പുതുവത്സരാഘോഷത്തിന് കൊച്ചിയിലെത്തിച്ച രണ്ട് കിലോ ഹാഷിഷ് ഓയിലുമായി നിയമവിദ്യാര്‍ഥി പിടിയില്‍...

പുതുവത്സരാഘോഷത്തിന് കൊച്ചിയിലെത്തിച്ച രണ്ട് കിലോ ഹാഷിഷ് ഓയില്‍ പിടികൂടി. ബംഗളൂരു-കൊച്ചി സര്‍വീസ് നടത്തുന്ന സ്വകാര്യ ബസിലാണ് ഹാഷിഷ് ഓയില്‍ കടത്തിയത്. സംഭവത്തില്‍ കാക്കനാട് സ്വദേശി മുഹമ്മദിനെയാണ് കസ്റ്റഡിയിലെടുത്തത്.
ബംഗളൂരുവില്‍ എല്‍എല്‍ബി വിദ്യാര്‍ഥിയായ മുഹമ്മദ് ബംഗളൂരു- കൊച്ചി ബസിലാണ് ഹാഷിഷ് കടത്താന്‍ ശ്രമിച്ചത്. രഹസ്യവിവരത്തെ തുടര്‍ന്ന് അങ്കമാലി പോലീസ് നടത്തിയ പരിശോധനയിലാണ് ഇവ കണ്ടെടുത്തത്.
വിശാഖപട്ടണത്തു നിന്നാണ് ഹാഷിഷ് ഓയില്‍ വാങ്ങിയതെന്ന് അറസ്റ്റിലായ ആള്‍ പൊലീസിന് മൊഴി നല്‍കി. ഇടപ്പള്ളിയില്‍വെച്ച് മറ്റൊരാള്‍ക്ക് കൈമാറാനായിരുന്നു പദ്ധതിയെന്ന് പൊലീസ് പറയുന്നു.
അന്തര്‍ സംസ്ഥാന സര്‍വീസ് നടത്തുന്ന ബസുകളില്‍ ലഹരിമരുന്ന് കടത്താന്‍ സാധ്യതയുണ്ടെന്ന സന്ദേശത്തെ തുടര്‍ന്ന് എറണാകുളം റൂറല്‍ എസ്.പിയുടെ പ്രത്യേക സംഘം പരിശോധന നടത്തിയത്.
അങ്കമാലി കേന്ദ്രീകരിച്ച് അന്തര്‍ സംസ്ഥാന സര്‍വീസ് നടത്തുന്ന ബസുകളില്‍ പരിശോധന പൊലീസ് ഊര്‍ജിതപ്പെടുത്തി.
https://www.facebook.com/Malayalivartha