മംഗളൂരുവില്‍ കാണാതായ ഫോറസ്റ്റ് ഗാര്‍ഡിനെ മരിച്ചനിലയില്‍ കണ്ടെത്തി....

കാണാതായ ഫോറസ്റ്റ് ഗാര്‍ഡിനെ മരിച്ചനിലയില്‍ കണ്ടെത്തി. ചിക്കമഗളൂരു ജില്ലയിലെ കടൂര്‍ സഖരായപട്ടണയിലെ നീലഗിരി പ്ലാന്റേഷനില്‍ ജോലി ചെയ്യുന്നതിനിടെ 10 ദിവസം മുമ്പ് കാണാതായ കെ.എഫ്.ഡി.സി ഫോറസ്റ്റ് ഗാര്‍ഡ് ശരത്തിന്റെ (33) മൃതദേഹമാണ് കണ്ടെത്തിയത്.
നീലഗിരി പ്ലാന്റേഷനില്‍ നിന്ന് അഞ്ച് കിലോമീറ്റര്‍ അകലെ നഗ്‌നനായി സംശയാസ്പദമായ അവസ്ഥയിലാണ് മൃതദേഹം കിടന്നത്. സഖരായപട്ടണയിലെ നീലഗിരി പ്ലാന്റേഷനില്‍ നഴ്‌സറി കെയര്‍ടേക്കറായി ജോലി ചെയ്തുവരികയായിരുന്നു. കാണാതായതിന് ശേഷം രണ്ടു ദിവസം ശരത്തിനായി സഖരായ പട്ടണ പൊലീസും വനംവകുപ്പും വനത്തില്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ സാധിച്ചിരുന്നില്ല
യുവാവിന്റെ ബൈക്കും ജാക്കറ്റും നീലഗിരി തോട്ടം പ്രദേശത്ത് കണ്ടെത്തിയിട്ടുണ്ടായിരുന്നു. മൃതദേഹം അഴുകിയ നിലയിലാണ്. സംഭവത്തില്‍ സഖരായ പട്ടണ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുക്കുകയും ചെയ്തു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വന്നാലേ മരണകാരണം വ്യക്തമാകുകയുള്ളുവെന്ന് പൊലീസ് .
https://www.facebook.com/Malayalivartha