നടിയെ ആക്രമിച്ച കേസില്‍ വിചാരണ കോടതിക്കെതിരേ പ്രോസിക്യൂഷന്‍ നല്‍കിയ ഹര്‍ജികള്‍ ഫയലില്‍ സ്വീകരിച്ച് ഹൈക്കോടതി ... ദിലീപ് അടക്കമുള്ള പ്രതികള്‍ക്ക് നോട്ടീസ് , ഹര്‍ജിയില്‍ വിശദമായ വാദം ജനുവരി ആറിന്

നടിയെ ആക്രമിച്ച കേസില്‍ വിചാരണ കോടതിക്കെതിരേ പ്രോസിക്യൂഷന്‍ നല്‍കിയ ഹര്‍ജികള്‍ ഫയലില്‍ സ്വീകരിച്ച് ഹൈക്കോടതി ...
ദിലീപ് അടക്കമുള്ള പ്രതികള്‍ക്ക് നോട്ടീസ് , ഹര്‍ജിയില്‍ വിശദമായ വാദം ജനുവരി ആറിന് കേള്‍ക്കും. പ്രോസിക്യൂഷന്റെ ചില ആവശ്യങ്ങള്‍ വിചാരണ കോടതി തള്ളിയതിനെതിരേയുള്ള ഹര്‍ജികളാണ് ചൊവ്വാഴ്ച ഫയലില്‍ സ്വീകരിച്ചത്.
പ്രതികളുടെ ഫോണ്‍ വിളികളുടെ യഥാര്‍ഥ രേഖകള്‍ വിളിച്ചുവരുത്തണമെന്ന ആവശ്യവും ചില സാക്ഷികളെ വീണ്ടും വിസ്തരിക്കണമെന്ന ആവശ്യവും വിചാരണക്കോടതി തള്ളിയതിനെതിരേയാണ് പ്രോസിക്യൂഷന്‍ ഹൈക്കോടതിയെ സമീപിച്ചത്.
പ്രതികളുടെ ഫോണ്‍ സംഭാഷണങ്ങളുമായി ബന്ധപ്പെട്ട് ടെലിഫോണ്‍ കമ്പനികള്‍ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് സമര്‍പ്പിച്ചിരുന്നു. ഇത് അംഗീകരിക്കരുതെന്ന് പ്രതിഭാഗം വാദിച്ചു.
https://www.facebook.com/Malayalivartha