കെ റെയിലുമായി മുന്നോട്ട് തന്നെ.. നാടിന്റെ വികസനത്തിനുതകുന്ന ഒട്ടേറെ പദ്ധതികളുമായിട്ടാണ് സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട് പോയികൊണ്ടിരിക്കുന്നത്.. അതൊന്നും അനുവദിക്കില്ല എന്ന രീതിയില്‍ ചിലര്‍ നിലപാട് സ്വീകരിക്കുന്നതായി കാണുന്നുണ്ട്... നാടിനാവശ്യമായ ഒരു പദ്ധതിയും ഉപേക്ഷിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍!

സിപിഎം മലപ്പുറം ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. വികസനം എന്നുള്ളത് ഇന്നുള്ളിടത്ത് നില്‍ക്കലല്ല. അവിടെ തറച്ച് നില്‍ക്കലല്ല. കൂടുതല്‍ മുന്നേറണം. ആ മുന്നേറ്റം ഓരോ ആളുകളുടേയും ജീവിത നിലവാരത്തിലുണ്ടാകണം. അതിനാണ് വികസനം. അത്തരം സമീപനമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ഇക്കാര്യത്തില്‍ കൂടുതല്‍ ജനപിന്തുണ സ്വീകരിക്കുക എന്നത് പ്രധാനമാണെന്നും മുഖ്യമന്ത്രി സമ്മേളനത്തില്‍ പറഞ്ഞു.
നാടിന്റെ വികസനത്തിനുതകുന്ന ഒട്ടേറെ പദ്ധതികളുമായിട്ടാണ് സംസ്ഥാന സര്‍ക്കാര്‍ ഇപ്പോള്‍ മുന്നോട്ട് പോയികൊണ്ടിരിക്കുന്നത്. അതൊന്നും അനുവദിക്കില്ല എന്ന രീതിയില്‍ ചിലര്‍ നിലപാട് സ്വീകരിക്കുന്നതായി നാം കാണുന്നുണ്ട്. നാടിനാവശ്യമായ ഒരു പദ്ധതിയും ഉപേക്ഷിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകില്ല' മുഖ്യമന്ത്രി പറഞ്ഞു. ദേശീയപാത വികസനത്തിന്റെ പേരിലും പ്രതിഷേധം നടന്നു.
ഭൂമി വിട്ടുകൊടുക്കേണ്ടവരായിരുന്നില്ല സമരം ചെയ്തത്. വേറൊരു ഭാഗത്ത് നിന്നാണ് സമരമുണ്ടായത്. ജനങ്ങളെ ബുദ്ധിമുട്ടിക്കാനല്ല സര്‍ക്കാര്‍ ശ്രമിക്കുന്നത്. നാടിന്റെ വികസനത്തിന് ചില നടപടികള്‍ ആവശ്യമാണ്. അതിന്റെ പേരില്‍ ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നുണ്ടെങ്കില്‍ അവരെ സഹായിക്കാന്‍ എന്തെല്ലാം ചെയ്യാന്‍ കഴിയും എന്നതാണ് സര്‍ക്കാര്‍ നോക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. മുസ്ലിം ലീഗിനെതിരെ പ്രസംഗത്തില്‍ മുഖ്യമന്ത്രി ആഞ്ഞടിച്ചു.
വര്‍ഗീയ സംഘടനകളുമായി നേരത്തെ സഖ്യമുണ്ടാക്കിയ ലീഗ് ഇപ്പോള്‍ അവരുടെ ആശയങ്ങള്‍ ഏറ്റെടുക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ഹലാല്‍, ലൗജിഹാദ്, മലബാര്‍ കലാപം എന്നതിന്റെ പേരില്‍ രാഷ്ട്രീയവത്കരിച്ച വര്‍ഗീയ ദ്രൂവീകരണത്തിനുള്ള ശ്രമമാണ് കേരളത്തില്‍ നടത്തിയത്. വാരിയന്‍ കുന്നത്ത് ബ്രിട്ടീഷ് വെടിയുണ്ടയ്ക്ക് മുന്നില്‍ നെഞ്ചുവിരിച്ചയാളാണെന്നും 'വീര' സവര്‍ക്കര്‍ ബ്രിട്ടീഷുകാര്‍ക്ക് മാപ്പെഴുതി കൊടുത്തയാളാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha