മുഖ്യമന്ത്രി സ്വകാര്യ മേഖലയിലെ നിക്ഷേപത്തെ ക്ഷണിച്ച് സംസാരിച്ച കാര്യം മാത്രമാണ് താന്‍ പ്രശംസിച്ചത്; കെ-റെയിലിനെ പിന്തുണച്ചിട്ടില്ലെന്ന് വ്യക്തമാക്കി ശശി തരൂര്‍ എം.പി

സംസ്ഥാന സര്‍ക്കാരിന്റെ അഭിമാന പദ്ധതിയായ കെ-റെയിലിനെ താന്‍ പിന്തുണച്ചിട്ടില്ലെന്ന് വ്യക്തമാക്കി ശശി തരൂര്‍ എം.പി. കെ-റെയില്‍ പദ്ധതി പ്രശ്‌നത്തില്‍ മതിയായ പഠനം നടത്തിയിട്ടില്ല. അത്തരം പഠനവിശകലനങ്ങള്‍ വരുന്നതിന് മുന്‍പ് താന്‍ പ്രതികരിക്കുന്നത് ശരിയല്ലാത്തതിനാലാണ് വിഷയത്തില്‍ പ്രതികരിക്കാത്തതെന്ന് തരൂര്‍ അറിയിച്ചു. ട്വിറ്ററിലൂടെയായിരുന്നു ശശി തരൂരിന്റെ പ്രതികരണം.
മുഖ്യമന്ത്രി സ്വകാര്യ മേഖലയിലെ നിക്ഷേപത്തെ ക്ഷണിച്ച് സംസാരിച്ച കാര്യം മാത്രമാണ് താന്‍ പ്രശംസിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. പിണറായി വിജയന്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തെ താന്‍ പ്രശംസിച്ചെന്ന് ഡെക്കാന്‍ ഹെറാല്‍ഡ് നല്‍കിയ വാര്‍ത്തയെ വിമര്‍ശിച്ചായിരുന്നു തരൂരിന്റെ പോസ്‌റ്റ്.
കെ-റെയില്‍ പ്രശ്‌നത്തില്‍ യുഡിഎഫ് എംപിമാര്‍ റെയില്‍വെ മന്ത്രിക്കയച്ച കത്തില്‍ ഒപ്പുവയ്‌ക്കാത്തത് കെ-റെയില്‍ പ്രത്യാഘാത പഠനങ്ങള്‍ നടത്തിയിട്ടില്ലാത്തതിനാലാണ്. കത്തില്‍ ഒപ്പുവയ്‌ക്കണമെന്ന് മാത്രമാണ് തന്നോട് ആവശ്യപ്പെട്ടതെന്നും ശശി തരൂര്‍ മുന്‍പ് വ്യക്തമാക്കിയിരുന്നു. വിഷയത്തില്‍ പാര്‍ട്ടി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുധാകരനും കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കളും എതിരായതോടെയാണ് ശശി തരൂര്‍ തന്റെ അഭിപ്രായം സമൂഹമാദ്ധ്യമത്തിലൂടെ വ്യക്തമാക്കിയത്.
https://www.facebook.com/Malayalivartha