എസ്.ഡി.പി.ഐ. നേതാവ് കെ.എസ്. ഷാനിന്റെ കൊലപാതകത്തില്‍ ആര്‍.എസ്.എസ്. ജില്ലാ പ്രചാരകന്‍ അറസ്റ്റില്‍... ഷാനിനെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയ ആര്‍.എസ്.എസ്. നേതാക്കള്‍ക്ക് ആലുവ കാര്യാലയത്തില്‍ ഒളിത്താവളം ഒരുക്കിയത് അനീഷ് എന്ന് പോലീസ്, ഷാന്‍ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 15 ആയി

എസ്.ഡി.പി.ഐ. നേതാവ് കെ.എസ്. ഷാനിന്റെ കൊലപാതകത്തില്‍ ആര്‍.എസ്.എസ്. ജില്ലാ പ്രചാരകന്‍ അറസ്റ്റില്‍. മലപ്പുറം സ്വദേശി അനീഷാണ് അറസ്റ്റിലായത്.
രണ്ട് ദിവസം മുമ്പ് തന്നെ ഇയാളെ പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. ആലപ്പുഴയില്‍ എസ്ഡിപിഐ നേതാവ് ഷാനെ കൊലപ്പെടുത്തിയ സംഭവത്തില്‍ ആര്‍എസ്എസ് നേതാക്കള്‍ക്ക് അറിവുണ്ടായിരുന്നു എന്ന റിമാന്‍ഡ് റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെയാണ് ആര്‍എസ്എസ് ജില്ലാ പ്രചാരകന്‍ അറസ്റ്റിലാവുന്നത്.
ഷാനിനെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയ ആര്‍.എസ്.എസ്. നേതാക്കള്‍ക്ക് ആലുവ കാര്യാലയത്തില്‍ ഒളിത്താവളം ഒരുക്കി എന്നാണ് ഇയാള്‍ക്കെതിരെയുള്ള കുറ്റം. ഇതോടെ ഷാന്‍ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 15 ആയിട്ടുണ്ട്. ഇപ്പോള്‍ കേസുമായി ബന്ധപ്പെട്ട് 16 പേരെയാണ് പോലീസ് പ്രതി ചേര്‍ത്തിട്ടുള്ളത്.
അതേസമയം രണ്ട് മാസത്തെ ആസൂത്രണത്തിന് ശേഷമാണ് ഷാനെ കൊലപ്പെടുത്തിയതെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ട്. ചേര്‍ത്തലയില്‍ വച്ചാണ് കൊലപാതകത്തിന്റെ ആസൂത്രണം നടന്നതെന്നുമാണ് പൊലീസ് നിലപാട്. കേസില്‍ അറസ്റ്റിലായ പ്രതികളുടെ റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് നിര്‍ണായക വിവരങ്ങളുള്ളത്.
പ്രതികാര കൊല എന്ന പേരില്‍ വിശേഷിപ്പിക്കപ്പെടുമ്പോള്‍ തന്നെ ചില നേതാക്കള്‍ക്ക് അറിയാമായിരുന്നു എന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. കൃത്യം നിര്‍വഹിച്ച ശേഷം പ്രതികള്‍ക്ക് രക്ഷപ്പെടാനും നേതാക്കളുടെ സഹായം ലഭിച്ചെന്നും പൊലീസ് .
"
https://www.facebook.com/Malayalivartha