ആലപ്പുഴയിലെ രാഷ്ട്രീയ കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് അതീവ ജാഗ്രത തുടരുന്നു....മൂന്നു ദിവസത്തേക്ക് റാലികള്‍ക്കും മൈക്ക് അനൗണ്‍സ്‌മെന്റിനും നിയന്ത്രണം, അവധിയിലുള്ള പോലീസുകാര്‍ ഉടന്‍ തിരിച്ചെത്തണമെന്നും നിര്‍ദേശം

ആലപ്പുഴയിലെ രാഷ്ട്രീയ കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് അതീവ ജാഗ്രത തുടരുന്നു. സംസ്ഥാനത്ത് മൂന്നു ദിവസത്തേക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയതായി പോലീസ് അറിയിച്ചു.
മൂന്നു ദിവസത്തേക്ക് റാലികള്‍ക്കും മൈക്ക് അനൗണ്‍സ്‌മെന്റിനുമാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. പൊതുസമ്മേളനങ്ങള്‍ക്കും മറ്റുമായുള്ള അപേക്ഷയില്‍ വിശദമായി പരിശോധിച്ച് സുരക്ഷ ഉറപ്പാക്കിയ ശേഷം മാത്രം അനുമതി നല്‍കിയാല്‍ മതിയെന്നും ഡിജിപിയുടെ സര്‍ക്കുലറില്‍ പറയുന്നു.
അവധിയിലുള്ള പോലീസുകാര്‍ ഉടന്‍ തിരിച്ചെത്തണമെന്നും നിര്‍ദേശം. അക്രമസംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള മുന്‍കരുതലിന്റെ ഭാഗമായാണ് നടപടി.
"
https://www.facebook.com/Malayalivartha