Widgets Magazine
08
Jul / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോട്ടയം കടുത്തുരുത്തി വെള്ളൂരിൽ വാറ്റ്ചാരായവും വാറ്റ് ഉപകരണങ്ങളുമായി രണ്ടു പേർ എക്‌സൈസ് പിടിയിൽ; 2.60 ലിറ്റർ വാറ്റ് ചാരായവും 85 ലിറ്റർ കോടയും പിടിച്ചെടുത്തു...


ചങ്ങനാശ്ശേരിയിൽ ടിപ്പർ ലോറിയുടെ ടയർ മാറുന്നതിനിടയിൽ ടിപ്പറിന്റെ ഹൈഡ്രോളിക് ജാക്കി വൈദ്യുതി ലൈനിൽ തട്ടി യുവാവിന് ദാരുണാന്ത്യം...


കെട്ടിടം ഇടിഞ്ഞ് വീണ് മരിച്ച ബിന്ദുവിൻ്റെ മകൾ തുടർ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ...


ക്യാമറയുള്ള എ.ഐ ഗ്ലാസ് ആയ മെറ്റ കണ്ണടയുമായി, പത്മനാഭ സ്വാമി ക്ഷേത്രത്തിലെ സുരക്ഷാ മേഖലയിൽ കടന്നു..ഗുജറാത്ത് അഹമ്മദാബാദ് സ്വദേശി സുരേന്ദ്രയാണ് (66) പിടിയിലായത്..


ഇറാനെ മറച്ച് ഇസ്രായേലിന്റെ നീക്കം; അഞ്ച് ഇസ്രയേലി സൈനിക താവങ്ങളിൽ ആഘാതമേൽപ്പിച്ച് ഇറാന്റെ ബാലിസ്റ്റിക് മിസൈലുകൾ...

മലിനീകരണ നിയന്ത്രണ ബോർഡിലെ കൈക്കൂലി കേസിലെ ഇടപാടുകളെ കുറിച്ച് കൂടുതൽ അന്വേഷണം നടത്താനുള്ള നീക്കങ്ങളുമായി വിജിലൻസ്; ബോർഡിലെ സീനിയർ എൻജിനീയർ ജെ. ജോസ്മോന്റെ വീട്ടിൽ വ്യാഴാഴ്ച രാത്രി വിജിലൻസ് പരിശോധന നടത്തി; ഒന്നര ലക്ഷത്തോളം രൂപയും വിദേശ കറൻസികളും സ്വർണവും പിടിച്ചെടുത്തു

17 DECEMBER 2021 11:24 AM IST
മലയാളി വാര്‍ത്ത

മലിനീകരണ നിയന്ത്രണ ബോർഡിലെ കൈക്കൂലി കേസുമായി ബന്ധപ്പെട്ട് നിരവധി വെളിപ്പെടുത്തലുകൾ ഇപ്പോൾ പുറത്ത് വരികയാണ്. കൈക്കൂലി കേസിലെ ഇടപാടുകളെ കുറിച്ച് കൂടുതൽ അന്വേഷണം നടത്താനുള്ള നീക്കങ്ങൾക്കൊരുങ്ങുകയാണ് വിജിലൻസ്. മലിനീകരണ നിയന്ത്രണ ബോർഡിലെ സീനിയർ എൻജിനീയർ ജെ. ജോസ്മോന്റെ വീട്ടിൽ വ്യാഴാഴ്ച രാത്രി വിജിലൻസ് പരിശോധന നടത്തിയിരുന്നു.

കൊല്ലം എഴുകോൺ ചീരങ്കാവിലുള്ള വീട്ടിലായിരുന്നു പരിശോധന നടന്നത്. വ്യാഴാഴ്ച രാത്രി വൈകിയായിരുന്നു ജോസ്മോന്റെ വീട്ടിൽ പരിശോധന നടത്തിയത്. ഒന്നര ലക്ഷത്തോളം രൂപയും വിദേശ കറൻസികളും സ്വർണവും അവിടെ നിന്നും പിടിച്ചെടുക്കുകയും ചെയ്‌തിരുന്നു. 1.97 കോടി രൂപയുടെ സ്ഥിര നിക്ഷേപ രേഖകളും കണ്ടെത്തുകയുണ്ടായി .

