കേരളപൊലീസ് എന്നാ സുമ്മാവാ! സ്വതന്ത്രമായി ഇന്റര്‍നെറ്റ് ഉപയോഗിക്കുന്ന സമയം പോപ്-അപായി വരുന്ന അശ്ളീല ചിത്രങ്ങളോടൊപ്പം പ്രത്യഷപ്പെടുന്ന അശ്ലീല ചുവയുള്ള സന്ദേശങ്ങളിന്മേല്‍ കൂടുതല്‍ വിവരങ്ങള്‍ തേടുന്നവരെ തേടിയെത്തുന്നത് മുട്ടൻ പണി: ഹണിക്കെണിയൊരുക്കിയ സംഘത്തെ ദുര്‍ഗാപൂരില്‍ നിന്നും പൊക്കിയെടുത്തു

ഓണ്‍ലൈന്‍ വിദ്യാഭ്യസത്തിനായി സ്വതന്ത്രമായി ഇന്റർനെറ്റ് ഉപയോഗിക്കുന്നവരെ ഹണിട്രാപ്പിൽ കുറുക്കുന്ന സംഘത്തെ പിടികൂടി. രാജസ്ഥാനിലെ ദുര്‍ഗാപൂരില്‍ നിന്നുമാണ് തിരുവനന്തപുരം സൈബര്‍ ക്രൈം പോലീസ് ഇവരെ പൊക്കിയെടുത്ത്.
ഓണ്‍ലൈന്‍ വിദ്യാഭ്യസത്തിനായി സ്വതന്ത്രമായി ഇന്റര്‍നെറ്റ് ഉപയോഗിക്കുന്ന സമയം പോപ്-അപായി ആയി വരുന്ന അശ്ളീല ചിത്രങ്ങളോടൊപ്പം പ്രത്യഷപ്പെടുന്ന അശ്ലീല ചുവയുള്ള സന്ദേശങ്ങളിന്മേല്‍ കൂടുതല്‍ വിവരങ്ങള്‍ തേടുന്നവരെ ഈ സംഘം ഇരകളാക്കും.
ഇരകള്‍ ആകുന്നവര്‍ക്ക് സ്ത്രീകള്‍ എന്ന വ്യാജേന അശ്ലീലചുവയുള്ള സന്ദേശങ്ങളും, സോഷ്യല്‍ മീഡിയകളില്‍ നിന്നും ശേഖരിക്കുന്ന സ്ത്രീകളുടെ അര്‍ദ്ധനഗ്ന ചിത്രങ്ങളും അയച്ചുകെടുത്ത് സൗഹൃദം സ്ഥാപിക്കുകയാണ് തട്ടിപ്പിന്റെ ആദ്യപടി.
തുടര്‍ന്ന് സിബിഐയുടെ സൈബര്‍ വിഭാഗം ഉദ്യോഗസ്ഥര്‍ ആണെന്നും മേല്‍പറഞ്ഞ കാര്യങ്ങള്‍ ഞങ്ങളുടെ നിരീക്ഷണത്തില്‍ കണ്ടെത്തിയെന്നും, അതിന്മേല്‍ നിയമ നടപടിയെടുക്കാതിരിക്കണമെങ്കില്‍ പണം നല്‍കണമെന്നും ആവശ്യപ്പെടും.
പണം നല്കാത്തവരുടെ ചാറ്റ് ഉള്‍പ്പെടെ സോഷ്യല്‍ മീഡിയകളില്‍ പ്രസിദ്ധീകരിക്കും എന്ന് ഭീഷണിപ്പെടുത്തി ഓണ്‍ലൈന്‍ മണിവാലറ്റുകളിലൂടെ പണം തട്ടിയെടുക്കും. ഇത്തരത്തില്‍ പത്ത് ലക്ഷം രൂപ നഷ്ടപ്പെട്ട തിരുവനന്തപുരം സ്വദേശിയുടെ പരാതിയില്‍ തിരുവനന്തപുരം സിറ്റി സൈബര്‍ ക്രൈം പോലീസ് സ്റ്റേഷന്‍ കഴിഞ്ഞ രണ്ട് മാസമായി അന്വേഷണം നടത്തി വരുകയായിരുന്നു.
