തീരദേശമേഖലകള്‍ കേന്ദ്രീകരിച്ച് പോപ്പുലര്‍ഫ്രണ്ട് ക്യാമ്പുകള്‍ സജീവം; ഇതര സംസ്ഥാന തൊഴിലാളികളായി എത്തി പോപ്പുലര്‍ഫ്രണ്ടിന്റെ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികള്‍ ആകുന്നവരെയടക്കം നിരീക്ഷിക്കാൻ നീക്കം; കേന്ദ്ര ഇന്റലിജന്‍സ് രംഗത്ത്

ആർഎസ്എസ് പ്രവർത്തകരുടെ മരണത്തിന് ഉത്തരവാദികളായ പോപ്പുലർ ഫ്രണ്ട് നേതാക്കന്മാരെ തേടിയുള്ള അന്വേഷണം ഇപ്പോഴും പുരോഗമിക്കുകയാണ്. ഇതിനിടയിൽ ഇത്തരത്തിലുള്ള കൊലപാതകങ്ങൾക്ക് കൂച്ചു വിലങ്ങിടാൻ കേന്ദ്രം നിരവധി കാര്യങ്ങൾ ചെയ്തിരുന്നു.
ഏറ്റവും ഒടുവിലായി പുറത്തുവരുന്ന വിവരം തീരദേശമേഖലകള്‍ കേന്ദ്രീകരിച്ച് പോപ്പുലര്‍ഫ്രണ്ട് ക്യാമ്പുകള്‍ സജീവമെന്നാണ്. ഇതിനെ കുറിച്ചുള്ള വിവരങ്ങള്‍ തേടി കേന്ദ്ര ഇന്റലിജന്‍സ് രംഗത്ത് ഇറങ്ങിയിരിക്കുകയാണ് . ഇതര സംസ്ഥാന തൊഴിലാളികളായി എത്തി പോപ്പുലര്‍ഫ്രണ്ടിന്റെ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികള്‍ ആകുന്നവരെയടക്കം നിരീക്ഷിക്കാനുള്ള ഏർപ്പാടുകളും ചെയ്തിരിക്കുകയാണ് .
ആലപ്പുഴ, കൊല്ലം എറണാകുളം, തിരുവനന്തപുരം ജില്ലയുടെ തീരമേഖലകള്‍ കേന്ദ്രീകരിച്ച് യുവാക്കള്‍ക്കും ഇതരസംസ്ഥാന തൊഴിലാളികള്‍ക്കും പരിശീലനം നല്കുന്നെന്ന വിവരം ലഭിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ കേന്ദ്ര രഹസ്യഅന്വേഷണ ഏജന്‍സി അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. തീരദേശമേഖലകള്‍ കേന്ദ്രീകരിച്ച് പോപ്പുലര്‍ഫ്രണ്ട്-എസ്ഡിപിഐ ക്യാമ്പുകള്‍ സജീവമായിരിക്കുന്ന അവസ്ഥ ആണ്.
എന്നിട്ടും ഒന്നും അറിയാത്ത മട്ടില്‍ സംസ്ഥാന പോലീസ് തുടരുന്നു എന്നതും ദൗർഭാഗ്യകരമാണ് . ഇത്തരം ക്യാമ്പുകളും അപരിചിതരുടെ സാന്നിധ്യവും കേന്ദ്ര രഹസ്യാന്വേഷണ സംഘത്തിന്റെ നിരീക്ഷണത്തിലാണ് ഇപ്പോൾ ഉള്ളത് . മതപഠനകേന്ദ്രങ്ങളിലടക്കം മാസങ്ങളായി താമസിക്കുന്നവരെ സംബന്ധിച്ച വിവരങ്ങള്‍ പോലീസില്‍ ലഭ്യമല്ലെന്നും അന്വേഷണത്തില്‍ കണ്ടെത്തി.
ഇതര സംസ്ഥാന തൊഴിലാളികളായി എത്തി പോപ്പുലര്‍ഫ്രണ്ടിന്റെ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികള്‍ ആകുന്നവരെയും നിരീക്ഷിക്കുന്നുണ്ട്.ആലപ്പുഴ, കൊല്ലം എറണാകുളം, തിരുവനന്തപുരം ജില്ലയുടെ തീരമേഖലകള്‍ കേന്ദ്രീകരിച്ച് യുവാക്കള്‍ക്കും ഇതരസംസ്ഥാന തൊഴിലാളികള്‍ക്കും പരിശീലനം നല്കുന്നെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര രഹസ്യഅന്വേഷണ ഏജന്‍സി അന്വേഷണത്തിന് തുടക്കമിട്ടത് .
മത്സ്യമേഖലയില്‍ പണിയെടുക്കാനായി എത്തിയ ഇതരസംസ്ഥാനതൊഴിലാളികള്‍ എസ്ഡിപിഐ ബന്ധം പുലര്‍ത്തുന്നതായി ശ്രദ്ധയില്‍പ്പെടുകയുണ്ടായി. എറണാകുളത്തെ മട്ടാഞ്ചേരി, ആലപ്പുഴ ജില്ലയിലെ അരൂക്കുറ്റി, പാണാവള്ളി, പൂച്ചാക്കല്‍, വളഞ്ഞവഴി, കുറവന്‍തോട്, പുന്നപ്ര, പല്ലന, പാനൂര്‍, പതിയാങ്കര, ആറാട്ടുപുഴ, കരുനാഗപ്പള്ളിയുടെ പടിഞ്ഞാറന്‍ മേഖല, തുടങ്ങി നിരവധി മേഖലകളിലെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് പ്രാഥമിക വിവരങ്ങള്‍ ഇതിനോടകം ശേഖരിക്കുകയുണ്ടായി .
ആലുവ, മട്ടാഞ്ചേരി, പെരുമ്പാവൂര്‍, മാഞ്ഞാലി എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ ആലപ്പുഴയില്‍ ആയുധപരിശീലനം നല്കാന്‍ എത്തിയതായുള്ള വിവരങ്ങളും കിട്ടിയിരിക്കുകയാണ്. പ്രാദേശികമായി പ്രവര്‍ത്തിക്കുന്ന ഐബി ഉദ്യോഗസ്ഥരും നേരത്തെ ഈ കാര്യവുമായി ബന്ധപ്പെട്ട സൂചനകള്‍ കേന്ദ്രത്തിന് നല്കിയിരുന്നു.
https://www.facebook.com/Malayalivartha