സംഘര്‍ഷ സാധ്യത ... ആലപ്പുഴയില്‍ നിരോധനാജ്ഞ നീട്ടി, ജില്ലയില്‍ പ്രഖ്യാപിച്ചിരിക്കുന്ന നിരോധനാജ്ഞ തുടരും, സര്‍വകക്ഷി യോഗം ഇന്ന് വൈകുന്നേരം നാലിന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരുമെന്ന് ജില്ലാ കളക്ടര്‍

സംഘര്‍ഷ സാധ്യത ... ആലപ്പുഴയില്‍ നിരോധനാജ്ഞ നീട്ടി, ജില്ലയില്‍ പ്രഖ്യാപിച്ചിരിക്കുന്ന നിരോധനാജ്ഞ തുടരും, ഇതു സംബന്ധിച്ച് ജില്ലാ കളക്ടര്‍ എ. അലക്സാണ്ടര്‍ ഉത്തരവ് പുറപ്പെടുവിച്ചു.
ജില്ലയില്‍ സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്നതായുള്ള ജില്ലാ പോലീസ് മേധാവിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നിരോധനാജ്ഞ നീട്ടിയത്. അതേസമയം സര്‍വകക്ഷി യോഗം ഇന്ന് വൈകുന്നേരം നാലിന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരുമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചിട്ടുണ്ട്.
ജില്ലയുടെ ചുമതലയുള്ള മന്ത്രി സജി ചെറിയാന്‍, കൃഷിമന്ത്രി പി. പ്രസാദ് എന്നിവരുടെ സാന്നിധ്യത്തില്‍ ചേരുന്ന യോഗത്തില്‍ എം.പിമാര്‍, എംഎല്‍എമാര്‍, മറ്റു ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
കഴിഞ്ഞ ദിവസം ജില്ലയില്‍ 12 മണിക്കൂറിനിടെ രണ്ട് കൊലപാതകം നടന്നതിനെ തുടര്‍ന്ന് നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. ഇതാണ് ഇപ്പോള്‍ നീട്ടിയിരിക്കുന്നത്. ജില്ലയുടെ പലമേഖലകളും പോലീസ് കാവലിലാണ്. ശനിയാഴ്ച രാത്രി ഏഴരയോടെയാണ് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ.എസ്. ഷാനെ വെട്ടിക്കൊലപ്പെടുത്തിയത്.
ഇതിനു പിന്നാലെ ഞായറാഴ്ച പുലര്‍ച്ചയോടെയാണ് ബിജെപി നേതാവ് വേട്ടേറ്റ് മരിച്ചത്. ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത് ശ്രീനിവാസാണ് ദാരുണമായി കൊല്ലപ്പെട്ടത്.
"
https://www.facebook.com/Malayalivartha