രാജസ്ഥാനിലെ ട്രൈബല്‍ വംശജരില്‍ നിന്നും തിരച്ചറിയല്‍ രേഖകള്‍ സംഘടിപ്പിച്ച് മൊബൈല്‍ കണക്ഷനുകളെടുത്ത് ക്രിയേറ്റ് ചെയ്ത ഓണ്‍ലൈന്‍ മണിവാലറ്റുകളിലൂടെ പണം കവരുകയായിരുന്നു തട്ടിപ്പുകാരുടെ രീതി. ആ പണം ഉപയോഗിച്ച് വിവധ സംസ്ഥാനങ്ങളില്‍ യാത്ര ചെയ്ത് ആഢംബര ജീവിതം നയിച്ചിരുന്ന ഇവരെ അന്വേഷണത്തില്‍ കണ്ടെത്തുക എന്നത് അത്യന്തം ദുഷ്കരമായിരുന്നു.
പ്രതികളുടെ ഇമെയില്‍ വിവരങ്ങളും, മണിവാലറ്റുകളിലൂടെ ലഭിച്ച പണം വിനിയോഗിച്ച രീതികളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ഇവര്‍ രാജസ്ഥാനിലെ ഉദയപ്പൂര്‍ , ദുര്‍ഗാപൂര്‍ , ബന്‍സ്വാര എന്നീ ജില്ലകളില്‍ നിന്നുമാണ് സ്ഥിരമായി വന്ന് പോകുന്നത് എന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഈ ജില്ലകളിലെ താമസിക്കാരായ പ്രത്യേക വിഭഗത്തില്‍പ്പെട്ടവാരാണ് പ്രതികള്‍ എന്ന് കണ്ടെത്തി.
തിരുവനന്തപുരം സിറ്റിപോലീസ് കമ്മീഷണര്‍ ബല്‍റാംകുമാര്‍ ഉപാധ്യായ IPS ന്‍്റെ നേത്യത്വത്തില്‍ രൂപീകരിച്ച തിരുവനന്തപുരം സിറ്റി സൈബര്‍ ക്രൈം പോലീസ് സ്റ്റേഷന്‍, SHO പോലീസ് അസ്സി.കമ്മീഷണര്‍ റ്റി. ശ്യാംലാല്‍, അസ്സി. സബ് ഇന്‍സ്പെക്ടര്‍മാരായ ശ്രി. വി.ഷിബു.,
സുനില്‍ കുമാര്‍. എന്‍, സിവില്‍ പോലീസ് ആഫീസര്‍ വിപിന്‍ ഭാസ്കര്‍ എന്നിവര്‍ ഉള്‍പ്പെടുന്ന പ്രത്യേക അന്വേഷണ സംഘം ഒരാഴ്ചയോളം രാജസ്ഥാനില്‍ താമസിച്ച് മലയാളിയും ജോഥ്പൂര്‍ പോലീസ് കമ്മീഷണറുമായ ജോസ്മോന്‍ IPS ന്‍്റെ മേല്‍നോട്ടത്തിലുള്ള പ്രത്യേക പോലീസ് സംഘവുമായി ചേര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികളായ വല്ലഭ് പട്ടിദാര്‍ (26), അശോക് പട്ടിദാര്‍ (26), നീലേഷ് പട്ടിദാര്‍ (19) എന്നിവരെ ദുര്‍ഗാപൂര്‍ ജില്ലയിലെ തലോറ, ഇന്‍ഡോറ, ഡോളി എന്നീ താലൂക്കുകളില്‍ നിന്നും അറസ്റ്റ് ചെയ്തത്.
അറസ്റ്റ് ചെയ്ത പ്രതികളില്‍ നിന്നും തട്ടിപ്പിന് ഉപയോഗിച്ച മൊബൈല്‍ ഫോണുകളും, അശ്ലീല ചുവയുള്ള പരസ്യങ്ങള്‍ തയ്യാറാക്കി പ്രചരിപ്പിക്കാന്‍ ഉപയോഗിക്കുന്ന വെബ്സൈറ്റിന്‍്റെ വിവരങ്ങളും കൂടാതെ നിരവധി സിംകാര്‍ഡുകളും ഓണ്‍ലൈന്‍ ബാങ്ക് ഇടപാട് രേഖകളും കണ്ടെടുത്തിട്ടുണ്ട്.
https://www.facebook.com/Malayalivartha