20 സെന്റ് സ്ഥലത്തിൽ 3500 ചതുരശ്രയടി വിസ്തീർണമുള്ള ആഡംബര വീടും, വാഗമൺ ഭാഗത്ത് 7.5 സെന്റ് സ്ഥലവും റിസോർട്ടും, എഴുകോൺ ഭാഗത്ത് 12 സെന്റ് സ്ഥലവും ഇരുനിലകളിലായി 5 കടമുറികളും 2 ഫ്ലാറ്റുകളും, എഴുകോൺ ഭാഗത്ത് 5 സെന്റ് സ്ഥലവും വീടും വ്യാപാര സമുച്ചയവും ഉണ്ടെന്നു വിജിലൻസ് കണ്ടെത്തുകയുണ്ടായി. 18 ലക്ഷവും 5 ലക്ഷവും വിലവരുന്ന 2 കാറുകളും അവിടെ ഉണ്ടായിരുന്നു.

ലോക്കറിൽ 72 പവൻ സ്വർണമുണ്ടായിരുന്നു. കൂടാതെ വീട്ടിൽ 40 പവൻ സ്വർണവും സൂക്ഷിച്ചിരിക്കുന്നതായി കണ്ടെത്തുകയുണ്ടായി. പോരാത്തതിന് വിവിധ ബാങ്കുകളിൽ 48 നിക്ഷേപങ്ങളിലായി 1.97 കോടി രൂപ സ്ഥിര നിക്ഷേപവും വിജിലൻസ് കണ്ടെത്തി. 2 ലക്ഷം രൂപ മുഖവിലയുള്ള 200 കടപ്പത്രവും, നെടുമ്പാശേരി വിമാനത്താവളത്തിലും മൾട്ടി സ്പെഷ്യൽറ്റി ആശുപത്രിയിലും വൻതുകയുടെ ഓഹരികൾ ഉണ്ടെന്നും കണ്ടെത്തുകയുണ്ടായി .

1.56 ലക്ഷം രൂപയുടെ നോട്ടുകളും 239 അമേരിക്കൻ ഡോളർ, 835 കനേഡിയർ ഡോളർ, 4725 യുഎഇ ദിർഹം, ഒരു ഖത്തർ റിയാൽ എന്നിവയും പിടിച്ചെടുക്കുകയുണ്ടായി . ഇൻഷുറൻസ് പോളിസികൾ, മ്യൂച്വൽ ഫണ്ട് എന്നിവയിലായി 15 ലക്ഷം രൂപയുടെ നിക്ഷേപം ഉണ്ടെന്നും വിജിലൻസ് സംഘം വെളിപ്പെടുത്തി.

മലിനീകരണ നിയന്ത്രണ ബോർഡിലെ അഴിമതി കഥകളും കൈക്കൂലി ഇടപാടുകളും ഒക്കെ പുറത്ത് വരുമ്പോൾ അക്ഷരാർത്ഥത്തിൽ സകലരും അമ്പരന്നു പോകുകയാണ്. വിജിലൻസ്‌ റെയ്ഡിലൂടെ സകല കള്ളത്തരങ്ങളും കണ്ടെത്താനും സാധിച്ചു. ജോസ്‌മോൻ കോട്ടയത്ത് എൻവയൺമെന്റ് എൻജിനീയറായി ജോലി ചെയ്യുമ്പോഴായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.

പിജെ ട്രേഡ്സ് ടയർ റീട്രെഡിങ് എന്ന സ്ഥാപനത്തിന്റെ ലൈസൻസ് പുതുക്കി നൽകാൻ സ്ഥാപന ഉടമ പാലാ ഉള്ളനാട് പനന്താനത്ത് ജോബിൻ സെബാസ്റ്റ്യനിൽ നിന്ന് ഒരു ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടുവെന്ന പരാതി ഉയരുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു ജോസ്മോന്റെ വീട്ടിൽ റെയ്ഡ് നടത്തിയത്.

ബോർ‍ഡിന്റെ തിരുവനന്തപുരം ജില്ലാ ഓഫിസിൽ സീനിയർ എൻവയൺമെന്റ് എൻജിനീയറായി ജോലി ചെയ്യുകയായിരുന്നു ജോസ്മോൻ . കേസിലെ രണ്ടാം പ്രതിയാണ് ജോസ്മോൻ. . ജോബിനിൽ നിന്ന് 25,000 രൂപ കൈക്കൂലി വാങ്ങിയെന്ന കേസിൽ മലിനീകരണ നിയന്ത്രണ ബോർഡ് കോട്ടയം ജില്ലാ എൻവയൺമെന്റ് എൻജിനീയർ എ.എം.ഹാരിസിനെ കഴിഞ്ഞ ദിവസം അറസ്റ്റു ചെയ്തിരുന്നു. 

