ഇരയ്ക്കൊപ്പം നിൽക്കേണ്ട സർക്കാർ പ്രതിക്കൊപ്പം; നഷ്ടപരിഹാരം പ്രതീക്ഷിച്ച അച്ഛനെയും മകളെയും വീണ്ടും അപമാനിച്ച് സർക്കാർ; നഷ്‌ടപരിഹാരം നൽകാനാവില്ല; സിവിൽ കേസുമായി മുന്നോട്ട് പോകൂ; സർക്കാരിന്റെ ഇരട്ടത്താപ്പ് നയം; പിങ്ക് ഏമാത്തി വീണ്ടും സുരക്ഷിത; അമ്പരന്ന് കേരളം

ഒരു വിഷയത്തിൽ ഇരയ്ക്കൊപ്പം നിൽക്കേണ്ട സർക്കാർ ഇപ്പോൾ ഇരയ്ക്കൊപ്പം അല്ല പ്രതിക്കൊപ്പം നിൽക്കുന്ന കാഴ്ചയാണ് കാണുവാൻ സാധിക്കുന്നത്. എട്ടു വയസുകാരിയെ പിങ്ക് പൊലീസ് നടുറോഡിൽ അപമാനിച്ച സംഭവത്തിൽ കോടതിയെയും ആ അച്ഛനെയും മകളെയും വരെ ഞെട്ടിച്ച് സർക്കാർ നിലപാട് . നഷ്‌ടപരിഹാരം നൽകാനാവില്ലെന്ന് തറപ്പിച്ച് പറഞ്ഞിരിക്കുകയാണ് സർക്കാർ. ഈ വിഷയവുമായി ബന്ധപ്പെട്ട് സർക്കാർ ഹൈക്കോടതിയിൽ മറുപടി നൽകിയത് രേഖാമൂലമായിരുന്നു.
കുട്ടിയുടെ മൗലികാവകാശ ലംഘനം ഈ കേസിൽ ഉണ്ടായിട്ടില്ലെന്നും ആരോപണ വിധേയയായ പൊലീസ് ഉദ്യോഗസ്ഥയ്ക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും സർക്കാർ മറുപടിയിൽ വ്യക്തമാക്കിയിട്ടുണ്ട്. പൊലീസ് ഉദ്യോഗസ്ഥ ചെയ്‌ത തെറ്റിന് എടുക്കാൻ കഴിയുന്ന നിയമനടപടി സർക്കാർ എടുത്തിട്ടുണ്ടെന്നും വ്യക്‌തമാക്കി .
നഷ്‌ടപരിഹാരം വേണമെങ്കിൽ ഈ പെൺകുട്ടിക്ക് സിവിൽ കേസുമായി മുന്നോട്ട് പോകാമെന്നും അതിന് തടസമൊന്നുമില്ലെന്നുമാണ് സർക്കാർ സ്വീകരിച്ചിരിക്കുന്ന നിലപാട്. മാത്രമല്ല നാല് സാക്ഷി മൊഴികളും സർക്കാർ കോടതിയിൽ സമർപ്പിക്കുകയും ചെയ്തു. പൊലീസുദ്യോഗസ്ഥ പെൺകുട്ടിയോട് മോശമായി പെരുമാറിയിട്ടില്ല എന്ന് തെളിയിക്കുന്ന മൊഴികളായിരുന്നു സമർപ്പിച്ചതെല്ലാം. ഈ കേസ് ദേവൻ രാമചന്ദ്രൻ അദ്ധ്യക്ഷനായ ബെഞ്ചാണ് പരിഗണിക്കുന്നത്.
കുട്ടിക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് ജസ്റ്റീസ് ദേവന്‍രാമചന്ദ്രന്റെ ബെഞ്ച് ആണ് സര്‍ക്കാരിനോട് നിര്‍ദേശിച്ചിരുന്നത്. വലിയ മാനസിക പീഡനമാണ് പെണ്‍കുട്ടി നേരിടേണ്ടി വന്നതെന്ന് ചൂണ്ടിക്കാട്ടിയ കോടതി നമ്പി നാരായണന്‍ കേസില്‍ നഷ്ടപരിഹാരം നല്‍കിയ മാതൃകയില്‍ പെണ്‍കുട്ടിക്ക് നഷ്ടപരിഹാരം നല്‍കണമെന്നും ആവശ്യപ്പെട്ടിരുന്നു. പിങ്ക് പോലീസ് ഉദ്യോഗസ്ഥയെ സംരക്ഷിക്കും വിധം റിപ്പോര്‍ട്ട് നല്‍കിയ ഡിജിപിയെയും കോടതി വിമര്‍ശിച്ചിരുന്നു.
കാക്കി കാക്കിയെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്. യൂണിഫോമിട്ടാല്‍ എന്തും ചെയ്യാം എന്നാണോ എന്നും കേസ് പരിഗണിച്ച വേളയില്‍ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ചോദിച്ചിരുന്നു. പോലീസ് ഉദ്യോഗസ്ഥയയായ രജിതയുടെ മാപ്പപേക്ഷ അംഗീകരിക്കില്ലെന്ന് കുട്ടിയുടെ അഭിഭാഷക കോടതിയില്‍ അറിയിച്ചിട്ടുണ്ട്.
