുടെ പുനർനിയമനത്തിന് വേണ്ടി മന്ത്രി ഡോ. ആർ. ബിന്ദു ഗവർണർക്കെഴുതിയ കത്ത് പുറത്തുവരുകയുണ്ടായി . ഇത് സർക്കാരിനെതിരെ ആയുധമാക്കാനൊരുങ്ങുകയാണ് പ്രതിപക്ഷം . രാഷ്ട്രീയസമ്മർദ്ദം പ്രതിപക്ഷം കനപ്പിക്കുന്നുണ്ട്. മന്ത്രി ബിന്ദുവിന്റെ രാജിയാവശ്യവുമായി പ്രതിക്ഷേധങ്ങളിലേക്ക് യു.ഡി.എഫും ബി.ജെ.പിയും കടക്കുകയായിരുന്നു.
മന്ത്രി അയച്ച് കത്ത് സ്വജനപക്ഷപാതത്തിനുള്ള തെളിവാണെന്ന് വാദമുയർത്തി നിയമനടപടിക്കും പ്രതിപക്ഷം ശക്തമാക്കാൻ ഒരുങ്ങുകയാണ്. ഈ ആവശ്യവുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല ലോകായുക്തയെ സമീപിക്കുവാൻ തയ്യാറെടുക്കുന്നു. വി.സി നിയമനത്തിനെതിരെ ഹൈക്കോടതിയിലുള്ള കേസും ലോകായുക്ത കേസും ഒന്നിക്കുന്നതോടെ രാഷ്ട്രീയമായും നിയമപരമായും സർക്കാരിനെ കുരുക്കിലാക്കാമെന്ന് പ്രതിപക്ഷത്തിന്റെ വിചാരം .
കണ്ണൂർ വി.സി നിയമനത്തിനെതിരെ ഹൈക്കോടതിയിലിരിക്കുന്ന കേസിൽ മുൻകൂർ ജാമ്യമെടുക്കാനുള്ള നീക്കമാണോ ഗവർണറുടേതെന്ന സംശയവും ഭരണ-പ്രതിപക്ഷ കേന്ദ്രങ്ങൾക്കിടയിൽ ചർച്ചയാവുന്നു. മന്ത്രിയുടെ നിർദ്ദേശം അംഗീകരിച്ച് ഉത്തരവിറക്കി ആഴ്ചകൾക്ക് ശേഷം ഗവർണർ വിവാദത്തിന് ശ്രമിച്ചിരുന്നു . ഈ നീക്കത്തിന് പിന്നിൽ ചില സംശയങ്ങളും ഇടതു കേന്ദ്രങ്ങളിലുണ്ട്.
രാഷ്ട്രീയ വിമർശനം സി.പി.എമ്മും സി.പി.ഐയും ഉയർത്തുന്നുണ്ട്.എന്നാൽ അപ്പോഴും സർക്കാർ തലത്തിൽ ഗവർണറെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങൾ മുഖ്യമന്ത്രി തലസ്ഥാനത്തെത്തിയാലുടൻ തുടങ്ങും . ഫെബ്രുവരി ആദ്യം സർക്കാരിന്റെ നയപ്രഖ്യാപനം അവതരിപ്പിക്കേണ്ട ഗവർണറെ കൂടുതൽ അസ്വസ്ഥനാക്കുന്നത് ദോഷമാകുമെന്നതും സർക്കാരിനെ സമ്മർദ്ദത്തിലാക്കുന്നു
ബന്ധുനിയമന വിവാദത്തിൽ സ്വജനപക്ഷപാതം ലോകായുക്ത ചൂണ്ടിക്കാട്ടിയിരുന്നു. അപ്പോൾ മുൻമന്ത്രി കെ.ടി. ജലീലിന് രാജി വയ്ക്കേണ്ടി വന്ന കാര്യം ശ്രദ്ധേയമാണ് . അതുപോലെ തന്നെ ഇപ്പോഴത്തെ സാഹചര്യവും. മന്ത്രി ബിന്ദു സ്വന്തം നിലയിൽ ഇങ്ങനെ തീരുമാനിക്കില്ലെന്നാണ് പ്രതിപക്ഷം പറയുന്നത് .
മുഖ്യമന്ത്രിയെയാണ് രാഷ്ട്രീയസമ്മർദ്ദം ശക്തിപ്പെടുത്തി ലക്ഷ്യമിടുന്നത് .മുഖ്യമന്ത്രിയോ മന്ത്രി ബിന്ദുവോ ഇടതുനേതൃത്വത്തിലെ മറ്റാരെങ്കിലുമോ വിവാദത്തിൽ പ്രതികരിച്ചിട്ടില്ല എന്നതും വളരെ ശ്രദ്ധേയമായ കാര്യം. എന്നാൽ, സർവകലാശാലകളുടെ പ്രോ ചാൻസലർ എന്ന നിലയിൽ മന്ത്രി ഗവർണർക്ക് നൽകിയ രണ്ട് കത്തുകളിലും ചട്ടലംഘനമില്ലെന്ന നിലപാടിൽ സർക്കാർ ഉറച്ചു നിൽക്കുന്നു .
കണ്ണൂർ സർവകലാശാലാ ആക്ടിൽ നിർദ്ദേശിക്കുന്ന വി.സി നിയമനത്തിലെ തുടർനിയമന സാദ്ധ്യത ഗവർണറുടെ ശ്രദ്ധയിൽ പെടുത്തുകയാണ് മന്ത്രി ചെയ്തത്. മന്ത്രി ഇത്തരത്തിലൊരു നിർദ്ദേശം എക്സിക്യുട്ടീവ് ഉത്തരവിലൂടെ ഗവർണർക്ക് നൽകിയാലേ അത് ചട്ടവിരുദ്ധമാകൂവെന്ന നിയമവിദഗ്ദ്ധരുടെ ഉപദേശവും സർക്കാരിന് ലഭ്യമായിട്ടുണ്ട്
നിർദ്ദേശം മാത്രമാണ് മന്ത്രി നൽകിയത് . അത് ചാൻസലർക്ക് തള്ളുകയോ സ്വീകരിക്കുകയോ ചെയ്യാവുന്നതാണ് . അതുകൊണ്ടു മന്ത്രിയെ ഒറ്റപ്പെടുത്തി ആക്രമിക്കാനുള്ള നീക്കങ്ങളെ പ്രതിരോധിക്കാൻ സർക്കാരിന് കഴിയും. അതിനായി അവർ തീവൃമായി ശ്രമിക്കും. സി.പി.എമ്മും സി.പി.ഐയും ഒരേ നിലപാടിലാണെന്ന കാര്യവും ആശ്വാസമാണ്. യു.ഡി.എഫിന്റേത് രാഷ്ട്രീയ മുതലെടുപ്പിനുള്ള നീക്കമാണെന്നാരോപിച്ചുള്ള പ്രത്യാക്രമണത്തിനും ഇടതുമുന്നണി തയാറെടുക്കുന്നുണ്ട്.
https://www.facebook.com/Malayalivartha