കടബാധ്യതയെ തുടര്‍ന്ന് സംരഭക ഹോളോ ബ്രിക്‌സ് കമ്പിനിയിലെ ഷെഡില്‍ ജീവനൊടുക്കി... ആധാരമുള്‍പ്പെടെ സകല രേഖകളും സര്‍ക്കാരിന് നല്‍കിയതിനാല്‍ ബാങ്ക് ലോണെടുക്കാനോ, ഭൂമി മറ്റാര്‍ക്കെങ്കിലും വില്‍ക്കാനോ കഴിയാത്ത സ്ഥിതിയായതോടെ രാജി മാനസികമായി തകര്‍ന്നിരുന്നതായി ബന്ധുക്കള്‍

കടബാധ്യതയെ തുടര്‍ന്ന് സംരഭക ഹോളോ ബ്രിക്‌സ് കമ്പിനിയിലെ ഷെഡില്‍ ജീവനൊടുക്കി... ആധാരമുള്‍പ്പെടെ സകല രേഖകളും സര്‍ക്കാരിന് നല്‍കിയതിനാല്‍ ബാങ്ക് ലോണെടുക്കാനോ, ഭൂമി മറ്റാര്‍ക്കെങ്കിലും വില്‍ക്കാനോ കഴിയാത്ത സ്ഥിതിയായതോടെ രാജി മാനസികമായി തകര്‍ന്നിരുന്നതായി ബന്ധുക്കള്‍ .
വിളപ്പില്‍ശാല നെടുങ്കുഴി ചെല്ലമംഗലത്ത് കല്ലുമല ഹോളോബ്രിക്‌സ് ആന്‍ഡ് ഇന്റര്‍ ലോക് കമ്പനി ഉടമ രാജിശിവ (47)നെയാണ് സ്വന്തം സ്ഥാപനത്തിന്റെ ഷെഡില്‍ തൂങ്ങിമരിച്ച നിലയില്‍ ഇന്നലെ പുലര്‍ച്ചെ 5.30ന് കണ്ടെത്തിയത്. 58 ലക്ഷം രൂപയുടെ കടബാദ്ധ്യതയുണ്ടെന്നും അതാവാം ആത്മഹത്യയ്ക്ക് കാരണമായതെന്നുമാണ് ഭര്‍ത്താവ് ശിവന്‍ പൊലീസില്‍ നല്‍കിയ മൊഴി.
രാജിയെ തൂങ്ങിയ നിലയില്‍ ആദ്യം കണ്ടത് ശിവനാണ് . ഉടന്‍ സമീപവാസികളെ വിവരമറിയിക്കുകയായിരുന്നു. കമ്പനിയോട് ചേര്‍ന്നാണ് ഇവരുടെ വീട്. ഭാര്യയും ഭര്‍ത്താവും ഒന്നിച്ചാണ് കമ്പനി നടത്തിയിരുന്നത്.
വിളപ്പില്‍ശാല കേന്ദ്രീകരിച്ച് സ്ഥാപിക്കുന്ന ഡോ.എ.പി.ജെ അബ്ദുള്‍കലാം ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയ്ക്ക് ഭൂമി വിട്ടുനല്‍കിയവരുടെ കൂട്ടത്തില്‍ രാജിയുമുണ്ടായിരുന്നു. ആകെയുള്ള 74 സെന്റ് സ്ഥലത്തില്‍ 24 സെന്റ് സര്‍വകലാശാലയ്ക്ക് 2020ല്‍ രാജി വിട്ടുനല്‍കി പ്രമാണവും കൈമാറിയെങ്കിലും രജിസ്‌ട്രേഷന്‍ നടന്നില്ല.
സെന്റിന് 4.75 ലക്ഷം രൂപ സര്‍ക്കാര്‍ വിലയും നിശ്ചയിച്ചിരുന്നു.ഹോളോബ്രിക്‌സ് കമ്പനി നടത്തിപ്പിനായി രാജിശിവന്‍ കേരള ഫിനാന്‍സ് കോര്‍പ്പറേഷന്‍ വെള്ളയമ്പലം ശാഖയില്‍ നിന്ന് 58 ലക്ഷം രൂപ വായ്പ എടുത്തിരുന്നു. 25 ലക്ഷം രൂപ തിരിച്ചടച്ചെങ്കിലും കൊവിഡ് കാലത്ത് കമ്പനി പ്രവര്‍ത്തിക്കാത്തതിനെ തുടര്‍ന്ന് വായ്പ തിരിച്ചടവ് മുടങ്ങി.
കുടിശിക ഭീമമായതോടെയാണ് 74 സെന്റ് സ്ഥലവും വിറ്റ് കടം തീര്‍ക്കാന്‍ രാജിയും ഭര്‍ത്താവും തീരുമാനിച്ചിരുന്നു. ഒറ്റത്തവണയായി 30 ലക്ഷം രൂപ നല്‍കിയാല്‍ വായ്പ അടച്ചുതീര്‍ക്കാമെന്ന് കേരള ഫിനാന്‍സ് കോര്‍പ്പറേഷന്‍ അധികൃതര്‍ രാജിയെ അറിയിച്ചു.
സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമിയുടെ പണം ഉടന്‍ കിട്ടുമെന്ന പ്രതീക്ഷയില്‍ വായ്പ അടച്ചു തീര്‍ക്കാമെന്ന് നാലുമാസം മുന്‍പ് രാജി ശിവന്‍ ബാങ്ക് അധികൃതക്ക് ഉറപ്പ് നല്‍കി കരാര്‍ ഒപ്പിട്ടു. കരാര്‍ കാലാവധി 31 ന് അവസാനിക്കും. സാങ്കേതിക സര്‍വകലാശാലയ്ക്ക് സാമ്പത്തിക പ്രതിസന്ധിയുള്ളതിനാല്‍ 50 ഏക്കര്‍ ഭൂമി മാത്രം ഏറ്റെടുക്കാന്‍ മൂന്നു മാസം മുന്‍പ് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. അതോടെ ഭൂമി ആദ്യം ഏറ്റെടുത്തതില്‍ ഉള്‍പ്പെട്ട രാജിശിവന്‍ പട്ടികയില്‍ നിന്ന് പുറത്തായി. രേഖകളൊക്കെ സര്‍ക്കാരിന് നല്‍കിയതോടെ ഭൂമി വില്‍ക്കാന്‍ പറ്റാത്ത അവസ്ഥയായി. ഇതോടെ രാജി മാനസികമായി തകര്‍ന്നിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. ഇക്കാരണത്താലായിരിക്കാം ആത്മഹത്യ ചെയ്‌തെന്നാണ് നിഗമനം.
https://www.facebook.com/Malayalivartha