സ്ത്രീയെ കണ്ടപ്പോൾ കുട്ടിയെ തട്ടികൊണ്ട് പോകാൻ വന്നതാണെന്ന് സംശയം; നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു: നാട്ടുകാര്‍ പിടികൂടിയ സ്ത്രീയെ വീട്ടയച്ച് പൊലിസ്

നെടുമങ്ങാടിൽ കുട്ടിയെ തട്ടിക്കൊണ്ടു പോകാൻ എന്ന സംശയത്തിൽ നാട്ടുകാർ പിടികൂടി പൊലീസില്‍ ഏല്പിച്ച സ്ത്രീയെ പൊലീസ് വിട്ടയച്ചു. നാട്ടുകാര്‍ പിടികൂടിയ സ്ത്രീ മാനസികാസ്വാസ്ഥ്യമുള്ള ഭിക്ഷാടകയാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇവരെ പൊലീസ് വിട്ടയച്ചത്.
കരകുളത്ത് ഞായറാഴ്ച രാവിലെയാണ് സംഭവം. 50 കാരിയായ മലയിന്‍കീഴ് സ്വദേശിനിയെയാണ് സംശയകരമായ സാഹചര്യത്തില്‍ പിടികൂടി നാട്ടുകാര്‍ നെടുമങ്ങാട് പൊലീസ് സ്റ്റേഷനില്‍ എത്തിച്ചത്.
എന്നാല്‍ മലയിന്‍കീഴ് സ്റ്റേഷനില്‍ ഇവരെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമാണെന്നും കിടപ്പിലായ മാതാവിനെ പരിചരിക്കാനാണ് ഭിക്ഷാടനം നടത്തുന്നതെന്നും നെടുമങ്ങാട് പൊലീസ് വ്യക്തമാക്കി.
https://www.facebook.com/Malayalivartha