കിഴക്കമ്പലത്ത് അതിഥി തൊഴിലാളികള്‍ നടത്തിയ അക്രമം തടയുന്നതിനിടെ പരിക്കേറ്റ പോലീസ് ഉദ്യോഗസ്ഥരുടെ ചികിത്സാചെലവ് സര്‍ക്കാര്‍ വഹിക്കും... അതിക്രമത്തിന് ഇരയായ പോലീസ് ഉദ്യോഗസ്ഥര്‍ ചികിത്സയ്ക്കായി മുടക്കിയ പണം തിരികെ നല്‍കും, ചികിത്സ തുടരുന്നവര്‍ക്ക് ആവശ്യമായ പണം നല്‍കാനും തീരുമാനമായി

കിഴക്കമ്പലത്ത് അതിഥി തൊഴിലാളികള്‍ നടത്തിയ അക്രമം തടയുന്നതിനിടെ പരിക്കേറ്റ പോലീസ് ഉദ്യോഗസ്ഥരുടെ ചികിത്സാചെലവ് സര്‍ക്കാര്‍ വഹിക്കും... അതിക്രമത്തിന് ഇരയായ പോലീസ് ഉദ്യോഗസ്ഥര്‍ ചികിത്സയ്ക്കായി മുടക്കിയ പണം തിരികെ നല്‍കും, ചികിത്സ തുടരുന്നവര്‍ക്ക് ആവശ്യമായ പണം നല്‍കാനും തീരുമാനമായതായി ഡിജിപി.
കിഴക്കമ്പലത്ത് ഇതര സംസ്ഥാന തൊഴിലാളികളുടെ അക്രമത്തിനിരയായ പൊലീസുകാര്‍ക്ക് സര്‍ക്കാര്‍ ചികിത്സാ സഹായം ഇതുവരെ നല്‍കിയിട്ടില്ലെന്ന് കേരള പൊലീസ് അസോസിയേഷന്‍ ആരോപിച്ചിരുന്നു. ഇന്നലെ ഡിസ്ചാര്‍ജ് ചെയ്തപ്പോഴും പൊലീസുകാര്‍ സ്വന്തം പണം ഉപയോഗിക്കേണ്ടി വന്നു.
ഡ്യൂട്ടിക്കിടെ സംഭവിച്ച കാര്യത്തിന് ചികിത്സാ ചെലവ് വഹിക്കേണ്ട ഉത്തരവാദിത്തം സര്‍ക്കാരിന് ഉണ്ടെന്നും കേരള പൊലീസ് അസോസിയേഷന്‍ പറഞ്ഞിരുന്നു. വിവരം സര്‍ക്കാരിനെയും ഉന്നത ഉദ്യോഗസ്ഥരെയും അറിയിച്ചിട്ടുണ്ടെന്നും സംഘടന വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ചികിത്സാചെലവ് പൊലീസ് വഹിക്കുമെന്ന അറിയിപ്പ് വന്നത്.
അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ 163 പേരെ അറസ്റ്റ് ചെയ്തു. വധശ്രമം ഉള്‍പ്പടെ 12 വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ആക്രമികള്‍ പോലീസ് ഇന്‍സ്പെക്ടറെ വധിക്കാന്‍ ശ്രമിച്ചെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ട്. എസ്എച്ച്ഒ ഉള്‍പ്പടെയുള്ള പോലീസിനെ വധിക്കാന്‍ ശ്രമിച്ചത് 50ലേറെ പേര്‍ ചേര്‍ന്നാണെന്നും റിപ്പോര്‍ട്ടിലുണ്ട്.
"
https://www.facebook.com/Malayalivartha