തലപ്പാറയില്‍ കാര്‍ ഇടിച്ചു തോട്ടില്‍ വീണ ബൈക്ക് യാത്രക്കാരനെ കണ്ടെത്താനായില്ല... തെരച്ചില്‍ തുടരുന്നു

തലപ്പാറയില്‍ കാര്‍ ഇടിച്ചു തോട്ടില്‍ വീണ ബൈക്ക് യാത്രക്കാരനെ കണ്ടെത്താനായില്ല. വലിയപറമ്പ് സ്വദേശി ഹാഷിറാണ് (22) ഇന്നലെ വൈകിട്ട് അപകടത്തില്‍പ്പെട്ടത്. ഫയര്‍ഫോഴ്‌സ്‌ന്റെ നേതൃത്വത്തില്‍ തെരച്ചില്‍ തുടരുകയാണ്.
ഇന്നലെ വൈകിട്ട് ആറരയോടെയാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തില്‍ യുവാവ് തോട്ടില്‍ വീഴുകയായിരുന്നു. ഫയര്‍ഫോഴ്‌സും മുങ്ങല്‍ വിദ?ഗ്ധരും തിരച്ചില്‍ നടത്തുകയാണ്. തോട്ടില്‍ ശക്തമായ കുത്തൊഴുക്കും ശക്തമായ മഴയുമാണ് തിരച്ചിലിന് തടസ്സമാകുന്നത്. തിരൂരങ്ങാടി പൊലീസും നാട്ടുകാരും സ്ഥലത്ത് തെരച്ചില്‍ നടത്തുന്നുണ്ട്.
https://www.facebook.com/Malayalivartha