പൊലീസ് നായ ഓടിക്കയറിത് ആ മാർക്കറ്റിലേയ്ക്ക്.. എല്ലാവരേം തൂക്കി എറിയാൻ ഹർഷിത അട്ടല്ലൂരി..എട്ട് പേർ വീതമുള്ള 4 അന്വേഷണ സംഘങ്ങളായി 32 ഉദ്യോഗസ്ഥർ...ആലപ്പുഴ വിറയ്ക്കും

മണിക്കൂറുകള്‍ക്കിടയില്‍ രണ്ട് ഇരട്ട കൊലപാതകങ്ങള്‍ നടന്ന ആലപ്പുഴ ജില്ലയില്‍ സര്‍വ്വകക്ഷിയോഗം വിളിപ്പിച്ചിരിക്കുന്നതായി ജില്ലാ ഭരണകൂടം അറിയിച്ചിരുന്നു.ജില്ല കളക്ടറുടെ സാന്നിധ്യത്തില്‍ ഇന്ന് വൈകിട്ട് മൂന്ന് മണിക്ക് ആലപ്പുഴ കളക്ടറേറ്റിൽ നടത്താനിരുന്ന യോഗത്തിന്റെ സമയം മാറ്റിയിരിക്കുകയാണ്.യോഗം നാളെ നടത്താനാണ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്.ചില പ്രതിഷേധത്തെ തുടർന്നാണ് സമയം മാറ്റിയത്.
എന്നാൽ ഷാൻ, രൺജീത് കൊലപാതകങ്ങളുടെ അന്വേഷണത്തിന്റെ ഭാഗമായി മറ്റ് അന്വേഷണ ചുമതലകളിൽ ജില്ലയ്ക്ക് പുറത്തുണ്ടായിരുന്നു ഉദ്യോഗസ്ഥരെ തിരിച്ചു വിളിപ്പിച്ചിരിക്കുകയാണ് . എട്ട് പേർ വീതമുള്ള 4 അന്വേഷണ സംഘങ്ങളായി 32 ഉദ്യോഗസ്ഥരെ പ്രതികൾ സഞ്ചരിച്ച വഴി കണ്ടെത്തി പ്രതികളെ തിരിച്ചറിയുന്നതിനായി നിയോഗിച്ചു.
ഇവർ സിസിടിവി ദൃശ്യങ്ങളുടെയും ഫോൺ കോൾ വിവരങ്ങളുടെയും മൊബൈൽ ഫോൺ ടവർ ലൊക്കേഷന്റെയും വിവരങ്ങൾ ശേഖരിച്ച് എത്രയും വേഗം പ്രതികളെ തിരിച്ചറിയാനാണ് നിർദേശം നൽകിയിട്ടുള്ളത്. ഈ സംഘങ്ങൾക്ക് പുറമേ മുൻ കാലങ്ങളിൽ കുറ്റാന്വേഷണ മികവ് പ്രകടിപ്പിച്ച ക്രൈം സ്ക്വാഡ് അംഗങ്ങളെ എഡിജിപിയുടെ നേരിട്ടുള്ള അന്വേഷണ സംഘത്തിൽ ഉൾപ്പെടുത്തി പ്രത്യേക അന്വേഷണ സംഘത്തെയും രൂപീകരിച്ചു. എഡിജിപി വിജയ് എസ്.സാഖറെ അന്വേഷണത്തിന്റെ ചുമതല ഏറ്റെടുത്തതിന്റെ ഭാഗമായി എസ്പി ഓഫിസിൽ ഇന്നലെ രാത്രി വൈകി പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു ചേർത്തു.
പൊലീസ് നായ ഓടിയത് മാർക്കറ്റിലേക്ക്
രൺജീത് ശ്രീനിവാസിന്റെ വീട്ടിൽ നിന്നു മണം പിടിച്ച് പൊലീസ് നായ ‘സച്ചിൻ’ ഓടിയത് വഴിച്ചേരി മാർക്കറ്റിലേക്ക്. വെള്ളക്കിണറിലെ രൺജീതിന്റെ വീട്ടിൽ നിന്നുള്ള വഴി ഇടറോഡിലേക്കു കയറി വടക്കു ഭാഗത്തേക്കു തിരിഞ്ഞാൽ നേരെ വഴിച്ചേരി മാർക്കറ്റിലേക്ക് എത്തുമെങ്കിലും പൊലീസ് നായ തെക്കു ഭാഗത്തേക്കു തിരിഞ്ഞ് വെള്ളക്കിണർ റോഡിലേക്കു കയറിയ ശേഷം ജനറൽ ആശുപത്രി ജംക്‌ഷൻ, ഇരുമ്പുപാലം തെക്കേക്കരയിലൂടെ പടിഞ്ഞാറു ഭാഗത്തേക്ക് ഓടുകയായിരുന്നു.
വഴിച്ചേരി പ്രധാന മാർക്കറ്റിൽ എത്തിയ ശേഷം മത്സ്യമാർക്കറ്റിലേക്കുള്ള റോഡിലേക്കു കയറി നിന്നു. ഡോഗ് ഹാൻഡ്‍ലർമാരായ ശ്രീകാന്തും നിതിനും ഒപ്പമുണ്ടായിരുന്നു. സിസിടിവി ദൃശ്യങ്ങളിൽ, പ്രതികളെന്നു സംശയിക്കപ്പെടുന്നവർ വരുന്നതും ജനറൽ ആശുപത്രി ജംക്‌ഷൻ വഴി വെള്ളക്കിണറിലേക്കാണ്.
രൺജീത് ശ്രീനിവാസിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടു പ്രതികൾ വന്നതെന്നു സംശയിക്കുന്ന ബൈക്കുകളുടെ പരിശോധന സൗത്ത് പൊലീസ് സ്റ്റേഷനിൽ രാത്രി വൈകിയും നടന്നു. 6 ബൈക്കുകളിലായി സംഘം കടന്നുപോയെന്നാണ് സിസിടിവി ദൃശ്യം. അതിന്റെ പശ്ചാത്തലത്തിലാണ് ഒരേ കമ്പനിയുടെ പതിനഞ്ചോളം ബൈക്ക് ഉടമകളെ പൊലീസ് പരിശോധനയ്ക്ക് വിളിച്ചുവരുത്തിയത്.
https://www.facebook.com/Malayalivartha