എ.എം. ഹാരിസിന്റെ ഫ്ളാറ്റിലും റെയ്ഡ് നടന്നിരുന്നു. ഹാരിസിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ ഇയാൾ താമസിക്കുന്ന ആലുവയിലെ ഫ്ലാറ്റിൽ എത്തിച്ച് പരിശോധന നടത്തിയപ്പോഴാണ് കണക്കിൽപെടാത്ത 17 ലക്ഷത്തോളം രൂപ കണ്ടെടുത്തത്. നോട്ട് എണ്ണാനുള്ള ബുദ്ധിമുട്ട് കണക്കിലെടുത്ത് പിന്നീട് നോട്ടെണ്ണൽ മെഷീൻ എത്തിച്ചായിരുന്നു നോട്ടെണ്ണൽ പൂർത്തിയാക്കിയത്. വിവിധ ബാങ്കുകളിൽ കണക്കിൽപെടാത്ത ലക്ഷക്കണക്കിനു രൂപയുടെ നിക്ഷേപവും വിജിലൻസ് സംഘം കണ്ടെത്തുകയുണ്ടായി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമ്പലപ്പുഴയില്‍ മകന്റെ മര്‍ദ്ദനമേറ്റ് അമ്മയ്ക്ക് ദാരുണാന്ത്യം  (45 minutes ago)

ഓണത്തിന് നാട്ടിലെത്താന്‍ മലയാളികള്‍ക്ക് ടിക്കറ്റ് കിട്ടാത്ത അവസ്ഥ  (50 minutes ago)

ചിത്രത്തിലെ രംഗങ്ങളുടെ പേരില്‍ 5 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് നെറ്റ്ഫ്‌ലിക്‌സിനും നോട്ടീസ്  (1 hour ago)

കേരള തീരത്ത് എം.എസ്.സി എല്‍സ 3 കപ്പലപകടം: 9531 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് സര്‍ക്കാര്‍ ഹൈക്കോടതിയില്‍  (1 hour ago)

പെണ്‍സുഹൃത്തിന് അശ്ലീല സന്ദേശമയച്ചെന്ന് ആരോപിച്ചാണ് മര്‍ദ്ദനം  (1 hour ago)

കുട്ടികളുടെ പഠനനിലവാരം വിലയിരുത്താനും മെച്ചപ്പെടുത്താനും ലക്ഷ്യമിട്ട്  (1 hour ago)

രണ്ട് തവണ ആത്മഹത്യക്ക് ശ്രമിച്ച പെണ്‍കുട്ടി മരണത്തിന് കീഴടങ്ങി  (3 hours ago)

എന്റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഹാക്കുചെയ്യപ്പെട്ടു  (3 hours ago)

നിപ വൈറസ് : വനം വകുപ്പിന്റെ സഹകരണം ഉറപ്പ് വരുത്തുമെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍  (4 hours ago)

സര്‍വ്വകലാശാലകളെ കേന്ദ്രസര്‍ക്കാര്‍ രാഷ്ട്രീയവത്കരിക്കാന്‍ ശ്രമിക്കുകയാണെന്ന് മന്ത്രി വി ശിവന്‍കുട്ടി  (4 hours ago)

കുട്ടികളുടെ ഭാവി മറന്നുള്ള രാഷ്ട്രീയം അവസാനിപ്പിച്ചില്ലെങ്കില്‍ ചരിത്രം നിങ്ങളോട് പൊറുക്കില്ലെന്ന് വി.ഡി. സതീശന്‍  (5 hours ago)

പാലില്‍ തുപ്പിയത് സിസിടിവി ക്യാമറയില്‍ പതിഞ്ഞു: പാല്‍ക്കാരന്‍ അറസ്റ്റില്‍  (5 hours ago)

കൂടുതല്‍ ടെക്‌നോളജി ഉള്ളത് സ്വകാര്യ ആശുപത്രികളിലെന്ന് മന്ത്രി സജി ചെറിയാന്‍  (5 hours ago)

ടിപ്പര്‍ ലോറിയുടെ ടയര്‍ മാറ്റുന്നതിനിടയില്‍ വൈദ്യുതി ലൈനില്‍ തട്ടി യുവാവിന് ദാരുണാന്ത്യം  (6 hours ago)

'മഞ്ഞുമ്മല്‍ ബോയ്‌സ്' സാമ്പത്തിക തട്ടിപ്പുകേസില്‍ സൗബിന്‍ ഷാഹിര്‍ ചോദ്യം ചെയ്യലിന് ഹാജരായി  (6 hours ago)

Malayali Vartha Recommends