തിരുവനന്തപുരത്ത് വെഞ്ഞാറമൂട് നിന്നും കാണാതായ മൂന്ന് ആണ്‍കുട്ടികളെ കണ്ടെത്തി... വനം വകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ തിരച്ചിലിലാണ് ഇവരെ കണ്ടെത്തിയത്

തിരുവനന്തപുരം വെഞ്ഞാറമൂട് പാണയത്തുനിന്ന് കാണാതായ മൂന്ന് ആണ്‍കുട്ടികളേയും കണ്ടെത്തി. പാണയം സ്വദേശികളായ ശ്രീദേവ്, അരുണ്‍, അമ്പാടി എന്നിവരെ പാലോട് വനം മേഖലയില്‍ നിന്നാണ് കണ്ടെത്തിയത്.
വനം വകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ തിരച്ചിലിലാണ് ഇവരെ കണ്ടെത്തിയത്. വീട്ടില്‍ നിന്ന് നാലായിരം രൂപയും വസ്ത്രങ്ങളും എടുത്ത് പോയ കുട്ടികളുടെ ബാഗുകള്‍ ഇന്ന് രാവിലെ പാലോട് വനമേഖലയോട് ചേര്‍ന്നുള്ള ഒരു ബന്ധുവീട്ടില്‍ നിന്ന് കണ്ടെത്തിയിരുന്നു. ഇതിന് ശേഷം ഇവര്‍ വനത്തിനുള്ളിലുണ്ടാകുമെന്ന നിഗമനത്തില്‍ നാട്ടുകാര്‍ തിരച്ചില്‍ നടത്തിയിരുന്നു.
ഇപ്പോള്‍ കുട്ടികളെ വീട്ടിലെത്തിച്ചിട്ടുണ്ട്. എന്നാല്‍ എന്തിനാണ് കുട്ടികള്‍ വീടുവിട്ട് പോയതെന്ന് ഇനിയും വ്യക്തമായിട്ടില്ല.
ഇന്നലെ രാവിലെ 10.30 മുതലാണ് കുട്ടികളെ കാണാതായത്. 11,13, 14 വയസ്സുള്ള കുട്ടികളെയാണ് കാണാതായത്. ഇതില്‍ രണ്ട് പേര്‍ ബന്ധുക്കളും മൂന്നാമത്തെയാള്‍ അയല്‍ക്കാരനുമാണ്.
അതേസമയം കാണാതായ കുട്ടികളില്‍ ഒരാള്‍ മുന്‍പും വീടുവിട്ട് പോയിട്ടുണ്ട്. വെഞ്ഞാറമൂട് പോലീസില്‍ കഴിഞ്ഞ ദിവസം രക്ഷിതാക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടക്കുകയായിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ചിരുന്നു.
https://www.facebook.com/Malayalivartha