രഞ്ജിത്ത് കൊലക്കേസ്... മൂന്ന് എസ്ഡിപിഐ പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍; ഒരാളെ പിടികൂടിയത് ബംഗളൂരുവില്‍ നിന്ന്, രണ്ട് പേര്‍ നേരിട്ട് കൃത്യത്തില്‍ പങ്കെടുത്തവരാണെന്നാണ് പൊലീസ് നല്‍കുന്ന സൂചന, ഇവരുടെ അറസ്റ്റ് ഇന്ന് ഉണ്ടായേക്കും

ആലപ്പുഴയില്‍ കൊല്ലപ്പെട്ട ബിജെപി നേതാവ് രഞ്ജിത്ത് ശ്രീനിവാസന്റെ കൊലപാതകത്തില്‍ മൂന്ന് എസ്ഡിപിഐ പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍. ഇവരില്‍ രണ്ട് പേര്‍ നേരിട്ട് കൃത്യത്തില്‍ പങ്കെടുത്തവരാണെന്നാണ് പൊലീസ് നല്‍കുന്ന സൂചന. ഇവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയേക്കും.
എന്നാല്‍ ഇക്കാര്യത്തില്‍ പൊലീസ് ഔദ്യോഗിക സ്ഥിരീകരണം നടത്തിയിട്ടില്ല. കഴിഞ്ഞ ദിവസങ്ങളിലായാണ് മൂന്ന് പേരെ കസ്റ്റഡിയിലെടുത്തത്. ഒരാളെ ബംഗളൂരുവില്‍ നിന്നാണ് കസ്റ്റഡിയിലെടുത്തത് എന്നാണ് സൂചന.
അഷ്‌റഫ്, അനൂപ് എന്നീ രണ്ട് പേരുടെ അറസ്റ്റ് ആകും ഇന്ന് രേഖപ്പെടുത്തുക. അതേസമയം രഞ്ജിത്ത് വധക്കേസിലെ പ്രതികളെയെല്ലാം തിരിച്ചറിഞ്ഞതായി എഡിജിപി വിജയ് സാഖറെ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കൊലപാതകത്തില്‍ 12 പേരാണ് പങ്കെടുത്തതെന്നാണ് പ്രാഥമിക നിഗമനം.
ഇതിനിടെ എസ്ഡിപിഐ നേതാവ് കെ.എസ് ഷാനെ കൊലപ്പെടുത്തിയ കേസില്‍ ആര്‍എസ്എസ് ജില്ലാ പ്രചാരകിനെ പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.
കെ.വി അനീഷിനെയാണ് ആലപ്പുഴ ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി കെ.വി ബെന്നിയുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. ഇതോടെ ഷാന്‍ വധക്കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 15 ആയി.
ആലപ്പുഴ വെള്ളക്കിണറില്‍ ബിജെപി ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത്ത് ശ്രീനിവാസനെ അക്രമിസംഘം വീട്ടില്‍ കയറി അമ്മയുടെയും ഭാര്യയുടെയും കണ്‍മുന്നില്‍ വച്ച് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. എസ്ഡിപിഐ നേതാവ് ഷാനിന്റെ കൊലപാതകം നടന്ന് മണിക്കൂറുകള്‍ക്ക് അകമായിരുന്നു രഞ്ജിത്തിന്റെ കൊലപാതകം.
https://www.facebook.com/Malayalivartha