കോട്ടയം മെഡിക്കൽ കോളജിൽ തീപിടിത്തം, ആശുപത്രിയിലെ മാലിന്യം നിക്ഷേപിക്കുന്ന ഭാഗത്താണ് തീ ആളിപ്പടർന്നത്, നിക്ഷേപത്തിൽ നിന്നും പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ വിവരം ഫയർഫോഴ്സിനെയും പോലീസിനെയും അറിയിക്കുകയായിരുന്നു, ഫയർഫോഴ്സ് സ്ഥലത്തെത്തി തീയണച്ചു, തീപിടിത്തത്തിന്റെ കാരണം അറിവായിട്ടില്ല

കോട്ടയം മെഡിക്കൽ കോളജ് പരിസരത്ത് തീപിടിത്തം. ആശുപത്രിയിലെ മാലിന്യം നിക്ഷേപിക്കുന്ന ഭാഗത്താണ് തീപിടിച്ചത്. പ്ലാസ്റ്റിക് മാലിന്യം വേര്തിരിക്കുന്നിടത് പൊടുന്നനെ തീ ആളി പടരുകയായിരുന്നു. 16 തൊഴിലാളികള്‍ അവിടെയുണ്ടായിരുന്നു. കയ്യില്‍ കിട്ടിതെല്ലാം എടുത്തുകൊണ്ട് ഓടിയതുകൊണ്ട് രക്ഷപെട്ടുവെന്ന് തൊഴിലാളികൾ വെളിപ്പെടുത്തി.
മാലിന്യ നിക്ഷേപത്തിൽ നിന്നും പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ വിവരം ഫയർഫോഴ്സിനെയും പോലീസിനെയും അറിയിക്കുകയായിരുന്നു. ഫയർഫോഴ്സ് സ്ഥലത്തെത്തി തീയണച്ചു. തീപിടിത്തത്തിന്റെ കാരണം അറിവായിട്ടില്ല. സംഭവത്തിൽ നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
https://www.facebook.com/Malayalivartha