ഇന്ത്യയില്‍ നിന്ന് ഷാര്‍ജയിലേക്ക് പ്രവേശിക്കുന്നവര്‍ക്ക് ആശ്വാസം; ഇനിമുതൽ ഐസിഎ അനുമതി വേണ്ടെന്ന് എയർ അറേബ്യ, അബുദാബി, അല്‍ഐന്‍ വീസക്കാര്‍ക്ക് ഐസിഎയുടെ അനുമതി തേടേണ്ടിവരും

ഇന്ത്യയില്‍ നിന്ന് ഷാര്‍ജയിലേക്ക് പ്രവേശിക്കുന്നവര്‍ക്ക് ആശ്വാസവർത്തയുമായി അധികൃതർ. ഇനിമുതൽ യാത്രക്കാർക്ക് യുഎഇ ഫെഡറല്‍ അതോറിറ്റിയുടേയോ (ഐസിഎ) ജിഡിആര്‍എഫ്എയുടേയോ മുന്‍കൂര്‍ അനുമതി ആവശ്യമില്ലെന്ന് ഔദ്യോഗിക എയര്‍ലൈനായ എയര്‍ അറേബ്യ അറിയിക്കുകയുണ്ടായി. അതേസമയം, അബുദാബി, അല്‍ഐന്‍ വീസക്കാര്‍ക്ക് ഐസിഎയുടെ അനുമതി തേടേണ്ടിവരുന്നതാണ്. മറ്റ് ആറ് എമിറേറ്റിലുള്ളവര്‍ക്ക് അനുമതി കൂടാതെ തന്നെ ഷാര്‍ജയില്‍ വിമാനമിറങ്ങാവുന്നതാണ്.
അതോടൊപ്പം തന്നെ നേരത്തെ ഷാര്‍ജയില്‍ എത്തുന്ന ദുബായ് വീസക്കാര്‍ക്ക് ജിഡിആര്‍എഫ്എയുടെയും മറ്റ് എമിറേറ്റുകളിലെ വിസക്കാര്‍ക്ക് ഐസിഎയുടെയും അനുമതി നിര്‍ബന്ധമായിരുന്നു. ഇതാണ് നിലവില്‍ അധികൃതര്‍ ഒഴിവാക്കിയിരിക്കുന്നത്.
അതേസമയം ഒക്ടോബർ ഒന്നിനു തുടങ്ങിയ എക്സ്പോയിൽ ഈ മാസം 13 വരെ 63 ലക്ഷത്തിലേറെ സന്ദർശകർ എത്തിയതായി സംഘാടകർ അറിയിക്കുകയുണ്ടായി. ക്രിസ്മസ്-പുതുവത്സരം ആഘോഷമാകുന്നതോടെ കൂടുതൽ പേരെത്തുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. കൂടാതെ 19ന് എ.ആർ. റഹ്മാന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഗീത പരിപാടി അരങ്ങേറും.
റഹ്മാന്റെ ഫിർദൗസ് ഓർക്കസ്ട്രയിൽ ഇന്ത്യയടക്കം 23 രാജ്യങ്ങളിൽ നിന്നുള്ള 50 വനിതാ പ്രതിഭകളാണ് അടങ്ങിയിട്ടുള്ളത്. പുതുവത്സരത്തിന് സംഗീത-നൃത്ത പരിപാടികൾ, ഘോഷയാത്ര, കരിമരുന്നു പ്രയോഗം തുടങ്ങിയവ ഉണ്ടാകുന്നതായിരിക്കും. പവിലിയനിലെ കാഴ്ചകളും കലാപരിപാടികളും കുട്ടികൾ ഉൾപ്പെടെയുള്ളവരെ ആകർഷിക്കുന്നതും കൂടുതൽ മാറ്റ് കൂട്ടുന്നു.
https://www.facebook.com/Malayalivartha