'നീണ്ട അരുതുകളുടെ ഒരു ലിസ്റ്റിനോടൊപ്പം ഭൂമിയോളം ക്ഷമിക്കാനുള്ള കടമ വരെ പഠിപ്പിച്ചുകൊടുക്കും. ഇനി നിർത്താം. .ഇനി പഠിപ്പിക്കേണ്ടത് ആൺകുട്ടികളെയാണ് " നോ " എന്ന വാക്ക് ഡിക്ഷണറിയിലുണ്ടെന്ന് പഠിപ്പിക്കണം. അത് ജീവിതകാലത്ത് പലയിടത്തുനിന്ന് പലരിൽ നിന്ന് കേൾക്കേണ്ടിവരുമെന്നും..' ഡോ. നെൽസൺ ജോസഫ് കുറിക്കുന്നു

കഴിഞ്ഞ ദിവസമാണ് കേന്ദ്രസർക്കാർ പെൺകുട്ടികളുടെ വിവാഹപ്രായം 21 വയസ്സാക്കി ഉയർത്താൻ തീരുമാനിച്ചത്. സർക്കാര്‍ തീരുമാനത്തെ സ്വാഗതം ചെയ്യുകയാണ് സോഷ്യൽ മീഡിയയിൽ ഭുരിഭാഗം പേരും. എന്നാൽ എതിർക്കുന്നവരും കുറവല്ല. പതിനെട്ട് വയസ്സു കഴിയുമ്പോൾ തന്നെ പെൺകുട്ടികളെ വിവാഹം ചെയ്തയക്കാൻ തീരുമാനിക്കുന്ന മാതാപിതാക്കൾ ഇപ്പോഴും നമുക്കിടയിൽ കാണുവാൻ സാധിക്കും. അവർക്കൊക്കെ ഒരു മറുപടി പറയുകയാണ് ഡോ. നെൽസൺ ജോസഫ്.
'നോ പറയുന്നതിനോട് എങ്ങനെ ശരിയായ രീതിയിൽ പ്രതികരിക്കണമെന്ന് പഠിപ്പിക്കണം. പുരുഷനു സ്ത്രീയെക്കാൾ ഒരു തരത്തിലും മഹിമയോ മഹത്വമോ കൂടുതലില്ലെന്ന് പഠിപ്പിക്കണം. സ്ത്രീയുടെ ഉടമസ്ഥനല്ല അവനെന്ന് പഠിപ്പിക്കണം.പിന്നാലെ നടക്കുന്നതും ശല്യപ്പെടുത്തുന്നതും പ്രണയമല്ല, അതിനെ വിളിക്കുന്നത് സ്റ്റോക്കിംഗ് എന്നാണെന്ന് പഠിപ്പിക്കണം' എന്നും അദ്ദേഹം പറയുകയാണ്.
ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;
മതി,
പെൺകുട്ടികളെ പഠിപ്പിച്ചത് മതി. ഇനി നിർത്താം. ഇന്നലെ ഒരു വാർത്ത കണ്ടിരുന്നു. ഇരുപത്തൊന്ന് വയസ് കഴിഞ്ഞ ഒരു പെൺകുട്ടിയെ ഒരുത്തൻ കത്തിച്ചു കൊന്ന വാർത്ത. വലിയ പ്രതികരണങ്ങളൊന്നും കണ്ടില്ല. ഇതുപോലുള്ള വാർത്തകൾ സാധാരണമാവുന്നതുകൊണ്ടാണെങ്കിൽ അപകടമാണെന്നാണു തോന്നിയത്. നമ്മൾ പെൺകുട്ടികളെ പഠിപ്പിക്കാൻ തുടങ്ങിയിട്ട് കാലം കുറച്ചായി.അഞ്ചാറു വയസാവുന്നിടം തൊട്ട് തുടങ്ങും.
ചിരിയരുത്. . .
ഓട്ടമരുത്. . .
ചാട്ടമരുത്
മറ്റൊരു വീട്ടിൽ ചെന്നു കയറേണ്ടതാണ്.
നീണ്ട അരുതുകളുടെ ഒരു ലിസ്റ്റിനോടൊപ്പം ഭൂമിയോളം ക്ഷമിക്കാനുള്ള കടമ വരെ പഠിപ്പിച്ചുകൊടുക്കും.
ഇനി നിർത്താം. .ഇനി പഠിപ്പിക്കേണ്ടത് ആൺകുട്ടികളെയാണ് " നോ " എന്ന വാക്ക് ഡിക്ഷണറിയിലുണ്ടെന്ന് പഠിപ്പിക്കണം. അത് ജീവിതകാലത്ത് പലയിടത്തുനിന്ന് പലരിൽ നിന്ന് കേൾക്കേണ്ടിവരുമെന്നും. കളിപ്പാട്ടം വാശിപിടിക്കുമ്പൊ വാങ്ങിത്തരുന്നപോലെ ലോകത്തുള്ളതെന്തും തനിക്കുള്ളതാണെന്ന ചിന്ത തെറ്റാണെന്ന് പഠിപ്പിക്കണം.
നോ പറയുന്നതിനോട് എങ്ങനെ ശരിയായ രീതിയിൽ പ്രതികരിക്കണമെന്ന് പഠിപ്പിക്കണം. പുരുഷനു സ്ത്രീയെക്കാൾ ഒരു തരത്തിലും മഹിമയോ മഹത്വമോ കൂടുതലില്ലെന്ന് പഠിപ്പിക്കണം. സ്ത്രീയുടെ ഉടമസ്ഥനല്ല അവനെന്ന് പഠിപ്പിക്കണം.പിന്നാലെ നടക്കുന്നതും ശല്യപ്പെടുത്തുന്നതും പ്രണയമല്ല, അതിനെ വിളിക്കുന്നത് സ്റ്റോക്കിംഗ് എന്നാണെന്ന് പഠിപ്പിക്കണം.
അപ്പോൾ തിരിച്ച് തോന്നുന്ന വികാരം ഭയമാണെന്നും. . .ഒരാളുടെ നടപ്പും ഇരിപ്പും വസ്ത്രധാരണവും മൈക്രോ മാനേജ് ചെയ്യാൻ ശ്രമിക്കുന്നത് തോന്ന്യവാസമാണെന്ന് പറഞ്ഞുകൊടുക്കണം.സ്നേഹത്തിന്റെ സ്ഥായീഭാവം ദേഷ്യമല്ലെന്നും കലിപ്പനും കാന്താരിയും വിവരമില്ലാത്ത ഏതോ തലയിൽ വിരിഞ്ഞ ആശയമാണെന്നും പറയണം.അപ്പുറത്തുള്ളത് ഒരു വ്യക്തിയാണെന്ന് പഠിപ്പിക്കണം. ആഗ്രഹങ്ങളും തീരുമാനങ്ങളും ഇഷ്ടവുമുള്ള ഒരു വ്യക്തി.ഇനി പഠിപ്പു വേണ്ടത് ആൺകുട്ടികൾക്കാണ്....
https://www.facebook.com/Malayalivartha