ആലപ്പുഴയിലെ എസ്ഡിപിഐ നേതാവ് കെ.എസ്. ഷാന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ട് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍.... ഇവര്‍ കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തവരല്ലെങ്കിലും ഗൂഢാലോചനയിലും ആസൂത്രണത്തിലും ഇവര്‍ക്ക് മുഖ്യപങ്കുണ്ട്, ഇന്നലെ കസ്റ്റഡിയിലെടുത്ത ഇവരുടെ അറസ്റ്റ് ഇന്നാണ് രേഖപ്പെടുത്തിയത്

ആലപ്പുഴയിലെ എസ്ഡിപിഐ നേതാവ് കെ.എസ്. ഷാന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ട് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍.... ഇവര്‍ കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തവരല്ലെങ്കിലും ഗൂഢാലോചനയിലും ആസൂത്രണത്തിലും ഇവര്‍ക്ക് മുഖ്യപങ്കുണ്ട്, ഇന്നലെ കസ്റ്റഡിയിലെടുത്ത ഇവരുടെ അറസ്റ്റ് ഇന്നാണ് രേഖപ്പെടുത്തിയത.
്
ഗൂഢാലോചനയില്‍ കൂടുതല്‍ ആളുകളുണ്ടോയെന്ന് അന്വേഷിക്കുമെന്ന് പോലീസ് അറിയിച്ചു. ഷാന്‍ കൊലക്കേസില്‍ കൃത്യം നടത്തിയവരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇവര്‍ ഉടന്‍ പിടിയിലാകുമെന്നും അദ്ദേഹം പറഞ്ഞു. അറസ്റ്റിലായ പ്രസാദാണ് കൊലപാതകം ആസൂത്രണം ചെയ്തതും കൃത്യം നടത്താനുള്ള വാഹനം ഏര്‍പ്പാടാക്കി നല്‍കിയതും. ഷാന്‍ കൊലക്കേസില്‍ ആകെ പത്ത് പ്രതികളാണുള്ളത്. ഇവരില്‍ ബാക്കി എട്ടുപേരെയും തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവര്‍ ഉടന്‍ പിടിയിലാകുമെന്നും കൊലപാതകത്തിന് പിന്നില്‍ മറ്റ് ഗൂഢാലോചനകളുണ്ടെങ്കില്‍ അതും അന്വേഷിക്കുമെന്നും എ.ഡി.ജി.പി. പറഞ്ഞു.
രഅതേസമയം, രഞ്ജിത്ത് ശ്രീനിവാസന്റെ കൊലപാതകത്തില്‍ പങ്കുള്ള 12 പേരെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചുവെന്ന് ഐജി വിജയ് സാഖറെ അറിയിച്ചു. കൂടുതല്‍ പ്രതികളുണ്ടാകാനും സാധ്യതയുണ്ട്.
"
https://www.facebook.com/Malayalivartha