കുട്ടി വലിയതോതിലുള്ള മാനസിക സംഘര്‍ഷം അനുഭവച്ചിട്ടുണ്ടെന്നും അധികൃതരില്‍ നിന്ന് നീതികിട്ടിയില്ലെന്നും അതിനാല്‍ മാപ്പ് അപേക്ഷ അംഗീകരിക്കാന്‍ സാധിക്കില്ലെന്നും കുട്ടിയുടെ അഭിഭാഷക കോടതിയില്‍ വ്യക്തമാക്കി. മാപ്പപേക്ഷിച്ച് പിങ്ക് പോലീസ് ഉദ്യോഗസ്ഥ രജിത രംഗത്ത് വന്നിരുന്നു. എന്നാൽ ഈ മാപ്പപേക്ഷ അവർ തള്ളുകയായിരുന്നു.
അതേസമയം ഈ സംഭവത്തിൽ പൊലീസുകാരിക്കെതിരെ നടപടി എടുക്കാനാവില്ലെന്ന് ഹൈക്കോടതിയോട് സർക്കാർ നേരത്തെ അറിയിച്ചിരുന്നു . എങ്കിൽ പ്രശ്നം വഷളാകുമെന്നു കോടതി മുന്നറിയിപ്പ് നൽകുകയും ചെയ്തു. ബുധനാഴ്ച കേസ് പരിഗണിച്ചപ്പോൾ കോടതിയും സർക്കാരും തമ്മിൽ വാദപ്രതിവാദം നടത്തിയിരുന്നു.
കുട്ടിക്കു നഷ്ടപരിഹാരം നല്‍കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ അന്തിമതീരുമാനം അറിയിക്കണമെന്നും കോടതി വ്യക്തമാക്കുകയും ചെയ്തു . പൊലീസ് ഉദ്യോഗസ്ഥയുടെ മാപ്പ് അംഗീകരിക്കുന്നോയെന്നു കുട്ടിയുടെ അഭിഭാഷകയോട് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചോദിക്കുന്ന സാഹചര്യം അന്നുണ്ടായി. പൊലീസുകാരിയുടേത് നിരുപാധിക മാപ്പ് അപേക്ഷയെന്നും ചൂണ്ടിക്കാട്ടുകയും ചെയ്തു . ഇതോടെ വീണ്ടും സർക്കാരിനെതിരെ കോടതി വിമർശനം ഉയർത്തുകയും ചെയ്തു.
സര്‍ക്കാര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് അപൂര്‍ണമെന്ന് കോടതി പറഞ്ഞു. പൊലീസ് ഉദ്യോഗസ്ഥയ്ക്കെതിരെ സർക്കാർ എന്തു നടപടി സ്വീകരിച്ചെന്നും എന്തുകൊണ്ടാണ് ഇനിയും അച്ചടക്ക നടപടിയെടുക്കാന്‍ മടിക്കുന്നതെന്നും ചോദിക്കുന്ന സാഹചര്യം ഉണ്ടായി . സർക്കാരിന് എന്തു ചെയ്യാന്‍ സാധിക്കുമെന്നു പറയണമെന്ന് ഹൈക്കോടതി നിർദേശിച്ചു.
ഈ സമയത്തായിരുന്നു നടപടി എടുക്കാൻ സാധിക്കില്ലെന്ന നിലപാട് സർക്കാരും സ്വീകരിച്ചത്.കുട്ടിയുടെ മാനസികാവസ്ഥയെ കുറിച്ചു കോടതി സംസാരിക്കുമ്പോള്‍ സര്‍ക്കാര്‍ പൊലീസുകാരിയുടെ മാനസികാവസ്ഥയെപ്പറ്റിയാണ് ആശങ്കപ്പെടുന്നതെന്നു കുറ്റപ്പെടുത്തൽ സർക്കാർ നേരിട്ടു . സ്ഥലംമാറ്റം ശിക്ഷാ നടപടിയല്ലെന്ന മുൻ ഉത്തരവ് കോടതി ആവർത്തിക്കുകയുണ്ടായി.
സ്ഥലംമാറ്റം കിട്ടിയ സ്ഥലത്തും പൊലീസുകാരി ഇതുതന്നെ ആവര്‍ത്തിച്ചാല്‍ എന്തു ചെയ്യുമെന്നും കോടതി ഉന്നയിച്ചു. കേസ് പരിഗണിച്ചപ്പോൾ കുട്ടിക്കു കൗൺസിലിങ് നൽകിയ ഡോക്ടർ വിഡിയോ കോൺഫറൻസിൽ ഹാജരായിരുന്നു . നിലവിൽ കുട്ടിയുടെ മാനസിക ആരോഗ്യത്തില്‍ പ്രശ്നങ്ങളില്ലെന്നു ഡോക്ടര്‍ അന്ന് വ്യക്തമാക്കിയിരുന്നു .
https://www.facebook.com/Malayalivartha