12 മണിക്കൂറിനു ഇടയിൽ രണ്ടു രാഷ്ട്രീയ കൊലപാതകങ്ങൾ ആണ് കേരളത്തിൽ നടന്നത്; ദൈവത്തിന്റെ സ്വന്തം നാട് എന്നതിൽ നിന്നും ഗുണ്ടകളുടെ സ്വന്തം നാടായി കേരളം മാറുകയാണോ ? പോലീസ് രാഷ്ട്രീയം നോക്കാതെ, കൊലപാതകങ്ങൾ നടന്ന ഉടനെ പ്രതികളെ അറസ്റ്റ് ചെയ്തു ശിക്ഷ വാങ്ങിച്ചു കൊടുത്താൽ ചിലപ്പോൾ ഇതുപോലുള്ള സംഭവങ്ങൾ കുറയുമെന്ന് സന്തോഷ് പണ്ഡിറ്റ്

നടനും ഗായകനും സംവിധായകനുമായൊക്കെ തിളങ്ങുന്ന വ്യക്തിയാണ് സന്തോഷ് പണ്ഡിറ്റ് . അദ്ദേഹം തന്റേതായ രാഷ്ട്രീയ നിരീക്ഷണങ്ങളും പങ്കു വയ്ക്കാറുണ്ട്. ഇപ്പോൾ ഇതാ അദ്ദേഹം ആലപ്പുഴയിലെ കൊലപാതകത്തെ കുറിച്ച് തനിക്ക് പറയാനുള്ളതൊക്കെ പറഞ്ഞിരിക്കുകയാണ്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ;
പണ്ഡിറ്റിന്റെ രാഷ്ട്രീയ നിരീക്ഷണം
12 മണിക്കൂറിനു ഇടയിൽ രണ്ടു രാഷ്ട്രീയ കൊലപാതകങ്ങൾ ആണ് കേരളത്തിൽ നടന്നത് . കഷ്ടം . ദൈവത്തിന്റെ സ്വന്തം നാട് എന്നതിൽ നിന്നും ഗുണ്ടകളുടെ സ്വന്തം നാടായി കേരളം മാറുകയാണോ ? ഇങ്ങനെ പോയാൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ രാഷ്ട്രീയ സംഘർഷങ്ങളും, കൊലപാതകങ്ങളും നടക്കുന്ന മമതാ ജിയുടെ വെസ്റ്റ് ബംഗാൾ സംസ്ഥാനത്തിന്റെ റെക്കോർഡ് കേരളം തിരുത്തി , രാഷ്ട്രീയ ലഹളകളിൽ നമ്പർ 1 ആകും .
എല്ലാ രാഷ്ട്രീയ പാർട്ടികളും സംയമനം പാലിക്കുക . മറ്റു പാർട്ടിക്കാരുടെ മരണങ്ങളിൽ സന്തോഷിച്ചു പോസ്റ്റ് ഇടുകയോ സ്മൈലിങ് ഇമോജി ഇടുകയും ചെയ്യരുത് . മരിച്ചവർക്കു ആദരാഞ്ജലികൾ . രാഷ്ട്രീയ കൊലപാതകങ്ങളിൽ അപലപിക്കുന്നു .
(വാൽകഷ്ണം ... പോലീസ് രാഷ്ട്രീയം നോക്കാതെ, കൊലപാതകങ്ങൾ നടന്ന ഉടനെ പ്രതികളെ അറസ്റ്റ് ചെയ്തു ശിക്ഷ വാങ്ങിച്ചു കൊടുത്താൽ ചിലപ്പോൾ ഇതുപോലുള്ള സംഭവങ്ങൾ കുറയും . സിസിടിവി ഉപയോഗിക്കാം . ഇന്റലിജൻസ് വിങ് ഇനി കൂടുതൽ ജാഗ്രത കാണിക്കും എന്ന് കരുതുന്നു .) (പണ്ഡിറ്റൊന്നും വെറുതെ പറയാറില്ല, പറയുന്നതൊന്നും വെറുതെ ആകാറുമില്ല...പണ്ഡിറ്റിനെ പോലെ ആരും ഇല്ല)
https://www.facebook.com/Malayalivartha