സ്വത്ത് കൈക്കലാക്കാൻ തൊണ്ണൂറ്റിമൂന്ന് വയസ്സുള്ള അമ്മയെ ക്രൂരമായി മർദ്ദിച്ച് മക്കൾ, മുദ്രപത്രത്തിൽ ഒപ്പിടാൽ വിസമ്മതിച്ച പെറ്റമ്മയുടെ കൈ പിടിച്ച് തിരിച്ചത് നാല് മക്കളും ഒത്തുചേർന്ന്, കാലിൽ ചവിട്ടി പിടിച്ചും ക്രൂരത, ഒടുവിൽ അസഭ്യ വർഷം നടത്തി ബലമായി കൈ പിടിച്ച് ഒപ്പിടിവിച്ചു, മക്കൾക്കെതിരെ കേസെടുത്ത് പോലീസ്

കണ്ണൂർ മാതമംഗലത്ത് സ്വത്തിന് വേണ്ടി മക്കൾ പ്രായമായ അമ്മയെ ക്രൂരമായി മർദിച്ച് മുറവേൽപ്പിച്ചു. നേരത്തെ മരിച്ച മകളുടെ സ്വത്ത് മറ്റ് മക്കൾക്ക് വീതംവയ്ച്ച് നൽകണമെന്ന് പറഞ്ഞാണ് നാല് മക്കൾ ചേർന്നാണ് പ്രായമായ മീനാക്ഷിയമ്മയെ അതി ക്രൂരമായി മർദിച്ചത് മുറിവേൽപ്പിച്ചത് .മക്കളുടെ മർദനത്തിൽ മീനാക്ഷിയമ്മയ്ക്ക് കൈക്കും കാലിനും നെഞ്ചിനും പരിക്കേറ്റു.
ഇത് നമ്മൾക്ക് ദ്യശ്യങ്ങളിൽ നിന്നും വ്യക്തമാകുന്നതാണ്. ഇത്രയേറെ പ്രായമുള്ള ഒരു അമ്മയെ സ്വത്തിന്റെ പേരിൽ ക്രൂരമായി തല്ലിച്ചതയ്ക്കുന്നത്
കണ്ണിൽ ചോരയില്ലാത്ത പ്രവർത്തിതന്നെയാണ്. അമ്മയുടെ പ്രായം പോലും മറന്നാണ് മക്കൾ ഇത്തരത്തിൽ ആ അമ്മയെ തല്ലിയത്.
ഇക്കഴിഞ്ഞ പതിനഞ്ചാം തീയതി മാതമംഗലം പേരൂലിലെ മീനാക്ഷിയമ്മയുടെ വീട്ടിൽ വെച്ചായിരുന്നു മക്കൾ മീനാക്ഷിയമ്മയെ അതി ക്രൂരമായി മർദിച്ചത് മുറിവേൽപ്പിച്ചത്. തൊണ്ണൂറ്റിമൂന്ന് വയസ്സുള്ള അമ്മയെക്കൊണ്ട് ബലപ്രയോഗിച്ച് സ്വത്ത് കൈക്കലാക്കാൻ സ്വന്തംമക്കൾ ശ്രമിക്കുന്ന സംഭാഷണം വീട്ട്മുറ്റത്ത് കളിച്ച് കൊണ്ടിരുന്ന കുട്ടികളാണ് റെക്കോഡ് ചെയ്തത്. മുദ്രപത്രത്തിൽ ഒപ്പിടാൻ വിസമ്മതിച്ച മീനാക്ഷിയമ്മയെ ഉപദ്രവിക്കുകയായിരുന്നു.
മക്കൾ നാലുപേരും ചേർന്ന് പെറ്റമ്മയുടെ കൈ പിടിച്ച് തിരിച്ചു. കാലിൽ ബലമായി ചവിട്ടി പിടിച്ചു ഇതുംം പോരാഞ്ഞ് നെഞ്ചിന് പിടിച്ച് അമ്മയെ തള്ളിമാറ്റി. എന്നിട്ടും ഒപ്പിടാതിരുന്ന അമ്മയെ അസഭ്യ വർഷം നടത്തി ബലമായി കൈ പിടിച്ച് ഒപ്പിടിവിക്കുകയുമായിരുന്നു മക്കൾ നാലുപേർ ചേർന്ന്.
പത്ത് മക്കളുള്ള മീനാക്ഷിയമ്മയുടെ മൂന്ന് മക്കൾ നേരത്തെ മരിച്ചു. മരിച്ച ഓമനയുടെ സ്വത്ത് മറ്റ് മക്കൾക്ക് വീതിച്ച് തരണമെന്ന് പറഞ്ഞായിരുന്നു മർദനം. രവീന്ദ്രൻ, അമ്മിണി, സൗദാമിനി, പത്മിനി എന്നിവരുടെ പേരിൽ പെരിങ്ങോം പൊലീസ് കേസെടുത്തിട്ടുണ്ട്.
https://www.facebook.com/Malayalivartha