സിനിമയെ വെല്ലും റിപ്പറിന്റെ കൊലപാതകങ്ങള്‍... ഒരു കേസില്‍ നിന്നും ഒഴിവായ സന്തോഷം പങ്കിട്ട റിപ്പറിന് ഊരാക്കുടുക്ക് വീണു

17 വര്‍ഷങ്ങള്‍ക്കിപ്പുറം ഇടപ്പള്ളി പോണേക്കരയില്‍ വൃദ്ധ സഹോദരങ്ങളെ കൊലപ്പെടുത്തിയ കേസില്‍ പ്രതി ജയാനന്ദനെ പൊലീസ് അറസ്റ്റ് ചെയ്തു. മറ്റൊരു കേസില്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്നതിനിടയിലാണ് ക്രൈംബ്രാഞ്ചിന്റെ അറസ്റ്റ്.
ജയിലില്‍ കഴിയവെ അന്നത്തെ കൊലപാതകത്തിന്റെ ചില വിവരങ്ങള്‍ സഹതടവുകാരുമായി പങ്കുവച്ചതാണ് ജയാനന്ദന് വിനയായത്. 2004 മെയ് 30ാം തീയതിയാണ് പോണേക്കരയിലെ വീട്ടിനുള്ളില്‍ 74കാരിയും ഇവരുടെ ബന്ധുവായ 60കാരനും കൊല്ലപ്പെട്ടത്. സ്ത്രീയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം അതിക്രൂരമായി ബലാത്സംഗം ചെയ്തിരുന്നു. 60കാരനെയും തലയ്ക്കടിച്ചാണ് കൊലപ്പെടുത്തിയത്. വീട്ടില്‍നിന്ന് 44 പവന്റെ സ്വര്‍ണാഭരണങ്ങളും 15 ഗ്രാം വെള്ളിയും മോഷണം പോയതായും കണ്ടെത്തി.
കളമശേരി പൊലീസ് അന്വേഷിച്ചിട്ടും കാര്യമായ തുമ്ബുണ്ടാകാതെ വന്നതോടെയാണ് നാട്ടുകാര്‍ ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിക്കുന്നതും കേസ് പിന്നീട് െ്രെകംബ്രാഞ്ചിന് കിട്ടുന്നതും. അങ്ങനെയാണ് സമാനമായ കൊലപാതകങ്ങള്‍ നടത്തിയവരിലേക്ക് അന്വേഷണം തിരിയുന്നതും റിപ്പര്‍ ജയാനന്ദന്റെ പേര് കേസിലേക്ക് വരുന്നതും. പലതവണ ജയാനന്ദനെ െ്രെകംബ്രാഞ്ച് ചോദ്യം ചെയ്‌തെങ്കിലും ഇയാള്‍ കുറ്റം സമ്മതിച്ചിരുന്നില്ല.
വര്‍ഷങ്ങള്‍ക്ക് ശേഷം സഹതടവുകാരനോട് മനസ് തുറന്നതാണ് വിനയായത്. തൃശൂരിലെ കോടതിയില്‍ ഒരു കേസ് ഒഴിവായി പോയതിന്റെ സന്തോഷം പങ്കുവയ്ക്കുന്നതിനിടയിലായിരുന്നു സംഭവം.
തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലെ മൂന്നു പേര്‍ മാത്രമുള്ള അതീവ സുരക്ഷാ സെല്ലില്‍ വച്ചാണ് ഇയാള്‍ ചില കാര്യങ്ങള്‍ സുഹൃത്തിനോട് പറഞ്ഞത്. ഇക്കാര്യങ്ങള്‍ അറിഞ്ഞ ക്രൈംബ്രാഞ്ചിന്റെ അന്വേഷണം പിന്നീട് ആ വഴിക്കായി. പ്രതികളെ തിരിച്ചറിയാനുള്ള പരേഡിനിടയില്‍ അയല്‍വാസിയായ ഒരു സ്ത്രീ റിപ്പര്‍ ജയാനന്ദനെ കൊലപാതക ദിവസം അവിടെ കണ്ടതായി തിരിച്ചറിഞ്ഞതോടെയാണ് റിപ്പറിന്റെ കുരുക്ക് മുറുകുന്നത്.
നിലവില്‍ ഇയാള്‍ക്കെതിരെ എട്ടു കൊലപാതക കേസുകളാണുള്ളത്. എട്ടാം ക്ലാസ് വരെ മാത്രം പഠിച്ച ജയാനന്ദന്‍ സിനിമകളില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് തെളിവുകള്‍ ഇല്ലാതാക്കിയിരുന്നത്. കൈയില്‍ സോക്‌സ് ധരിച്ചും, മണ്ണെണ്ണ സ്‌പ്രേ ചെയ്തും ഗ്യാസ് തുറന്നുവിട്ടും തെളിവ് നശിപ്പിക്കും. ആഭരണങ്ങളണിഞ്ഞ സ്ത്രീകളായിരുന്നു കൂടുതലും റിപ്പറിന്റെ ആക്രമണങ്ങള്‍ക്ക് ഇരയായത്.
തടവ് അനുഭവിക്കുന്നതിനിടയില്‍ മൂന്ന് വട്ടമാണ് ജയില്‍ ചാടിയത്. ഇതിനെല്ലാം പ്രത്യേകം ശിക്ഷിക്കുകയും ചെയ്തു. ഇപ്പോള്‍ അതീവ സുരാക്ഷാ സെല്ലിലാണ് താമസിപ്പിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha