സഹോദരിയെ വിധവയാക്കിയ കടുത്ത പക ലഹരിയ്ക്ക് വേണ്ടിയുള്ള പോരിൽ തുടങ്ങിയത്! കുട്ടികളുടെ മുൻപിൽ വെച്ച് കാല് മുറിച്ച് മാറ്റിയത് തന്ത്രപരമായ പ്ലാനിലൂടെ... മദ്യം നല്‍കി അവശനാക്കിയ ശേഷം വീട്ടിലേയ്ക്ക് ഓടിച്ച് കയറ്റിയത് ക്രൂരതയ്ക്ക് ലക്‌ഷ്യമിട്ടശേഷം... പോത്തന്‍കോട് കല്ലൂരില്‍ ഗുണ്ടാ സംഘം യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ നിർണായക വഴിത്തിരിവ്...

പോത്തന്‍കോട് കല്ലൂരില്‍ ഗുണ്ടാ സംഘം യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ നിർണായക വഴിത്തിരിവ്. മദ്യം നല്‍കി സുധീഷിനെ അവശനിലയിലാക്കിയ ശേഷമാണ് 11 അംഗസംഘത്തെ സ്ഥലത്തേക്ക് വിളിച്ചുവരുത്തിയത്. ഒളിവില്‍ കഴിഞ്ഞിരുന്ന സുധീഷിനെ കോളനിയിലെ ഒരു വീട്ടിലേക്ക് ഓടിച്ച് കയറ്റിയ ശേഷം കൈയും ഇരുകാലുകളും വെട്ടിമാറ്റുകയായിരുന്നു. ശരീരത്തില്‍ മറ്റ് മുറിവുകളൊന്നും ഉണ്ടായിരുന്നില്ല. സുധീഷ് തിരിച്ച് പ്രതികരിച്ചതിന്റെ ലക്ഷണങ്ങളും ഇല്ല.
എന്നാൽ സുധീഷിനെ കൊലപ്പെടുത്തിയത് കെണിയില്‍പ്പെടുത്തിയെന്ന നിഗമനത്തിൽ പോലീസ് എത്തുമ്പോൾ സുധീഷിനെ കുറിച്ച് അക്രമി സംഘത്തിന് വിവരം നല്‍കിയത് ആരാണെന്ന് കണ്ടെത്തനായില്ല. എന്തായാലും പോലീസ് അന്വേഷണം ആ വഴിയ്ക്കും നീങ്ങുകയാണ്. സുധീഷ് കോളനിയിലുണ്ടെന്ന വിവരം ലഭിച്ചത് ഭാര്യാ സഹോദരനായ ശ്യാമിനാണ്. ലഹരി ഇടപാട് സംബന്ധിച്ച് സുധീഷും അളിയന്‍ ശ്യാമും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു.
ശ്യാമിനെ സുധീഷ് ഏതാനം ദിവസം മുന്‍പ് മര്‍ദ്ദിക്കുകയും ചെയ്തിരുന്നു. മര്‍ദ്ദിച്ചതിലുള്ള പ്രതികാരമാണ് സഹോദരി ഭര്‍ത്താവിനെ കൊന്ന കൊലയാളി സംഘത്തില്‍ ഉള്‍പ്പെടാന്‍ ശ്യാമിനെ പ്രേരിപ്പിച്ചത്.
ഇന്നലെ അറസ്റ്റിലായവരെ ചോദ്യം ചെയ്തതില്‍ നിന്ന് ലഭിച്ച വിവരത്തില്‍ നിന്നാണ് സുധീഷിനെ കെണിയില്‍ കുടുക്കിയതാണെന്ന് പോലീസ് മനസ്സിലാക്കിയത്. അറസ്റ്റിലായ പ്രതികളെ ചോദ്യംചെയ്തതില്‍ നിന്നാണ് ഈ നിഗമനത്തിലേക്ക് പോലീസ് എത്തിയത്.
11 പ്രതികളുള്ളതില്‍ എട്ട് പേര്‍ ഇതുവരെ അറസ്റ്റിലായി. മൂന്ന് പേര്‍ കൂടി ഉടനെ പിടിയിലാകുമെന്നാണ് പോലീസ് പറയുന്നത്. ഇവര്‍ക്ക് പുറമേ പ്രതികളെ സഹായിച്ചവരേയും ഗൂഡാലോചനയില്‍ പങ്കെടുത്തവരും അറസ്റ്റ് ചെയ്യും. പ്രതികളുടെ മൊബൈല്‍ ഫോണ്‍ കോളുകള്‍ ഉള്‍പ്പെടെ പോലീസ് പരിശോധിക്കും.
അതോടൊപ്പം തന്നെ കൊലപാതകത്തിന് പിന്നില്‍ ലഹരി ഇടപാട് സംബന്ധിച്ച സംഘത്തിന്റെ ഇടപെടലും പോലീസ് അന്വേഷിക്കുന്നുണ്ട്. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തിട്ടുള്ളവര്‍ 11 പേരാണ്. ഇനി പിടികൂടാനുള്ള മൂന്നുപേര്‍ക്ക് വേണ്ടിയുള്ള ഊര്‍ജിതമായ അന്വേഷണത്തിലാണ് പോലീസ്. വിവിധ കേസുകളില്‍ സുധീഷിനോട് പ്രതികാരം സൂക്ഷിച്ചിരുന്നവരാണ് അക്രമിസംഘത്തിലെ 11 പേര്‍. ഇവരെ ഏകോപിപ്പച്ചതും ഗൂഡാലോചന നടത്തിയതും ഏപ്രകാരമാണെന്ന് അറിയാന്‍ ശ്യാം, ഉണ്ണി, ഒട്ടകം രാജേഷ് എന്നിവരെ കൂടി അറസ്റ്റ് ചെയ്യേണ്ടതുണ്ട്.
https://www.facebook.com/Malayalivartha